സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂർത്തിയുമായുള്ള ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് കവിയും, നാടക പ്രവർത്തകനും ചിത്രകാരനുമായ പവിത്രൻ കണ്ണപുരം
സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗ വാർത്ത, ഒരു ഞെട്ടലോടെയാണ് കേട്ടത്. മുംബൈ നാടകചരിത്രത്തിലെ സുവർണ്ണകാലഘട്ടം നിലച്ചു പോയോ എന്ന് ആസ്വാദക ലോകം ചിന്തിച്ചുകൊണ്ടിരുന്ന ഒരു പശ്ചാത്തലത്തിലാണ്, കേരള സംഗീത നാടക അക്കാദമിയുടെ കീഴിൽ, കേരളത്തിന് പുറത്ത് ഇതര സ്റ്റേജുകളിൽ മുംബൈയിലും അക്കാദമി പ്രവർത്തക കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടത്.
നിലവിലുള്ള നാടക സംഘങ്ങളെയും നാടക പ്രവർത്തകരെയും ചേർത്ത് പിടിച്ചു കൊണ്ട് പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുകയെന്ന ശ്രമകരമായ ഒരു ദൗത്യമായിരുന്നു സൂര്യകൃഷ്ണ മൂർത്തി ഏറ്റെടുത്തത്. അതിൽ നിസ്തുലമായ പങ്ക് വഹിച്ചു കൊണ്ട് അദ്ദേഹം വിജയിക്കുകയും ചെയ്തു.
പുതിയ ഉണർവ് നേടിയ നാടകരംഗം ആവേശകരവും അഭിനന്ദനർഹവുമായ വിധം നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. നാടക മത്സരവേദികളും സജീവമായി. നാടക കലാകാരന്മാരെ അക്കാദമി അവാർഡുകൾ നൽകി ആദരിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.
ഈ പ്രവർത്തന രംഗത്തെ പോരായ്മകളെ തുറന്ന് കാട്ടികൊണ്ട് സൂര്യ കൃഷ്ണമൂർത്തിയുമായി നേരിട്ട് ഇടപെട്ട രണ്ടു വ്യക്തികളായിരുന്നു ഞാനും എന്റെ സുഹൃത്തും നാടക കൃത്തുമായ ജോസഫ് വെണ്ണൂരും. അത് വഴി ആദരപൂർവ്വമുള്ള അടുത്ത സ്നേഹബന്ധം സൂര്യകൃഷ്ണമൂർത്തിയുമായി പുലർത്തുവാനും സാധിച്ചിരുന്നു. തുടർന്നുണ്ടായ ഫലപ്രദമായ തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകിയ മറ്റൊരു കലാകാരനാണ് സുരേന്ദ്രബാബു.
മുംബൈ മലയാള നാടകരംഗത്തിന് പുതിയ ഉണർവ് പകർന്ന് വഴിതെളിച്ച അതുല്യ പ്രതിഭയുടെ പാവനസ്മരണക്ക് മുൻപിൽ ആദരാജ്ഞലികൾ
- പവിത്രൻ കണ്ണപുരം
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
