Homeമഹേശ്വരി രാമചന്ദ്രന് നീതി ഉറപ്പാക്കണം; നോർക്കയ്ക്ക് നിവേദനം നൽകി ഖോപോളി കേരള കൾച്ചറൽ സൊസൈറ്റി

മഹേശ്വരി രാമചന്ദ്രന് നീതി ഉറപ്പാക്കണം; നോർക്കയ്ക്ക് നിവേദനം നൽകി ഖോപോളി കേരള കൾച്ചറൽ സൊസൈറ്റി

Published on

മുംബൈ: ഖോപോളിയിൽ കൊല്ലപ്പെട്ട മലയാളി വയോധിക മഹേശ്വരി രാമചന്ദ്രന്റെ കുടുംബത്തിന് നീതിയും അർഹമായ സഹായങ്ങളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കൾച്ചറൽ സൊസൈറ്റി ഖോപോളി പ്രതിനിധി സംഘം വാഷിയിലെ നോർക്ക ഓഫീസിലെത്തി നിവേദനം സമർപ്പിച്ചു. നിവേദനത്തിന്റെ പകർപ്പ് ഇമെയിൽ മുഖേനയും നോർക്ക അധികൃതർക്ക് അയച്ചുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മഹേശ്വരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നോർക്കയുടെ പിന്തുണയും ഇടപെടലും ഉറപ്പാക്കുക, കുടുംബത്തിന് കേരള സർക്കാരിൽ നിന്നും മറ്റ് സർക്കാർ സംവിധാനങ്ങളിൽ നിന്നും ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളും അവകാശങ്ങളും കണ്ടെത്തി ലഭ്യമാക്കുക, വിഷയം മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ സർക്കാർ ഇടപെടൽ ഉറപ്പാക്കുക തുടങ്ങിയവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.

നോർക്ക ഉദ്യോഗസ്ഥർ ഖോപോളിയിലെത്തി മഹേശ്വരിയുടെ കുടുംബാംഗങ്ങളെ നേരിൽ സന്ദർശിക്കണമെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങളും പിന്തുണയും അടിയന്തരമായി ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെഡറേഷൻ ഓഫ് നവി മുംബൈ മലയാളി അസോസിയേഷന്റെയും ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെയും ജനറൽ സെക്രട്ടറി മനോജ് മാളവികയും പ്രതിനിധി സംഘത്തോടൊപ്പം ചേർന്ന് സന്ദർശനത്തിലും തുടർപ്രവർത്തനങ്ങളിലും പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.

അതേസമയം, കേസിലെ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സംഘടന സ്വീകരിച്ചിട്ടുള്ളതെന്ന് സൊസൈറ്റി സെക്രട്ടറി വ്യക്തമാക്കി. നിലവിൽ പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിനായി നിശ്ചിത സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ അന്വേഷണത്തിൽ ആവശ്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ തുടർ നിയമപരവും സംഘടനാപരവുമായ നടപടികളിലേക്ക് നീങ്ങുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അനാവശ്യ സമ്മർദങ്ങളില്ലാതെ സ്വതന്ത്രമായും ഉത്തരവാദിത്തത്തോടെയും അന്വേഷണം പൂർത്തിയാക്കാൻ അവസരം നൽകണമെന്നാണ് സംഘടനയുടെ നിലപാട്. അതേസമയം, മഹേശ്വരിക്ക് നീതി ലഭിക്കുകയും കുടുംബത്തിന് അർഹമായ സഹായങ്ങളും സംരക്ഷണവും ഉറപ്പാകുകയും ചെയ്യുന്നതുവരെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും കേരള കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകം: ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതി ഗോവയിൽ പിടിയിൽ

ഖോപോളി: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളിയിൽ 71കാരിയായ മലയാളി വയോധികയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കൊലപാതകത്തിന്...

മുംബൈയിൽ എ.സി. ലോക്കൽ ട്രെയിനുകൾക്ക് കടുത്ത ക്ഷാമം; യാത്രാക്ലേശം രൂക്ഷം

മൂന്ന് റെയിൽവേ സോണുകളിലും സർവീസുകൾ വർധിപ്പിക്കണമെന്ന് ആവശ്യം മുംബൈ: മുംബൈ സബർബൻ റെയിൽവേ ശൃംഖലയിൽ എ.സി. ലോക്കൽ ട്രെയിനുകളുടെ അപര്യാപ്തത...

മഹാരാഷ്ട്രയ്ക്ക് അമ്മയുടെ കാരുണ്യം

കല്യാണിൽ ആരംഭിക്കുന്ന ആശുപത്രി അമ്മയുടെ കാരുണ്യത്തിന്റെ ഉത്തമ മാതൃക: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നെരുൾ: അമ്മയുടെ മുംബൈ സന്ദർശനവേളയിൽ മഹാരാഷ്ട്ര...

സ്നേഹവും കരുതലുമായി മാതാ അമൃതാനന്ദമയി

നവി മുംബൈ: മാതാ അമൃതാനന്ദമയി മഠത്തിന്റെ ബ്രഹ്മസ്ഥാന വാർഷിക ഉത്സവത്തിന് നെരുൾ അമൃതപുരി ആശ്രമത്തിൽ തുടക്കമായി. സദ്ഗുരു ശ്രീ...
spot_img

More like this