HomeEntertainmentവേദിയിലെ സ്വരമാധുര്യം വെള്ളിത്തിരയുടെ പിന്നണിയിലേക്ക്; അഞ്ജലി നായർക്ക് പുതിയ സംഗീതയാത്ര

വേദിയിലെ സ്വരമാധുര്യം വെള്ളിത്തിരയുടെ പിന്നണിയിലേക്ക്; അഞ്ജലി നായർക്ക് പുതിയ സംഗീതയാത്ര

Published on

മുംബൈ: വസായ്-മുംബൈ മലയാളി സമൂഹത്തിന് അഭിമാനമായി, ഗായിക അഞ്ജലി നായർ സിനിമാ പിന്നണിഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. എസ്. എസ്. രാജമൗലിയും എസ്. എസ്. കാർത്തികേയനും ചേർന്ന് നിർമിച്ച് ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത, ഫഹദ് ഫാസിൽ നായകനായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലിയുടെ സിനിമാ പിന്നണിഗാന അരങ്ങേറ്റം.

കാലഭൈരവ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിൽ മലയാളത്തിൽ ‘ദൂരെ ദൂരേ’, തമിഴിൽ ‘ആരി രാരോ’ എന്നീ ഗാനങ്ങളാണ് അഞ്ജലി ആലപിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 2ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തു.

നാലാം വയസ്സുമുതൽ ഗാനഭൂഷണം പ്രസന്ന വാര്യരുടെ കീഴിൽ സംഗീതം അഭ്യസിച്ച അഞ്ജലി നിരവധി റിയാലിറ്റി ഷോകളിലും ഗാനമേളകളിലും സംഗീതവേദികളിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. കൈരളി ടി വി പ്രക്ഷേപണം ചെയ്ത ആംചി മുംബൈ സംഗീത റിയാലിറ്റി ഷോയിലും അഞ്ജലി വിജയിയായി സമ്മാനം നേടിയിട്ടുണ്ട്. ഈ വേദിയിലൂടെ മുംബൈയിലെ പ്രേക്ഷകർക്ക് പരിചിതമായ അഞ്ജലിയുടെ ശബ്ദം ഇപ്പോൾ സിനിമയുടെ പിന്നണിഗാനരംഗത്തും എത്തുകയാണ്.

ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അഞ്ജലി നിലവിൽ മുംബൈയിലെ ഒരു എൻജിഒയിൽ പ്രവർത്തിക്കുന്നു. തൃശൂർ ആമ്പലൂർ സ്വദേശികളായ അജയ്കുമാർ–സന്ധ്യ ദമ്പതികളുടെ മകളായ അഞ്ജലി വസായ് ഈസ്റ്റിലാണ് താമസം. അദ്വൈത് നായരാണ് സഹോദരൻ.

വസായിയിലെ സംഗീതവേദികളിൽ നിന്ന് സിനിമയുടെ പിന്നണിയിലേക്ക് — അഞ്ജലി നായരുടെ സംഗീതയാത്രയ്ക്ക് പുതിയൊരു അധ്യായം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

ലോക് നഗരി മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി

അംബർനാഥിൽ കലാ-സാംസ്കാരിക പരിപാടികളോടെ LMA ഓണം 2026 അംബർനാഥ്: ലോക്നഗരി മലയാളി അസോസിയേഷൻ (LMA) സംഘടിപ്പിച്ച ‘LMA ഓണം 2026’...

എസ്.എൻ.ഡി.പി യോഗം മുംബൈ-താനെ യൂണിയൻ അവലോകന യോഗം ഒക്ടോബർ 4ന്

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ-താനെ യൂണിയന്റെ ആഭിമുഖ്യത്തിൽ അവലോകന യോഗം ഒക്ടോബർ 4ന്...

തനിമ സാംസ്കാരിക വേദിയുടെ പ്രവാസി മലയാളി രത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളുടെ വിവിധ മേഖലകളിലെ സംഭാവനകളെ ആദരിക്കുന്നതിനായി തനിമ സാംസ്കാരിക വേദി ട്രസ്റ്റ് ഏർപ്പെടുത്തിയ ‘പ്രവാസി...

മുംബൈയിൽ സി.ജെ.പി. സമരത്തിനിടെ 75കാരനായ മലയാളി കുഴഞ്ഞു വീണ് മരിച്ചു

മുംബൈ ദാദർ ശിവാജി പാർക്കിൽ സി.ജെ.പി.യുടെ ജയിൽ നിറയ്ക്കൽ സമരത്തിനിടെയാണ് ദാരുണ സംഭവം. സമരം കാണാനെത്തിയ 75കാരനായ ഗോപാലകൃഷ്ണ...
spot_img

More like this