Homeകേരളത്തിന്റെ കലാപൈതൃകം വിളിച്ചോതി നവി മുംബൈയിൽ കേരളപ്പിറവി ആഘോഷം; പി.ആർ. കൃഷ്ണന് ആജീവനാന്ത പുരസ്‌കാരം

കേരളത്തിന്റെ കലാപൈതൃകം വിളിച്ചോതി നവി മുംബൈയിൽ കേരളപ്പിറവി ആഘോഷം; പി.ആർ. കൃഷ്ണന് ആജീവനാന്ത പുരസ്‌കാരം

Published on

നവി മുംബൈ: കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യവും തനത് കലാരൂപങ്ങളും കോർത്തിണക്കി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി. നവംബർ ഒന്നിന് രാവിലെ നടന്ന ആഘോഷത്തിൽ നിരവധി മലയാളികൾ പങ്കെടുത്തു.

കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രവാസി മലയാളികൾക്കിടയിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിനും പുതുതലമുറയ്ക്ക് കേരളീയ കലാരൂപങ്ങളുടെ മഹത്വം പകർന്നുനൽകുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി മനോജ് മാളവിക പറഞ്ഞു.

ഗാനരചയിതാവ് ഇ.പി. സജീവൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പി.ആർ. കൃഷ്ണൻ, നോവലിസ്റ്റ് ബാലകൃഷ്ണൻ, സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ എം.കെ. നവാസ് എന്നിവരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സാഹിത്യ വിവർത്തക ലീലാ സർക്കാരിന് സംഘാടകർ വീട്ടിലെത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

സാഹിത്യകാരൻ സി.പി. കൃഷ്ണകുമാർ, NBCC പ്രസിഡന്റ് ഷൈനി ചന്ദ്രബോസ്, സെക്രട്ടറി മനോജ് മാളവിക, ട്രഷറർ സുധാകരൻ എന്നിവർ വേദി പങ്കിട്ടു. സി.പി. കൃഷ്ണകുമാർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് ഇ.പി. സജീവൻ അവതരിപ്പിച്ച ‘പാട്ടിന്റെ വഴികളിലൂടെ’ എന്ന സർഗാത്മക യാത്ര സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഗാനരചനയുടെയും സംഗീതത്തിന്റെയും അനുഭവങ്ങൾ പങ്കുവെച്ച അവതരണം ആസ്വാദകർക്ക് വേറിട്ട അനുഭവമായി.

കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കും പാരമ്പര്യ കലകൾക്കും പ്രാധാന്യം നൽകിയുള്ള വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കേരളത്തിന്റെ ചരിത്രവും ഭാഷയും കലാസമ്പത്തും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി പരിപാടി മാറി.

മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

മാധ്യമപ്രവർത്തകൻ പി.ആർ. സഞ്ജയ് ചടങ്ങുകൾ നിയന്ത്രിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ എൻ.കെ. ഭൂപേഷ് ബാബു, പ്രിയ വർഗീസ്, പ്രേംലാൽ, അജയ് ജോസഫ്, രാമചന്ദ്രൻ ഇടശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ മണ്ണിൽനിന്ന് അകന്നുകഴിയുമ്പോഴും സ്വന്തം ഭാഷയോടും സംസ്കാരത്തോടുമുള്ള ബന്ധം ചേർത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ ഒത്തൊരുമയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും ആഘോഷമായി NBCCയുടെ കേരളപ്പിറവി പരിപാടി മാറി. Tune in Amchi Mumbai for the highlights of the event

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

പ്രവാസികൾക്ക് അധികഭാരമായി നോർക്ക കെയർ പ്രീമിയം; സർക്കാരിന്റെ ശ്രദ്ധ തേടി ബോംബെ കേരളീയ സമാജം

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ അടുത്തിടെ വരുത്തിയ വർധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ കേരളീയ സമാജം പ്രതിനിധി...

വേരുകളുടെയും ഒരുമയുടെയും ആഘോഷമായി ആസാദ് നഗർ മലയാളി സമാജത്തിന്റെ കേരളപ്പിറവി

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരമായ ഓർമ്മകളും പങ്കുവെച്ചുകൊണ്ട് ആസാദ് നഗർ മലയാളി സമാജം (ANMS) കേരളപ്പിറവി ദിനം...

മുംബൈയിൽ ഏഴ് സംസ്ഥാനങ്ങളുടെ സ്ഥാപക ദിനാഘോഷം പ്രൗഢഗംഭീരമായി നടന്നു

BSNL ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം; വൈവിധ്യത്തിലെ ഏകത്വത്തിന്റെ സന്ദേശം മുംബൈ: കേരളം ഉൾപ്പെടെ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം...

നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം; 70 വയസ്സിന് മുകളിലുള്ളവർക്കും നോർക്ക ഐഡി കാർഡ് അനുവദിക്കണം

നവി മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധന പുനഃപരിശോധിക്കണമെന്നും 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും...
spot_img

More like this