Homeഏഴര വർഷങ്ങൾക്കുശേഷം അമ്മ മുംബൈയിൽ; സ്വീകരിക്കാനൊരുങ്ങി നെരുൾ അമൃതാനന്ദമയി മഠം

ഏഴര വർഷങ്ങൾക്കുശേഷം അമ്മ മുംബൈയിൽ; സ്വീകരിക്കാനൊരുങ്ങി നെരുൾ അമൃതാനന്ദമയി മഠം

Published on

നവംബർ 18, 19 തീയതികളിൽ പതിനായിരങ്ങൾ അമ്മയുടെ ദർശനത്തിനെത്തുമെന്ന് പ്രതീക്ഷ

നവി മുംബൈ: ഏഴര വർഷത്തെ ഇടവേളയ്ക്കുശേഷം മഹാനഗരത്തിലെത്തുന്ന മാതാ അമൃതാനന്ദമയി ദേവിയെ വരവേൽക്കാൻ നെരുൾ അമൃതാനന്ദമയി മഠത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 18, 19 തീയതികളിൽ നടക്കുന്ന സന്ദർശന പരിപാടികളിൽ പങ്കെടുക്കാനും അമ്മയുടെ ദർശനം നേടാനുമായി പതിനായിരക്കണക്കിന് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈ മഠാധിപതി സ്വാമി അവയാമൃതപുരി അറിയിച്ചു.

അമ്മയുടെ സന്ദർശനം ഭക്തജനങ്ങൾക്ക് ആത്മീയ അനുഭവത്തിന്റെയും സന്തോഷത്തിന്റെയും അപൂർവ അവസരമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സന്ദർശന പരിപാടികൾ ഭംഗിയായും സുഗമമായും നടത്തുന്നതിനായി വിവിധ വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ, പൊലീസ്, അഗ്നിശമന സേന തുടങ്ങിയവരുടെ സഹായത്തോടെയാണ് ക്രമീകരണങ്ങൾ നടത്തുന്നത്. ഭക്തജനങ്ങൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും അമ്മയുടെ ദർശനം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കും സംഘാടക സമിതി മുൻഗണന നൽകുന്നുണ്ട്.

ഏഴര വർഷത്തിനുശേഷം അമ്മ വീണ്ടും മുംബൈയിലെത്തുമ്പോൾ ആത്മീയതയുടെയും ഭക്തിയുടെയും നിറവിൽ രണ്ട് ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് നവി മുംബൈയിലെ വിശ്വാസിസമൂഹം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ആചാരാനുഷ്ഠാനങ്ങളും ഹൈന്ദവ ധർമ്മവും നിലനിർത്തുന്നതിൽ ക്ഷേത്രങ്ങളുടെ പങ്ക് വലുത്: നിയുക്ത ശബരിമല മേൽശാന്തി

വസായ്: ഹൈന്ദവ ധർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിലും വിശ്വാസസമൂഹത്തെ ഐക്യത്തോടെ നിലനിർത്തുന്നതിലും ക്ഷേത്രങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് നിയുക്ത ശബരിമല മേൽശാന്തി...

കേരളപ്പിറവിയുടെ എഴുപതാം വാർഷികം; സംഗീതവിരുന്നുമായി കേരള കലാ സമിതി – ‘രാഗോത്സവം’ നവംബർ 15ന്

മുംബൈ: കേരളപ്പിറവിയുടെ എഴുപതാം വാർഷികവും സംഘടനയുടെ രജതജൂബിലി വർഷവും ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള കലാ സമിതി മുംബൈയിൽ സംഗീത-കലാവിരുന്ന്...

ഭാവുബീജ് ആഘോഷം; മുംബൈ മേയർ ഋതു താവ്ഡെയെ ആദരിച്ച് HGABS

താനെ: ദീപാവലി ഭാവുബീജ് ആഘോഷങ്ങളുടെ ഭാഗമായി താനെയിലെ ഹിൽഗാർഡൻ കോംപ്ലക്സ് സന്ദർശിച്ച മുംബൈ മേയർ ശ്രീമതി ഋതു താവ്ഡെയ്ക്ക്...

ഒരു ആറുവയസ്സുകാരന്റെ ജീവന് കരുതലാകാം; ചികിത്സയ്ക്ക് 25 ലക്ഷം രൂപ വേണം – കൈത്താങ്ങായി ‘ഗുഡ് ഫ്രണ്ട്സ്’ കൂട്ടായ്മ

ചില സഹായങ്ങൾക്ക് വലിയ സമ്പത്തൊന്നും വേണ്ട. മനസ്സുനിറഞ്ഞ ഒരു കരുതലും മറ്റൊരാളുടെ കണ്ണീരൊപ്പാനുള്ള മനസ്സുമതി. പരസ്പരം നേരിൽ കണ്ടിട്ടില്ലാത്തവരും...
spot_img

More like this