1) 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ വേണ്ട;
@ മിക്കവരും വൃദ്ധാശ്രമങ്ങളിലായിരിക്കും അതാണ്
2) ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിനായി 20,000 കോടി നിക്ഷേപം ഉറപ്പിച്ച് ബജറ്റ്
@ മൂലധനത്തിൽ ഒരു പങ്ക് ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിടുന്നതിലേക്ക് നീക്കിവയ്ക്കാവുന്നതാണ്.
3) സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറച്ചു
@ തീരുവ കുറച്ച് കസ്റ്റംസ് തിരയൽ കൂട്ടിയിരിക്കുന്നു
4) 750 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍,
@ പുറത്ത് നിന്ന് പഠിക്കാം. ഫീസ് വേണ്ട, പെരുവിരൽ മതി.
5) സൗജന്യ പാചകവാതകം ഒരു കോടി ജനങ്ങള്‍ക്കു കൂടി
@ പാചകം ചെയ്യാനുള്ള വസ്തുക്കളൊന്നും സൗജന്യമല്ല.
6) പെട്രോളിന് 2.50 രൂപയും ഡീസലിന് 4 രൂപയും കാർഷിക സെസ്
@ പെട്രോൾ ഡീസൽ മാത്രമല്ല ട്രാക്ടറിൻ്റെ വിലയും കൂട്ടണം. അല്ല പിന്നെ
രാജൻ കിണറ്റിങ്കര
- കേൾക്കാത്ത പാതി – കലഹരണപ്പെടുന്ന കാഴ്ചകൾ
- കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം
- വരികൾക്കിടയിലൂടെ (Budget Special)