Homeഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകം: ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി ഗോവയിൽ പിടിയിൽ

ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകം: ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി ഗോവയിൽ പിടിയിൽ

Published on

ഖോപോളി: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളിയിൽ 71കാരിയായ മലയാളി വയോധികയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ നേപ്പാൾ സ്വദേശിയായ പ്രതിയെ ഗോവയിൽനിന്ന് പൊലീസ് പിടികൂടി. അന്വേഷണത്തിനായി പ്രതിയെ ഖോപോളിയിലെത്തിച്ചിട്ടുണ്ട്.

മയക്കുമരുന്നിന് അടിമയായ പ്രതി സാമ്പത്തിക ആവശ്യങ്ങൾക്കായി വയോധികയുടെ വീട്ടിൽ കവർച്ച നടത്തുകയും പിന്നീട് അവരെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ കടന്നുകളഞ്ഞ പ്രതിയെ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് വലയിലാക്കിയത്.

ഖോപോളിയിലെ ഭൻവജ് ഗ്രാമത്തിലുള്ള ഇന്ദ്രപ്രസ്ഥ കെട്ടിടത്തിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മഹേശ്വരി രാമചന്ദ്രൻ പണിക്കരാണ് കൊല്ലപ്പെട്ടത്. നവംബർ 11 ബുധനാഴ്ച വൈകുന്നേരമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ കൊലപാതകം പ്രദേശത്തെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചിരുന്നു.

മഹേശ്വരിയുടെ മാലയും മൂന്ന് സ്വർണവളകളും ഉൾപ്പെടെ ഏകദേശം മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് വീട്ടിൽനിന്ന് കവർന്നത്. വർഷങ്ങളായി ഇന്ദ്രപ്രസ്ഥ കെട്ടിടത്തിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മഹേശ്വരിയുടെ രണ്ട് ആൺമക്കളും ഒരു മകളും വിദേശത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇവർ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. അതേസമയം, രണ്ട് സഹോദരന്മാർ ഖോപോളിയിൽ തന്നെയുണ്ട്.

കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം പല തലങ്ങളിലായി പുരോഗമിച്ചിരുന്നു. ബന്ധുക്കളെയും വയോധികയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരെയും പലതവണ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വൈകിയതും അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച വ്യക്തതയില്ലായ്മയും ബന്ധുക്കളിലും പ്രദേശവാസികളിലും ആശങ്ക വർധിപ്പിച്ചു.

ഖോപോളി മലയാളി സമാജം, അയ്യപ്പ സേവാ സംഘം തുടങ്ങിയ സംഘടനകളും കേസിൽ ഇടപെട്ട് അന്വേഷണ പുരോഗതി നിരീക്ഷിച്ചിരുന്നു. പ്രതിയെ എത്രയും വേഗം കണ്ടെത്തണമെന്ന ആവശ്യം മലയാളി സമൂഹത്തിൽ ശക്തമായിരുന്നു.

ഒടുവിൽ ഗോവയിൽനിന്നുള്ള അറസ്റ്റ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായി. പ്രതി പിടിയിലായതോടെ ഖോപോളിയിലെ മലയാളി സമൂഹത്തിന്റെയും ബന്ധുക്കളുടെയും ആശങ്കയ്ക്ക് താൽക്കാലിക ആശ്വാസമായിട്ടുണ്ട്.

അതേസമയം, കൊലപാതകത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ, പ്രതിയുടെ പങ്ക്, മോഷ്ടിച്ച സ്വർണാഭരണങ്ങളുടെ വീണ്ടെടുപ്പ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

മുംബൈയിൽ എ.സി. ലോക്കൽ ട്രെയിനുകൾക്ക് കടുത്ത ക്ഷാമം; യാത്രാക്ലേശം രൂക്ഷം

മൂന്ന് റെയിൽവേ സോണുകളിലും സർവീസുകൾ വർധിപ്പിക്കണമെന്ന് ആവശ്യം മുംബൈ: മുംബൈ സബർബൻ റെയിൽവേ ശൃംഖലയിൽ എ.സി. ലോക്കൽ ട്രെയിനുകളുടെ അപര്യാപ്തത...

മഹാരാഷ്ട്രയ്ക്ക് അമ്മയുടെ കാരുണ്യം

കല്യാണിൽ ആരംഭിക്കുന്ന ആശുപത്രി അമ്മയുടെ കാരുണ്യത്തിന്റെ ഉത്തമ മാതൃക: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നെരുൾ: അമ്മയുടെ മുംബൈ സന്ദർശനവേളയിൽ മഹാരാഷ്ട്ര...

സ്നേഹവും കരുതലുമായി മാതാ അമൃതാനന്ദമയി

നവി മുംബൈ: മാതാ അമൃതാനന്ദമയി മഠത്തിന്റെ ബ്രഹ്മസ്ഥാന വാർഷിക ഉത്സവത്തിന് നെരുൾ അമൃതപുരി ആശ്രമത്തിൽ തുടക്കമായി. സദ്ഗുരു ശ്രീ...

മഹേശ്വരി രാമചന്ദ്രന് നീതി ഉറപ്പാക്കണം; നോർക്കയ്ക്ക് നിവേദനം നൽകി ഖോപോളി കേരള കൾച്ചറൽ സൊസൈറ്റി

മുംബൈ: ഖോപോളിയിൽ കൊല്ലപ്പെട്ട മലയാളി വയോധിക മഹേശ്വരി രാമചന്ദ്രന്റെ കുടുംബത്തിന് നീതിയും അർഹമായ സഹായങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കൾച്ചറൽ...
spot_img

More like this

മുംബൈയിൽ എ.സി. ലോക്കൽ ട്രെയിനുകൾക്ക് കടുത്ത ക്ഷാമം; യാത്രാക്ലേശം രൂക്ഷം

മൂന്ന് റെയിൽവേ സോണുകളിലും സർവീസുകൾ വർധിപ്പിക്കണമെന്ന് ആവശ്യം മുംബൈ: മുംബൈ സബർബൻ റെയിൽവേ ശൃംഖലയിൽ എ.സി. ലോക്കൽ ട്രെയിനുകളുടെ അപര്യാപ്തത...

മഹാരാഷ്ട്രയ്ക്ക് അമ്മയുടെ കാരുണ്യം

കല്യാണിൽ ആരംഭിക്കുന്ന ആശുപത്രി അമ്മയുടെ കാരുണ്യത്തിന്റെ ഉത്തമ മാതൃക: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നെരുൾ: അമ്മയുടെ മുംബൈ സന്ദർശനവേളയിൽ മഹാരാഷ്ട്ര...

സ്നേഹവും കരുതലുമായി മാതാ അമൃതാനന്ദമയി

നവി മുംബൈ: മാതാ അമൃതാനന്ദമയി മഠത്തിന്റെ ബ്രഹ്മസ്ഥാന വാർഷിക ഉത്സവത്തിന് നെരുൾ അമൃതപുരി ആശ്രമത്തിൽ തുടക്കമായി. സദ്ഗുരു ശ്രീ...