ആനന്ദ് സുബ്രഹ്മണ്യന്റെ സ്റ്റാൻഡ്-അപ് കോമഡിയും ലൈവ് മ്യൂസിക്കും റാപ്പും നൃത്തവും; വിനോദത്തോടൊപ്പം സാമൂഹിക സേവനവും
മുംബൈ: ചിരിയും സംഗീതവും നൃത്തവും കോർത്തിണക്കി അസ്തിത്വ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ‘ദി ബിഗ് മിക്സ് 2026 – കോമഡി & മ്യൂസിക് ഷോ’യുടെ പ്രീമിയർ ഷോ നവംബർ ഒന്നിന് മുംബൈയിൽ അരങ്ങേറും. പെരുമാത്ത് വേൾഡ് വൈഡ് ഗ്രൂപ്പിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന പരിപാടി ഞായറാഴ്ച രാത്രി എട്ട് മണിക്ക് മുളുണ്ട് വെസ്റ്റിലെ മഹാകവി കാളിദാസ് നാട്യമന്ദിറിലാണ് നടക്കുന്നത്. പരമ്പരയിലെ അടുത്ത ഷോ ഡിസംബർ 20-ന് സംഘടിപ്പിക്കും.
‘ലാഫ്, ഗ്രൂവ്, റിപ്പീറ്റ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന പരിപാടിയിൽ സ്റ്റാൻഡ്-അപ് കോമഡി, ലൈവ് മ്യൂസിക്, റാപ്പ്, ഡാൻസ് തുടങ്ങി വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കും. മുളുണ്ട്, താനെ, സെൻട്രൽ സബർബ്സ് മേഖലകളിലെ കുടുംബങ്ങൾക്കും യുവാക്കൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദവിരുന്നായാണ് സംഘാടകർ പരിപാടി ഒരുക്കുന്നത്.
പ്രശസ്ത സ്റ്റാൻഡ്-അപ് കൊമേഡിയൻ ആനന്ദ് സുബ്രഹ്മണ്യന്റെ ഹാസ്യപ്രകടനവും ഗായകൻ രാജിന്റെയും ഹേ സുൻ സരാ ബാൻഡിന്റെയും ലൈവ് സംഗീതവുമാണ് പ്രീമിയർ ഷോയുടെ പ്രധാന ആകർഷണങ്ങൾ. റാപ്പർ കവീറയുടെ ഓപ്പണിംഗ് ആക്റ്റോടെ പരിപാടികൾക്ക് തുടക്കമാകും. ഗീതാ നൃത്യ വിദ്യാലയത്തിലെ ഗിരിജാ നായരും ദിനേശ് ഡാൻസ് ടീമും അവതരിപ്പിക്കുന്ന പ്രത്യേക നൃത്തപരിപാടികളും അരങ്ങേറും.
വിനോദപരിപാടികൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകിയാണ് ‘ദി ബിഗ് മിക്സ് 2026’ സംഘടിപ്പിക്കുന്നത്. പിഎംകെ ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും. ഗിരിജ വെൽഫെയർ അസോസിയേഷനുമായി ചേർന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പരിപാടി പിന്തുണ നൽകും.
സംഗീതവും ഹാസ്യവും നൃത്തവും സാമൂഹിക സന്ദേശവും ഒരുമിക്കുന്ന ഈ കലാവിരുന്നിന്റെ ടിക്കറ്റുകൾ ബുക്ക്മൈഷോ (BookMyShow) വഴി ലഭ്യമാണ്. ടിക്കറ്റുകൾ, ഡോണർ പാസുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
- നിഖിൽ നായർ: +91 97573 96372
- ട്വിങ്കിൾ: +91 97731 06293
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
