Homeകൊങ്കൺ ട്രെയിനുകളിൽ മോഷ്ടാക്കളുടെ വിളയാട്ടം; മലയാളി കുടുംബത്തിന്റെ പണവും ആഭരണങ്ങളും കവർന്നു

കൊങ്കൺ ട്രെയിനുകളിൽ മോഷ്ടാക്കളുടെ വിളയാട്ടം; മലയാളി കുടുംബത്തിന്റെ പണവും ആഭരണങ്ങളും കവർന്നു

Published on

മൊബൈൽ ഫോണും പണവും എടിഎം കാർഡും ആഭരണങ്ങളും നഷ്ടമായി; യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക

രത്നഗിരി: കൊങ്കൺ റെയിൽവേ പാതയിൽ ട്രെയിൻ യാത്രക്കാരെ ഭീതിയിലാഴ്ത്തി മോഷണപരമ്പര തുടരുന്നു. ഏറ്റവും ഒടുവിൽ മുംബൈ എൽടിടി–കൊച്ചുവെളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന്റെ ഹാൻഡ് ബാഗാണ് മോഷണം പോയത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു കവർച്ച. മൊബൈൽ ഫോൺ, പണം, എടിഎം കാർഡ്, വെള്ളി ആഭരണം എന്നിവയുൾപ്പെടെ ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ടായതായി കുടുംബം അറിയിച്ചു.

രത്നഗിരിയിൽ സ്ഥിരതാമസമാക്കിയ ഷാജു മോനും ഭാര്യ ഷൈനിയും മകൻ ജിയോയും എറണാകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഒക്ടോബർ 27-ന് രാത്രി 11.30-ന് രത്നഗിരിയിൽ നിന്ന് 22113 നമ്പർ മുംബൈ എൽടിടി–കൊച്ചുവെളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ കയറിയ കുടുംബം യാത്രയ്ക്കിടെ ഉറങ്ങുകയായിരുന്നു. ഒക്ടോബർ 28-ന് രാവിലെ 5.30-ന് ട്രെയിൻ മഡ്ഗാവിൽ എത്തിയപ്പോഴാണ് ഷൈനിയുടെ ഹാൻഡ് ബാഗ് കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.

ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോൺ, 3,000 രൂപ, എടിഎം കാർഡ്, വെള്ളി നെക്ലേസ് എന്നിവയാണ് നഷ്ടപ്പെട്ടത്. സംഭവത്തെ തുടർന്ന് ആദ്യം റെയിൽ മദദ് സംവിധാനത്തിലൂടെ പരാതി നൽകി. പിന്നീട് കാർവാറിൽ വെച്ച് എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ കുടുംബത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർനടപടികളുടെ ഭാഗമായി എറണാകുളം റെയിൽവേ സ്റ്റേഷനിലും പരാതി നൽകി.

എറണാകുളം സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് ട്രെയിൻ യാത്രയ്ക്കിടെ മോഷണത്തിന് ഇരയായ നിരവധി പേരെ കാണാനായതെന്ന് മകൻ ജിയോ പറഞ്ഞു. മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടവരായിരുന്നു ഇവരിൽ പലരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊങ്കൺ പാതയിൽ സമീപകാലത്തായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് മാസത്തിനിടെ, നിരവധി മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് യാത്രക്കാരുടെ പരാതി. രാത്രി യാത്രയ്ക്കിടെ ഉറങ്ങുന്നവരെ ലക്ഷ്യമിട്ടുള്ള ഇത്തരം മോഷണങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുകയാണ്.

യാത്രക്കാരുടെ ലഗേജുകളും മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമല്ലെന്ന സാഹചര്യം റെയിൽവേ യാത്രകളിൽ ഭീതി വർധിപ്പിക്കുന്നു. സ്ത്രീകളും കുടുംബങ്ങളുമായി യാത്ര ചെയ്യുന്നവരുമാണ് ഇത്തരം സംഭവങ്ങളിൽ പ്രത്യേകിച്ച് ആശങ്കപ്പെടുന്നത്.

കൊങ്കൺ പാതയിലെ തുടർച്ചയായ മോഷണങ്ങൾ തടയാൻ ട്രെയിനുകളിൽ ആർപിഎഫ് നിരീക്ഷണം ശക്തമാക്കണമെന്നും രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

നോർക്ക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധന: മുംബൈയിൽ മലയാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു; നവംബർ 4-ന് സംയുക്ത യോഗം

മൂന്നിരട്ടിയിലധികം വർധന പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയെന്ന് പരാതി; മലയാളി സമാജങ്ങളെ ഏകോപിപ്പിച്ച് പ്രതിഷേധ നീക്കത്തിന് ഒരുങ്ങുന്നു മുംബൈ: പ്രവാസി...

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ഗുരുദേവ സ്മരണയുമായി ‘ശിവദം’; അണിനിരന്നത് നൂറുകണക്കിന് കലാപ്രതിഭകൾ

മുംബൈയുടെ സായാഹ്നത്തിന് ഗുരുദേവ സ്മരണയുടെ ആത്മീയപ്രഭ പകർന്നാണ് 'ശിവദം' നൃത്താവിഷ്കാരം അരങ്ങേറിയത്. ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ...

ചിരിയും സംഗീതവും നൃത്തവും ഒരേ വേദിയിൽ; ‘ദി ബിഗ് മിക്സ് 2026’ നവംബർ ഒന്നിന് മുംബൈയിൽ

ആനന്ദ് സുബ്രഹ്മണ്യന്റെ സ്റ്റാൻഡ്-അപ് കോമഡിയും ലൈവ് മ്യൂസിക്കും റാപ്പും നൃത്തവും; വിനോദത്തോടൊപ്പം സാമൂഹിക സേവനവും മുംബൈ: ചിരിയും സംഗീതവും നൃത്തവും...

പ്രവാസി മലയാളികൾക്കായി കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു

മുംബൈയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകവും കേരളീയ കലാപാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും മലയാളികൾക്കിടയിൽ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനുമായി രാഗലയയും...
spot_img

More like this