Homeനവജീവന്റെ തണലിൽ പുതുജീവിതം; ചുവന്ന തെരുവിലെ കുട്ടികൾക്ക് പ്രതീക്ഷയായി മുംബൈയിലെ നവജീവൻ സെന്റർ

നവജീവന്റെ തണലിൽ പുതുജീവിതം; ചുവന്ന തെരുവിലെ കുട്ടികൾക്ക് പ്രതീക്ഷയായി മുംബൈയിലെ നവജീവൻ സെന്റർ

Published on

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട ബാല്യങ്ങൾക്ക് സുരക്ഷിതമായൊരു തണൽ… ചൂഷണത്തിന്റെയും ദുരിതങ്ങളുടെയും അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്നേഹവും കരുതലും നൽകി പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഇടം. അതാണ് മുംബൈയിലെ നവജീവൻ സെന്റർ.

റെസിഡൻഷ്യൽ കെയർ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പരിശീലനം തുടങ്ങി സമഗ്രമായ പിന്തുണയിലൂടെയാണ് ചുവന്ന തെരുവുകളിൽ നിന്നുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നവജീവൻ കൈപിടിച്ചുയർത്തുന്നത്. ഇതിനകം ആയിരക്കണക്കിന് കുട്ടികൾക്ക് പുതുജീവിതം നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

നവജീവൻ സെന്ററിന്റെ 32-ാം വാർഷികാഘോഷത്തിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസി ഐപ്പ് തോമസ് മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ ജീവിതത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന നവജീവന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.

കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. നവജീവൻ പ്രസിഡന്റ് ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്‌കോപ്പ ഭാവി പദ്ധതികൾ വിശദീകരിച്ചു.

തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമൻ വിശിഷ്ടാതിഥിയായിരുന്നു. നവജീവൻ സെന്ററിന്റെ സേവനങ്ങളെയും നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

റെവ കെ ജെ ഫിലിപ്പ്, (ഡയറക്ടർ), റെവ. ജോബിൻ, വി. പി സൈമൺ, (ഭദ്രാസന ട്രഷറർ), കൂടാതെ ട്രഷറർ ഡോ. റോയ് ജോൺ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ഫിലിപ്പ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ആഘോഷത്തിന് കൂടുതൽ നിറം പകർന്ന് അന്തേവാസികളായ കുട്ടികളുടെ ഗാനങ്ങളും നൃത്തങ്ങളും ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.

ഒരു കുട്ടിക്ക് സുരക്ഷിതമായ ബാല്യവും മികച്ച വിദ്യാഭ്യാസവും ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള അവസരവും ഒരുക്കുക… അതിലൂടെ ഒരു തലമുറയ്ക്ക് തന്നെ പുതിയ പ്രതീക്ഷ നൽകുക. 32 വർഷമായി നവജീവൻ തുടരുന്ന ദൗത്യം അതാണ്…ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്… ഓരോ കുട്ടിക്കും ഒരു പുതുജീവിതം

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News

Latest articles

ഡോ. ഹണി ഉണ്ണികൃഷ്ണന്റെ മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20-ന് മുംബൈയിൽ

മുംബൈ: ബാംഗ്ലൂർ മലയാളിയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ ഡോ. ഹണി ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20...

ആറ് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ മലാഡിൽ അരങ്ങിലെത്തുന്നു; നാടകരാവ് നവംബർ 21ന്

മുംബൈ: ശ്രീനാരായണ ധർമ്മപരിപാലന യോഗം മലാഡ്–മൽവാണി ശാഖയുടെ ധനശേഖരണാർത്ഥം നാടകാസ്വാദകർക്കായി നാടകരാവ് സംഘടിപ്പിക്കുന്നു. കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടക...

നെരൂൾ സമാജം ശിശുദിനം ആഘോഷിച്ചു; നിർമിതബുദ്ധിയുടെ അവസരങ്ങളും ആശങ്കകളും ചർച്ചയായി

നവി മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 14ന് എൻ.ബി.കെ.എസ് കോംപ്ലക്സിൽ...

നോർക്ക കെയർ പ്രീമിയം വർധന പരിശോധിക്കാൻ പ്രത്യേക സമിതി; അടിയന്തര നടപടിക്ക് സർക്കാർ നീക്കം

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയിൽ തുടർനടപടിക്ക് പ്രത്യേക സമിതി രൂപീകരിച്ചു. വർധിപ്പിച്ച നിരക്കുകൾ പുനഃപരിശോധിച്ച് അടിയന്തര നടപടി...
spot_img

More like this