ഗായികയും അവതാരകയുമായ റിമി ടോമിക്ക് പുതിയ ജീവിതത്തുടക്കം. ഫിറ്റ്നസ് ട്രെയിനറായ ലിബിൻ മാത്യുവിനെ ജീവിതസഖിയാക്കി റിമി. ഡോംബിവില്ലിയിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹശേഷം സന്തോഷം പങ്കുവെച്ച് റിമിയും ലിബിനും.

സംഗീതവും ചിരിയുംകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിമി ടോമിയുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പരമ്പരാഗത രീതിയിലായിരുന്നു വിവാഹച്ചടങ്ങുകൾ.
വ്യക്തിജീവിതത്തിലെ പുതിയ തീരുമാനത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് റിമി. ഫിറ്റ്നസ് രംഗത്ത് പ്രവർത്തിക്കുന്ന ലിബിൻ മാത്യുവുമായുള്ള വിവാഹം ആരാധകർക്കിടയിലും ശ്രദ്ധ നേടിക്കഴിഞ്ഞു.
സന്തോഷം പങ്കുവെച്ച് ഇരുവരും പുതിയ ജീവിതത്തിലേക്ക്. പ്രിയപ്പെട്ട ഗായികയ്ക്ക് ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും. റിമിക്കും ലിബിനും മംഗളാശംസകൾ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
