Homeഒരു ആറുവയസ്സുകാരന്റെ ജീവന് കരുതലാകാം; ചികിത്സയ്ക്ക് 25 ലക്ഷം രൂപ വേണം – കൈത്താങ്ങായി ‘ഗുഡ്...

ഒരു ആറുവയസ്സുകാരന്റെ ജീവന് കരുതലാകാം; ചികിത്സയ്ക്ക് 25 ലക്ഷം രൂപ വേണം – കൈത്താങ്ങായി ‘ഗുഡ് ഫ്രണ്ട്സ്’ കൂട്ടായ്മ

Published on

ചില സഹായങ്ങൾക്ക് വലിയ സമ്പത്തൊന്നും വേണ്ട. മനസ്സുനിറഞ്ഞ ഒരു കരുതലും മറ്റൊരാളുടെ കണ്ണീരൊപ്പാനുള്ള മനസ്സുമതി. പരസ്പരം നേരിൽ കണ്ടിട്ടില്ലാത്തവരും ഒരുപക്ഷേ ഇനി ഒരിക്കലും കണ്ടുമുട്ടാൻ കഴിയാത്തവരുമായ ഒരു കൂട്ടം മനുഷ്യർ, 1200 കിലോമീറ്ററുകൾക്കപ്പുറം കഴിയുന്ന ഒരു കുടുംബത്തിന് താങ്ങായി മാറുകയാണ്. ഡോംബിവ്ലി–താക്കൂർലി മേഖലയിലെ ‘ഗുഡ് ഫ്രണ്ട്സ്’ എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ഈ കാരുണ്യപ്രവർത്തനം സ്നേഹത്തിനും മനുഷ്യത്വത്തിനും ദൂരപരിധികളില്ലെന്ന് തെളിയിക്കുന്നു.

തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ പഞ്ചായത്തിലെ പുത്തുശ്ശേരി ദേശത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന ശ്രീജിത്തിന്റെയും ഓമനിയുടെയും ആറുവയസ്സുകാരനായ മകൻ ശ്രീരുദിനാണ് ഗുരുതരമായ ആരോഗ്യപ്രശ്നം നേരിടുന്നത്. അപൂർവമായ ആന്റി-NMDA റിസപ്റ്റർ എൻസെഫലൈറ്റിസ് (Anti-NMDA Receptor Encephalitis) എന്ന രോഗം ബാധിച്ച കുട്ടി ഇപ്പോൾ കോഴിക്കോട് NIMS ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലാണ്.

കുട്ടിയുടെ ചികിത്സയ്ക്കായി 25 ലക്ഷം രൂപയാണ് അടിയന്തരമായി സമാഹരിക്കേണ്ടത്. കുടുംബത്തിന്റെ സഹായാഭ്യർത്ഥന പ്രകാരം, ചികിത്സയ്ക്കായി പ്രതിദിനം ഏകദേശം ഒരു ലക്ഷം രൂപ ചെലവാകുന്നുണ്ട്. കുറഞ്ഞത് ഒരു മാസമെങ്കിലും വെന്റിലേറ്ററിൽ തുടരേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇത്രയും വലിയ ചികിത്സാച്ചെലവ് തനിച്ച് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നത്.

കുട്ടിയുടെ ദുരവസ്ഥ അറിഞ്ഞതോടെയാണ് ഡോംബിവ്ലി–താക്കൂർലി മേഖലയിലെ ‘ഗുഡ് ഫ്രണ്ട്സ്’ വാട്ട്‌സ്ആപ്പ് കൂട്ടായ്മ സഹായഹസ്തവുമായി രംഗത്തെത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് കൂട്ടായ്മയിലെ അംഗങ്ങളിൽ പലരും. പരസ്പരം അടുത്തറിയാത്തവരാണെങ്കിലും ഒരു ആറുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ അവർ ഒരുമിച്ചു. തങ്ങളാൽ കഴിയുന്ന സംഭാവനകൾ സ്വരൂപിച്ച് ഇതിനകം നല്ലൊരു തുക കുടുംബത്തിന് കൈമാറാൻ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ സുമനസ്സുകളുടെ സഹായം തേടിയുള്ള പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

