വസായ്: ട്രാൻസ്ജൻഡർ സമൂഹത്തിനായി പ്രതീക്ഷ ഫൗണ്ടേഷൻ ദീപാവലി സ്നേഹവിരുന്നൊരുക്കുന്നു. 6 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വസായ് വെസ്റ്റിലെ വിശ്വകർമ്മ ഹാളിലാണ് പരിപാടി.
ചടങ്ങിൽ വസായ് എം എൽ എ സ്നേഹ ദൂബെ പണ്ഡിറ്റ് ട്രാൻസ്ജൻഡർ സമൂഹത്തിലെ പ്രമുഖരായ നിക്കി ചൗള (ന്യൂഡൽഹി) കൃഷ്ണമോഹിനി ( മുംബൈ ) ഫൈസി ബോ, പവിത്ര (ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റ്) റിത്തു ബാഗി ( സോഷ്യൽ മീഡിയ ഇൻഫ്ലൂൻസർ) സിമ്രാൻ ( ഫാഷൻ ഡിസൈനർ) ഗുരുജി നീതാ കിനി, കമൽ ലബാന ( ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റ്) എന്നിവർ പങ്കെടുക്കും.
ഇവർക്കു പുറമെ വസായ് താലൂക്കിലെ വിവിധ വിഭാഗങ്ങളിൽ പെട്ട ട്രാൻസ് ജൻഡർമാരും പരിപാടിയിൽ എത്തിച്ചേരും
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
