HomeCelebsരണ്ടാം വിവാഹത്തിന് റിമി ടോമി; 2026-ൽ ജീവിതത്തിലേക്ക് പുതിയൊരാൾ, വരൻ മുംബൈ മലയാളി?

രണ്ടാം വിവാഹത്തിന് റിമി ടോമി; 2026-ൽ ജീവിതത്തിലേക്ക് പുതിയൊരാൾ, വരൻ മുംബൈ മലയാളി?

Published on

രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്ന സൂചന നൽകി മലയാളികളുടെ പ്രിയ ഗായികയും അവതാരകയുമായ റിമി ടോമി. 2026-ൽ തന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവന്നുവെന്നും ആ ബന്ധം ജീവിതത്തിൽ പുതിയ പ്രതീക്ഷയും സമാധാനവും പകർന്നുവെന്നും താരം വെളിപ്പെടുത്തി. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് വ്യക്തിജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് റിമി മനസ്സ് തുറന്നത്.

പുതിയ പങ്കാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും താരം അറിയിച്ചു. അദ്ദേഹം നടനോ ഗായകനോ സെലിബ്രിറ്റിയോ കോടീശ്വരനോ അല്ലെന്നാണ് റിമി വ്യക്തമാക്കിയത്. പരസ്പരം മനസ്സിലാക്കാനും സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടുപോകാനും കഴിയുന്ന ഒരാളെയാണ് ജീവിതപങ്കാളിയായി കണ്ടെത്തിയതെന്നും റിമി പറഞ്ഞു. ആരാധകരുടെ പ്രാർത്ഥനയും അനുഗ്രഹവും താരം അഭ്യർത്ഥിച്ചിട്ടുണ്ട്. Watch Video

റിമിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നേരത്തെയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. അടുത്തിടെ ഫിറ്റ്നസ് പരിശീലകനായ ലിബിൻ മാത്യുവിനെക്കുറിച്ച് റിമി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. പരിശീലനത്തിലും ഭക്ഷണക്രമത്തിലും ചിലപ്പോഴൊക്കെ വീഴ്ചകൾ വരുത്തിയിട്ടും തന്നെ വിശ്വസിക്കുകയും കൂടുതൽ മെച്ചപ്പെടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലിബിന് റിമി നന്ദി അറിയിച്ചിരുന്നു. ‘എന്റെ ജീവിതത്തിലെ അനുഗ്രഹമാണ് നിങ്ങൾ’ എന്ന അർഥത്തിലുള്ള വാക്കുകളും കുറിപ്പിലുണ്ടായിരുന്നു.

ഇതിനു പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിവാഹസാധ്യതയെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായി. ഡോംബിവിലി നിവാസിയായ ലിബിൻ മാത്യുവുമായി റിമിയുടെ വിവാഹം നടക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. നവംബർ 17-ന് ഡോംബിവിലിയിലെ മാർത്തോമാ പള്ളിയിൽ വിവാഹം നടക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. അടുത്തിടെ ഡോംബിവിലിയിലെ നവരാത്രി ആഘോഷ പരിപാടിയിൽ റിമി പങ്കെടുത്തതും ഈ ചർച്ചകൾക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു.

എന്നാൽ ലിബിൻ മാത്യുവാണ് തന്റെ ജീവിതപങ്കാളിയെന്ന് റിമി വെളിപ്പെടുത്തിയിട്ടില്ല. പുതിയ ബന്ധത്തെക്കുറിച്ചുള്ള വീഡിയോയിലും വ്യക്തിയുടെ പേരോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ താരം പങ്കുവെച്ചിട്ടില്ല. ഫേസ്ബുക്ക് കുറിപ്പും വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമായിരുന്നില്ല.

2008-ൽ റോയ്സിനെ വിവാഹം കഴിച്ച റിമി ടോമി 2019-ലാണ് വിവാഹമോചിതയായത്. അതിനുശേഷം സംഗീതത്തിലും ടെലിവിഷൻ അവതരണത്തിലും സജീവമായ താരം ഇപ്പോൾ ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് ഒരുങ്ങുകയാണ്.

മുംബൈ മലയാളികൾക്കിടയിലും കൗതുകമുണർത്തുന്ന ചോദ്യം ഇതാണ്: റിമിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന ആ വിശേഷപ്പെട്ട വ്യക്തി മുംബൈ മലയാളിയാണോ? അതോ ലിബിൻ മാത്യുവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പിന്നിൽ മറ്റൊരു കഥയുണ്ടോ? ഔദ്യോഗിക വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് ആരാധകർ.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ രജതജൂബിലി പെരുന്നാളിന് ഭക്തിനിർഭരമായ സമാപനം

വിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് വഴികാട്ടിയാകണം: വിശിഷ്ടാതിഥികൾ മുംബൈ, നവംബർ 2: മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ...

ഡോംബിവിലി കേരളീയ സമാജത്തിൽ സമാജപക്ഷത്തിന് സമ്പൂർണ വിജയം; ഭരണത്തുടർച്ച ഉറപ്പിച്ചു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സമാജപക്ഷം സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം. ജനപക്ഷവും സമാജപക്ഷവും തമ്മിൽ നടന്ന...

മലയാളപ്പാട്ടുകളുടെ ഗൃഹാതുരത്വത്തിൽ കേരളപ്പിറവി ആഘോഷം; കൈരളി സി.ബി.ഡി.യുടെ സംഗീതസായാഹ്നം ശ്രദ്ധേയമായി

നവി മുംബൈ: മലയാളത്തിന്റെ മധുരവും പഴയകാല ചലച്ചിത്രഗാനങ്ങളുടെ ഗൃഹാതുരത്വവും കോർത്തിണക്കി കൈരളി സി.ബി.ഡി.യുടെ കേരളപ്പിറവി ആഘോഷം സംഗീതസായാഹ്നമായി. സി.ബി.ഡി....

കണ്ണനെ തേടി’യിലെ വരികൾക്ക് അംഗീകാരം; ഷീബ വാസന് ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം

മലയാളത്തിന്റെ അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണാർത്ഥം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരം ഏർപ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി സ്മാരക...
spot_img

More like this