Homeമഹാരാഷ്ട്രയ്ക്ക് അമ്മയുടെ കാരുണ്യം

മഹാരാഷ്ട്രയ്ക്ക് അമ്മയുടെ കാരുണ്യം

Published on

കല്യാണിൽ ആരംഭിക്കുന്ന ആശുപത്രി അമ്മയുടെ കാരുണ്യത്തിന്റെ ഉത്തമ മാതൃക: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

നെരുൾ: അമ്മയുടെ മുംബൈ സന്ദർശനവേളയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടിയെത്തി. എക്കാലത്തും അമ്മയുടെ അനുഗ്രഹം മഹാരാഷ്ട്രയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണിൽ മാതാ അമൃതാനന്ദമയി മഠം ആരംഭിക്കുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അമ്മ നൽകുന്ന വലിയൊരു അനുഗ്രഹമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. അമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ മികച്ച ചികിത്സയും രോഗീപരിചരണവുമാണ് ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂറിലധികം ഏക്കറിൽ കല്യാണിൽ ഒരുങ്ങുന്ന ആധുനിക ആതുരശുശ്രൂഷാ കേന്ദ്രം രോഗീപരിചരണത്തിന് ഉത്തമ മാതൃകയാകുമെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. ആശുപത്രിക്കൊപ്പം നഴ്സിംഗ് കോളേജും എൻജിനീയറിംഗ് കോളേജും പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.

മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി ഗണേഷ് നായിക്കും മുഖ്യമന്ത്രിക്കൊപ്പം അമ്മയുടെ അനുഗ്രഹം തേടിയെത്തിയിരുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകം: ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി ഗോവയിൽ പിടിയിൽ

ഖോപോളി: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളിയിൽ 71കാരിയായ മലയാളി വയോധികയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കൊലപാതകത്തിന്...

മുംബൈയിൽ എ.സി. ലോക്കൽ ട്രെയിനുകൾക്ക് കടുത്ത ക്ഷാമം; യാത്രാക്ലേശം രൂക്ഷം

മൂന്ന് റെയിൽവേ സോണുകളിലും സർവീസുകൾ വർധിപ്പിക്കണമെന്ന് ആവശ്യം മുംബൈ: മുംബൈ സബർബൻ റെയിൽവേ ശൃംഖലയിൽ എ.സി. ലോക്കൽ ട്രെയിനുകളുടെ അപര്യാപ്തത...

സ്നേഹവും കരുതലുമായി മാതാ അമൃതാനന്ദമയി

നവി മുംബൈ: മാതാ അമൃതാനന്ദമയി മഠത്തിന്റെ ബ്രഹ്മസ്ഥാന വാർഷിക ഉത്സവത്തിന് നെരുൾ അമൃതപുരി ആശ്രമത്തിൽ തുടക്കമായി. സദ്ഗുരു ശ്രീ...

മഹേശ്വരി രാമചന്ദ്രന് നീതി ഉറപ്പാക്കണം; നോർക്കയ്ക്ക് നിവേദനം നൽകി ഖോപോളി കേരള കൾച്ചറൽ സൊസൈറ്റി

മുംബൈ: ഖോപോളിയിൽ കൊല്ലപ്പെട്ട മലയാളി വയോധിക മഹേശ്വരി രാമചന്ദ്രന്റെ കുടുംബത്തിന് നീതിയും അർഹമായ സഹായങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കൾച്ചറൽ...
spot_img

More like this