പുരുഷ–വനിതാ വിഭാഗങ്ങൾക്കൊപ്പം കൗമാരക്കാർക്കും മത്സരം; പുരുഷ വിഭാഗം ജേതാക്കൾക്ക് 50,000 രൂപ സമ്മാനം
പൻവേൽ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ (KCS Panvel) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പുരുഷ–വനിതാ വടംവലി മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2026 നവംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ന്യൂ പൻവേൽ സെക്ടർ രണ്ടിൽ ശാന്തിനികേതൻ സ്കൂളിന് സമീപമുള്ള അംബേ മാതാ മന്ദിറിനടുത്തുള്ള മൈതാനത്താണ് മത്സരം നടക്കുന്നത്.
മഹാരാഷ്ട്രയിലെയും മുംബൈയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങൾക്കു പുറമേ 15 മുതൽ 20 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
ആകർഷകമായ സമ്മാനങ്ങൾ
പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5,111 രൂപയും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനമായി നൽകും.
വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 15,111 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 7,111 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 3,111 രൂപയും ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.
15 മുതൽ 20 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 2,500 രൂപയും സമ്മാനമായി നൽകും. ഈ വിഭാഗത്തിൽ പങ്കെടുക്കുന്ന മറ്റ് ടീമുകൾക്കും ട്രോഫിയും പ്രശസ്തിപത്രവും നൽകി ആദരിക്കും.
നവംബർ 5നകം രജിസ്റ്റർ ചെയ്യണം
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2026 നവംബർ 5നകം രജിസ്റ്റർ ചെയ്യണം. പുരുഷ ടീമുകൾക്ക് 2,000 രൂപയും വനിതാ ടീമുകൾക്ക് 1,500 രൂപയും കുട്ടികളുടെ വിഭാഗത്തിന് 500 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
- അക്കൗണ്ട് പേര്: Keraliya Cultural Society Panvel (Raigad)
- ബാങ്ക്: Bank of India
- ശാഖ: New Panvel
- അക്കൗണ്ട് നമ്പർ: 12361021000001
- IFSC: BKID0001236
മത്സരം വിജയകരമാക്കാൻ എല്ലാ മലയാളി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കായികപ്രേമികളുടെയും സഹകരണവും പങ്കാളിത്തവും കേരളീയ കൾച്ചറൽ സൊസൈറ്റി അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8879511868, 9920628702 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. KCS പൻവേൽ പ്രസിഡന്റ് മനോജ് കുമാർ എം.എസ്. (9967327424) അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
