താനെ: ദീപാവലി ഭാവുബീജ് ആഘോഷങ്ങളുടെ ഭാഗമായി താനെയിലെ ഹിൽഗാർഡൻ കോംപ്ലക്സ് സന്ദർശിച്ച മുംബൈ മേയർ ശ്രീമതി ഋതു താവ്ഡെയ്ക്ക് ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ (HGABS) ആദരം. സംഘടനയെ പ്രതിനിധീകരിച്ച് ടീം അംഗങ്ങൾ മേയറെ ഉപഹാരം നൽകി ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തു.
ദീപാവലി ഭാവുബീജ് ആഘോഷത്തിന്റെ സൗഹൃദവും സാഹോദര്യവും പങ്കുവെച്ച ഈ കൂടിക്കാഴ്ച സംഘടനാ പ്രവർത്തകർക്ക് അവിസ്മരണീയ നിമിഷമായി മാറി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
