ഗുവാഹത്തി | നവംബർ 4, 2026
ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനവും നൈപുണ്യ വികസന കാഴ്ചപ്പാടുകളും പ്രതിപാദിക്കുന്ന പുസ്തകം അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് സമ്മാനിച്ചു. ഗുവാഹത്തിയിലെ പ്രാഗ്ജ്യോതിഷ്പുർ സർവകലാശാലയിൽ നടന്ന നോർത്ത് ഈസ്റ്റ് എജ്യുക്കേഷൻ കോൺക്ലേവ് 2026-നിടെയാണ് പുസ്തകം കൈമാറിയത്.
ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരനാണ് ഗവർണർക്ക് പുസ്തകത്തിന്റെ കോപ്പി കൈമാറിയത്. “Empowering Minds, Transforming Lives: Sree Narayana Guru’s Philosophy of Education & Skill Development” എന്ന പുസ്തകം പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും INMECH സെക്രട്ടറി ജനറലും BRICS അംഗവുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനനും ചേർന്നാണ് രചിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, തൊഴിൽപരിശീലനം, നൈപുണ്യ വികസനം, സാമൂഹിക സമത്വം, ധാർമിക മൂല്യങ്ങൾ, മനുഷ്യശാക്തീകരണം തുടങ്ങിയ മേഖലകളിൽ ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച കാലാതീതമായ ആശയങ്ങളും ദർശനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സമകാലിക വിദ്യാഭ്യാസ രംഗത്തും ഗുരുവിന്റെ ആശയങ്ങൾക്കുള്ള പ്രസക്തിയും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവും നൈപുണ്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം എന്ന ഇന്ത്യയുടെ കാഴ്ചപ്പാടുമായുള്ള അവയുടെ ബന്ധവും പുസ്തകം ചർച്ച ചെയ്യുന്നു.
“Realising NEP 2020: From Implementation to Optimum Outcomes” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് എജ്യുക്കേഷൻ കോൺക്ലേവ് 2026-ൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും വിദ്യാഭ്യാസ രംഗത്തെ വിവിധ പ്രതിനിധികളും പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഫലപ്രദമായ നടപ്പാക്കലും ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയും സംബന്ധിച്ച ചർച്ചകൾ കോൺക്ലേവിൽ നടന്നു.
ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം കൂടുതൽ ജനങ്ങളിലേക്കും അക്കാദമിക ലോകത്തേക്കും എത്തിക്കുന്നതിനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പായാണ് ഗവർണർക്ക് പുസ്തകം കൈമാറിയ ഈ അവസരത്തെ വിലയിരുത്തുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
