Homeമലയാളപ്പാട്ടുകളുടെ ഗൃഹാതുരത്വത്തിൽ കേരളപ്പിറവി ആഘോഷം; കൈരളി സി.ബി.ഡി.യുടെ സംഗീതസായാഹ്നം ശ്രദ്ധേയമായി

മലയാളപ്പാട്ടുകളുടെ ഗൃഹാതുരത്വത്തിൽ കേരളപ്പിറവി ആഘോഷം; കൈരളി സി.ബി.ഡി.യുടെ സംഗീതസായാഹ്നം ശ്രദ്ധേയമായി

Published on

നവി മുംബൈ: മലയാളത്തിന്റെ മധുരവും പഴയകാല ചലച്ചിത്രഗാനങ്ങളുടെ ഗൃഹാതുരത്വവും കോർത്തിണക്കി കൈരളി സി.ബി.ഡി.യുടെ കേരളപ്പിറവി ആഘോഷം സംഗീതസായാഹ്നമായി. സി.ബി.ഡി. ബേലാപൂരിലെ കൈരളി ഹാളിൽ നടന്ന പരിപാടി മലയാള ഭാഷയുടെയും കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തിന്റെയും ഓർമകൾ പുതുക്കുന്ന വേദിയായി.

‘മലയാളിമയും ചലച്ചിത്ര ഗാനങ്ങളും’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സംഗീതപരിപാടി പ്രശസ്ത ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമായ ഇ.പി. സജീവനാണ് നയിച്ചത്. മലയാള സിനിമയിലെ പ്രിയപ്പെട്ട പഴയകാല ഗാനങ്ങളിലൂടെയും അവയുടെ പിന്നിലെ ഓർമകളിലൂടെയും മലയാളിയുടെ സംഗീതലോകത്തേക്കുള്ള യാത്രയായിരുന്നു പരിപാടിയുടെ ആശയം.

മലയാള ഭാഷയോടും കേരളീയ സംസ്കാരത്തോടുമുള്ള ആദരവ് പുതുക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് മലയാള ചലച്ചിത്രഗാനങ്ങളുടെ സമ്പന്നമായ പാരമ്പര്യം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കൈരളി സി.ബി.ഡി. പ്രസിഡന്റ് ജി. കൊമളൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. രാമദാസൻ സ്വാഗതവും ട്രഷറർ ബിനു പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.

കേരളപ്പിറവി ദിനത്തിൽ പ്രവാസി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയും മലയാളത്തിന്റെ സംഗീതപാരമ്പര്യവും ഒരുമിപ്പിച്ച പരിപാടിയായി കൈരളി സി.ബി.ഡി.യുടെ ആഘോഷം ശ്രദ്ധേയമായി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ രജതജൂബിലി പെരുന്നാളിന് ഭക്തിനിർഭരമായ സമാപനം

വിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് വഴികാട്ടിയാകണം: വിശിഷ്ടാതിഥികൾ മുംബൈ, നവംബർ 2: മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ...

ഡോംബിവിലി കേരളീയ സമാജത്തിൽ സമാജപക്ഷത്തിന് സമ്പൂർണ വിജയം; ഭരണത്തുടർച്ച ഉറപ്പിച്ചു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സമാജപക്ഷം സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം. ജനപക്ഷവും സമാജപക്ഷവും തമ്മിൽ നടന്ന...

കണ്ണനെ തേടി’യിലെ വരികൾക്ക് അംഗീകാരം; ഷീബ വാസന് ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം

മലയാളത്തിന്റെ അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണാർത്ഥം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരം ഏർപ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി സ്മാരക...

കേരളപ്പിറവി ദിനത്തിൽ ധ്വനി തരംഗത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

നവിമുംബൈയിൽ വ്യത്യസ്തങ്ങളായ സംഗീതപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്, ഇത്തവണ സംഗീതപ്രേമികൾക്കായി ഒരുക്കുന്നത് മലയാളത്തിന്റെ പ്രിയ...
spot_img

More like this