Homeകേരള സമാജം സാൻപാഡയുടെ 20-ാം വാർഷികവും കുടുംബസംഗമവും വർണ്ണാഭമായി ആഘോഷിച്ചു

കേരള സമാജം സാൻപാഡയുടെ 20-ാം വാർഷികവും കുടുംബസംഗമവും വർണ്ണാഭമായി ആഘോഷിച്ചു

Published on

നവി മുംബൈ: കേരള സമാജം സാൻപാഡയുടെ 20-ാം വാർഷികാഘോഷവും കുടുംബസംഗമവും നവംബർ 15-ന് ജൂഹിനഗറിലെ ബണ്ട്സ് സെന്ററിൽ വർണ്ണാഭമായി നടന്നു. അംഗങ്ങളും കുടുംബാംഗങ്ങളും പങ്കുചേർന്ന ആഘോഷം കലാപരിപാടികളുടെയും സൗഹൃദത്തിന്റെയും ഒത്തുചേരലായി മാറി.

വൈകുന്നേരം ആറിന് മാനേജിങ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. രാത്രി 10.30 വരെ നീണ്ടുനിന്ന ആഘോഷത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

സംഗീതവും നൃത്തവും മറ്റ് കലാവിഷ്കാരങ്ങളും നിറഞ്ഞ സായാഹ്നം കാണികൾക്ക് ആസ്വാദ്യകരമായി. പുരുഷന്മാർ അവതരിപ്പിച്ച ഇളക് നാഗേ നൃത്തം വേറിട്ട കലാവിരുന്നായി. ലക്ഷ്മീസ് മുദ്ര ഡാൻസ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച ചിദംബരാഷ്ടകം ഭരതനാട്യം, ശ്രീജിത്ത് മാസ്റ്ററുടെ ചിട്ടപ്പെടുത്തലിൽ അരങ്ങേറിയ തിരുവാതിര, യുവാക്കളുടെയും കുട്ടികളുടെയും വിവിധ നൃത്തപരിപാടികൾ എന്നിവ ശ്രദ്ധേയമായി.

പരിപാടിയുടെ ഭാഗമായി നവി മുംബൈയിലെ വിവിധ മലയാളി സമാജങ്ങളുടെ ഭാരവാഹികളെയും, പുതുതായി രൂപീകരിച്ച സമാജങ്ങളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് നവി മുംബൈയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെയും ആദരിച്ചു.

സമാജം പ്രസിഡന്റ് ജയകുമാർ, സെക്രട്ടറി പ്രമോദ് രാഘവൻ, ട്രഷറർ അനിൽ, വൈസ് പ്രസിഡന്റ് പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രോഗ്രാം കൺവീനർമാരായ ആശ, അൽസ, അമ്പിളി എന്നിവരുടെ ഏകോപനത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. സിന്ധു നായർ പരിപാടിയുടെ അവതാരകയായി.

സെക്രട്ടറിയുടെ നന്ദിപ്രസംഗത്തോടെ ഔദ്യോഗിക പരിപാടികൾക്ക് സമാപനമായി. തുടർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ അത്താഴവിരുന്നിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കുചേർന്ന് സൗഹൃദവും സന്തോഷവും പങ്കുവെച്ചു.

സമാജത്തിന്റെ ഇരുപത് വർഷത്തെ പ്രവർത്തനപാരമ്പര്യവും ഐക്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതിയ ആഘോഷം അംഗങ്ങൾക്ക് അവിസ്മരണീയമായ അനുഭവമായി. For more photos click here >>>>>>>>>>>>

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ നവംബർ 21-ന്

കല്യാൺ: സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ മഹോത്സവം നവംബർ 21 ശനിയാഴ്ച കല്യാണിലെ...

നഗരം കുളിരിലേക്ക്…മുംബൈയുടെ ശൈത്യകാലം: ചരിത്രവും കലയും സംസ്കാരവും സാഹിത്യവും കായികവും രാഷ്ട്രീയവും ആഘോഷങ്ങളും പ്രണയവും ചേരുന്ന നഗരാനുഭവം.!!!

നെല്ലൻ ജോയി, മുംബൈ മഴയുടെ ആരവങ്ങൾ ഒഴിഞ്ഞ് ആകാശം തെളിയുമ്പോൾ മുംബൈ പതുക്കെ മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുകയാണ്. കടൽക്കാറ്റിന് നേരിയ...

കേരളീയ സമാജം ഡോംബിവിലിയിൽ പുതിയ ഭരണസമിതി അധികാരമേറ്റു.

ഡോംബിവിലി: ഏഷ്യയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരളീയ സമാജം ഡോംബിവിലിയുടെ പുതിയ ഭരണസമിതി നവംബർ 18-ന് അധികാരമേറ്റു. എം. ജെ....

ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകം: ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി ഗോവയിൽ പിടിയിൽ

ഖോപോളി: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളിയിൽ 71കാരിയായ മലയാളി വയോധികയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കൊലപാതകത്തിന്...
spot_img

More like this