നൽകുന്ന ഓരോ ചെറിയ സംഭാവനയും ആ കുടുംബത്തിന് വെറുമൊരു സാമ്പത്തിക സഹായമല്ല. അത് പ്രതിസന്ധികൾക്കിടയിൽ കൈവിടാത്ത പ്രതീക്ഷയാണ്. ഒരു അമ്മയ്ക്കും അച്ഛനും ആശ്വാസവും കുഞ്ഞിന്റെ തുടർചികിത്സയ്ക്ക് കരുത്തുമാണ്.

സഹായം നൽകുന്നവരെയും സ്വീകരിക്കുന്ന കുടുംബത്തെയും ബന്ധിപ്പിക്കുന്നത് ഒരുപക്ഷേ ഒരു ഫോൺ സന്ദേശം മാത്രമായിരിക്കാം. അവർ നേരിൽ കണ്ടുമുട്ടുമോ എന്നുപോലും ഉറപ്പില്ല. എന്നാൽ ആ കുടുംബത്തിന്റെ പ്രയാസങ്ങളിൽ പങ്കുചേരാനും അവർക്കൊപ്പം നിൽക്കാനുമുള്ള മനസ്സാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ പ്രത്യേകത.

ചികിത്സയ്ക്കാവശ്യമായ തുക സമാഹരിക്കാൻ ഇനിയും കൂടുതൽ സുമനസ്സുകളുടെ പിന്തുണ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9046370841

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ഏഴര വർഷങ്ങൾക്കുശേഷം അമ്മ മുംബൈയിൽ; സ്വീകരിക്കാനൊരുങ്ങി നെരുൾ അമൃതാനന്ദമയി മഠം

നവംബർ 18, 19 തീയതികളിൽ പതിനായിരങ്ങൾ അമ്മയുടെ ദർശനത്തിനെത്തുമെന്ന് പ്രതീക്ഷ നവി മുംബൈ: ഏഴര വർഷത്തെ ഇടവേളയ്ക്കുശേഷം മഹാനഗരത്തിലെത്തുന്ന മാതാ...

ആചാരാനുഷ്ഠാനങ്ങളും ഹൈന്ദവ ധർമ്മവും നിലനിർത്തുന്നതിൽ ക്ഷേത്രങ്ങളുടെ പങ്ക് വലുത്: നിയുക്ത ശബരിമല മേൽശാന്തി

വസായ്: ഹൈന്ദവ ധർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിലും വിശ്വാസസമൂഹത്തെ ഐക്യത്തോടെ നിലനിർത്തുന്നതിലും ക്ഷേത്രങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് നിയുക്ത ശബരിമല മേൽശാന്തി...

കേരളപ്പിറവിയുടെ എഴുപതാം വാർഷികം; സംഗീതവിരുന്നുമായി കേരള കലാ സമിതി – ‘രാഗോത്സവം’ നവംബർ 15ന്

മുംബൈ: കേരളപ്പിറവിയുടെ എഴുപതാം വാർഷികവും സംഘടനയുടെ രജതജൂബിലി വർഷവും ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള കലാ സമിതി മുംബൈയിൽ സംഗീത-കലാവിരുന്ന്...

ഭാവുബീജ് ആഘോഷം; മുംബൈ മേയർ ഋതു താവ്ഡെയെ ആദരിച്ച് HGABS

താനെ: ദീപാവലി ഭാവുബീജ് ആഘോഷങ്ങളുടെ ഭാഗമായി താനെയിലെ ഹിൽഗാർഡൻ കോംപ്ലക്സ് സന്ദർശിച്ച മുംബൈ മേയർ ശ്രീമതി ഋതു താവ്ഡെയ്ക്ക്...
spot_img

More like this