Homeകേരളപ്പിറവിയുടെ എഴുപതാം വാർഷികം; സംഗീതവിരുന്നുമായി കേരള കലാ സമിതി – ‘രാഗോത്സവം’ നവംബർ 15ന്

കേരളപ്പിറവിയുടെ എഴുപതാം വാർഷികം; സംഗീതവിരുന്നുമായി കേരള കലാ സമിതി – ‘രാഗോത്സവം’ നവംബർ 15ന്

Published on

മുംബൈ: കേരളപ്പിറവിയുടെ എഴുപതാം വാർഷികവും സംഘടനയുടെ രജതജൂബിലി വർഷവും ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള കലാ സമിതി മുംബൈയിൽ സംഗീത-കലാവിരുന്ന് സംഘടിപ്പിക്കുന്നു. ‘കേരളം @ 70 – രാഗോത്സവം’ എന്ന പേരിൽ നവംബർ 15ന് വൈകിട്ട് ആറുമണി മുതൽ ബംഗൂർ നഗറിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ഓപ്പൺ ഗ്രൗണ്ടിലാണ് പരിപാടി അരങ്ങേറുന്നത്.

പ്രശസ്ത പിന്നണി ഗായകൻ സുധീപ് കുമാർ (ഒടിയൻ ഫെയിം) മുഖ്യ ആകർഷണമായി എത്തും. വൺമാൻ ഷോയും മിമിക്രിയും അവതരിപ്പിക്കുന്ന രാജേഷ് അടിമാലിയും പരിപാടിയിൽ പങ്കെടുക്കും. ഗായകരായ ബാബുരാജ്, പ്രീതി വാര്യർ, സൗമ്യ എന്നിവരും സംഗീതവിരുന്നിന് മാറ്റുകൂട്ടും. ആഷിഷാണ് അവതാരകൻ.

ചടങ്ങിൽ മുൻ മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കേരളത്തിന്റെ സംഗീതവും കലയും സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന പരിപാടിയിൽ സംഗീതത്തിനും നൃത്തത്തിനും ഹാസ്യത്തിനുമൊപ്പം സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും നിറവാർന്ന നിമിഷങ്ങളാണ് സംഘാടകർ ഒരുക്കുന്നത്.

പങ്കെടുക്കുന്നവർക്കായി കേരളീയ ലഘുഭക്ഷണവും അത്താഴവും സൗജന്യമായി ഒരുക്കിയിട്ടുണ്ട്. മികച്ച ഇരിപ്പിടങ്ങൾ ഉറപ്പാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

മുംബൈയിലെ മലയാളി സമൂഹത്തിന് കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകവുമായി വീണ്ടും ഒത്തുചേരാനുള്ള വേദിയായിരിക്കും ‘രാഗോത്സവം’ എന്ന് കേരള കലാ സമിതി പ്രതീക്ഷിക്കുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ഭക്തർക്ക് ആത്മീയ നിർവൃതിയേകി മാതാ അമൃതാനന്ദമയി പുനെയിൽ

പുനെ: ഭക്തർക്ക് ആത്മീയ നിർവൃതിയേകി മാതാ അമൃതാനന്ദമയി ദേവി പുനെയിലെത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പുനെ നിഗിഡിയിലെ...

ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ അടിമുടി ദുരൂഹത; ബന്ധുക്കളെയും സുഹൃത്തുക്കളെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് പോലീസ്

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് പിന്നാലെ അന്വേഷണം വിപുലമാക്കി; അടുപ്പമുള്ളവരുടേതടക്കം വിരലടയാളങ്ങൾ ശേഖരിക്കുന്നു; ആസൂത്രിത കൊലപാതകമെന്ന സംശയവും പരിശോധിക്കുന്നു ഖോപോളി: മഹാരാഷ്ട്രയിലെ റായ്ഗഡ്...

കൊങ്കൺ റെയിൽവേയിലെ മോഷണപരാതികൾ ഗൗരവമായി പരിശോധിക്കണം; യാത്രക്കാരുടെ പരാതികൾ ശേഖരിക്കാൻ ജനകീയ ക്യാമ്പയിനുമായി ജോജോ തോമസ്‌.

മുംബൈ:കൊങ്കൺ റെയിൽവേ വഴി യാത്ര ചെയ്യുന്ന മലയാളികളടക്കമുള്ള ട്രെയിൻ യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഏകോപിപ്പിച്ച്...

ഏഴര വർഷങ്ങൾക്കുശേഷം അമ്മ മുംബൈയിൽ; സ്വീകരിക്കാനൊരുങ്ങി നെരുൾ അമൃതാനന്ദമയി മഠം

നവംബർ 18, 19 തീയതികളിൽ പതിനായിരങ്ങൾ അമ്മയുടെ ദർശനത്തിനെത്തുമെന്ന് പ്രതീക്ഷ നവി മുംബൈ: ഏഴര വർഷത്തെ ഇടവേളയ്ക്കുശേഷം മഹാനഗരത്തിലെത്തുന്ന മാതാ...
spot_img

More like this