വസായ് സനാതന ധർമ്മസഭാ അധ്യക്ഷനും ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനറുമായ കെ.ബി. ഉത്തംകുമാർ നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ അരീക്കര ഇല്ലം സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും നിയുക്ത മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിയെയും ആദരിച്ചു.
ചങ്ങനാശ്ശേരി പായിപ്പാടുള്ള മേൽശാന്തിയുടെ ഇല്ലത്തിലെത്തിയാണ് അദ്ദേഹം ഇരുവരെയും ആദരിച്ചത്. വൃശ്ചികം ഒന്നിന് മുമ്പായി വസായിയിൽ സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി മേൽശാന്തിയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാറും ചടങ്ങിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
