HomeNewsഭക്തിസാന്ദ്രമായി നെരൂൾ: ഏഴര വർഷത്തിന് ശേഷം അമ്മ മഹാനഗരത്തിലെത്തി

ഭക്തിസാന്ദ്രമായി നെരൂൾ: ഏഴര വർഷത്തിന് ശേഷം അമ്മ മഹാനഗരത്തിലെത്തി

Published on

മുംബൈ: ഭക്തസഹസ്രങ്ങളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മാതാ അമൃതാനന്ദമയി ദേവി ഏഴര വർഷത്തിന് ശേഷം മുംബൈയിലെത്തി. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ നെരൂളിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയ അമ്മയെ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ഭക്തർ വരവേറ്റത്. അമ്മയുടെ വരവോടെ നെരൂൾ മഠവും പരിസരവും ആത്മീയ ചൈതന്യത്തിലായി.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ട അമ്മയെ നേരിൽ കാണാനും അനുഗ്രഹം തേടാനുമുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുംബൈയിലെയും നവി മുംബൈയിലെയും ഭക്തർ.

നെരൂൾ ആശ്രമാധിപൻ സ്വാമി അവ്യയാമൃതാനന്ദപുരിയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകിയാണ് അമ്മയെ സ്വീകരിച്ചത്. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമി ജ്ഞാനാമൃതാനന്ദപുരി എന്നിവരും അമ്മയോടൊപ്പം നെരൂളിലെ ബ്രഹ്മസ്ഥാന മഹോത്സവത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

നവംബർ 18, 19 തീയതികളിൽ പൊതുജനങ്ങൾക്ക് അമ്മയുടെ ദർശനത്തിനും വിവിധ ആത്മീയ ചടങ്ങുകളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. ഈ ദിവസങ്ങളിൽ പതിനായിരക്കണക്കിന് ഭക്തർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈ മഠാധിപതി സ്വാമി അവ്യയാമൃതാനന്ദപുരി അറിയിച്ചു.

ബ്രഹ്മസ്ഥാന മഹോത്സവത്തിന്റെ ഭാഗമായി വിവിധ പൂജകൾക്കും ആത്മീയ ചടങ്ങുകൾക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അമ്മയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ സുഗമമായി നടത്തുന്നതിനും ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സംഘാടക സമിതി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നവി മുംബൈ കോർപ്പറേഷൻ, പൊലീസ്, അഗ്നിശമന സേന തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ഏഴര വർഷത്തെ ഇടവേളയ്ക്ക് ശേഷം അമ്മയുടെ സാന്നിധ്യം… ഭക്തിനിർഭരമായ കാത്തിരിപ്പിന് സാഫല്യം. നെരൂൾ ഇനി രണ്ട് ദിവസം ആത്മീയ ആഘോഷങ്ങളുടെ നിറവിൽ.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News

Latest articles

ഡോ. ഹണി ഉണ്ണികൃഷ്ണന്റെ മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20-ന് മുംബൈയിൽ

മുംബൈ: ബാംഗ്ലൂർ മലയാളിയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ ഡോ. ഹണി ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20...

നവജീവന്റെ തണലിൽ പുതുജീവിതം; ചുവന്ന തെരുവിലെ കുട്ടികൾക്ക് പ്രതീക്ഷയായി മുംബൈയിലെ നവജീവൻ സെന്റർ

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട ബാല്യങ്ങൾക്ക് സുരക്ഷിതമായൊരു തണൽ... ചൂഷണത്തിന്റെയും ദുരിതങ്ങളുടെയും അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്നേഹവും കരുതലും നൽകി...

ആറ് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ മലാഡിൽ അരങ്ങിലെത്തുന്നു; നാടകരാവ് നവംബർ 21ന്

മുംബൈ: ശ്രീനാരായണ ധർമ്മപരിപാലന യോഗം മലാഡ്–മൽവാണി ശാഖയുടെ ധനശേഖരണാർത്ഥം നാടകാസ്വാദകർക്കായി നാടകരാവ് സംഘടിപ്പിക്കുന്നു. കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടക...

നെരൂൾ സമാജം ശിശുദിനം ആഘോഷിച്ചു; നിർമിതബുദ്ധിയുടെ അവസരങ്ങളും ആശങ്കകളും ചർച്ചയായി

നവി മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 14ന് എൻ.ബി.കെ.എസ് കോംപ്ലക്സിൽ...
spot_img

More like this