HomeEntertainmentമുളുണ്ടിൽ റിമി ടോമിയുടെ സംഗീതരാവ്; സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണജൂബിലിക്ക് മാറ്റേകാൻ ‘അഗാപ്പെ 2026’

മുളുണ്ടിൽ റിമി ടോമിയുടെ സംഗീതരാവ്; സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണജൂബിലിക്ക് മാറ്റേകാൻ ‘അഗാപ്പെ 2026’

Published on

താനെ: വിശ്വാസത്തിന്റെയും സേവനത്തിന്റെയും 50 വർഷങ്ങൾ ആഘോഷിക്കുന്ന താനെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് സംഗീതവിരുന്നിന്റെ നിറപ്പകിട്ട്. ജൂബിലി വർഷത്തിലെ ജീവകാരുണ്യ പദ്ധതികൾക്ക് പിന്തുണയേകുന്നതിനായി സംഘടിപ്പിക്കുന്ന ‘അഗാപ്പെ 2026’ സംഗീതപരിപാടിയിൽ പ്രശസ്ത പിന്നണിഗായിക റിമി ടോമി മുംബൈ മലയാളികൾക്കായി പാടും. നവംബർ 23-ന് മുളുണ്ട് മഹാകവി കാളിദാസ നാട്യമന്ദിറിലാണ് പരിപാടി.

റിമി ടോമിക്കൊപ്പം പിന്നണിഗായകൻ ശ്യാം പ്രസാദും ഗായകൻ കൗശിക്കും വേദിയിലെത്തും. സംഗീതപ്രേമികൾക്ക് ആവേശകരമായ സായാഹ്നം സമ്മാനിക്കുന്നതിനൊപ്പം ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ സമാഹരിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

1976-ൽ സ്ഥാപിതമായ താനെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ പള്ളി 2026-ൽ സുവർണജൂബിലി ആഘോഷിക്കുകയാണ്. 2026–27 ജൂബിലി വർഷത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിവാഹസഹായം, അർഹരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, രോഗികൾക്കും വയോജനങ്ങൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും ചികിത്സാസഹായം, ദുരന്തബാധിത കുടുംബങ്ങൾക്കുള്ള പിന്തുണ, വിശക്കുന്നവർക്ക് ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള പദ്ധതികളാണ് പള്ളി ആവിഷ്കരിച്ചിരിക്കുന്നത്.

ജാതി, മത വ്യത്യാസങ്ങളില്ലാതെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് സഹായമെത്തിക്കുന്നതിനും സുസ്ഥിരമായ സാമൂഹിക ഉന്നമനത്തിനുമാണ് ജൂബിലി പ്രവർത്തനങ്ങൾ മുൻഗണന നൽകുന്നത്.

ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങുകൾ 2027 ജനുവരി 9, 10 തീയതികളിൽ നടത്താനാണ് തീരുമാനം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Event details

  • പരിപാടി: അഗാപ്പെ 2026 — റിമി ടോമി ലൈവ് മ്യൂസിക് ഷോ
  • തീയതി: 2026 നവംബർ 23, തിങ്കളാഴ്ച
  • സമയം: വൈകിട്ട് 7 മുതൽ രാത്രി 10 വരെ
  • വേദി: മഹാകവി കാളിദാസ നാട്യമന്ദിർ, മുളുണ്ട്, മുംബൈ
  • പ്രവേശനം: പാസ് മുഖേന മാത്രം; ഡയമണ്ട്, പ്ലാറ്റിനം, ഗോൾഡ്, സിൽവർ വിഭാഗങ്ങളിലുള്ള പാസുകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകർ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 9820497550, 9820651832, 9819227370.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

വയലാർ ഓർമ്മ — ഒരു കവിയല്ല, ഒരു കാലഘട്ടത്തിന്റെ ചിന്താധാര!!

നെല്ലൻ ജോയി, മുംബൈ ::::: വയലാർ രാമവർമ്മയെ ഓർക്കുക എന്നത് മലയാളത്തിലെ അനശ്വരമായ ഒരു...

മീരാ റോഡിൽ ‘കേരളീയം 2026’ നവംബർ ഒന്നിന്; കലാവിരുന്നുമായി കേരളപ്പിറവി ആഘോഷം

ദിൽരാജ് ഗോപി, സ്വർണ കെ.എസ്. എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്ന്; തിരുവാതിരയും സിനിമാറ്റിക് ഡാൻസും കളരിപ്പയറ്റ് പ്രദർശനവും മീരാ ഭയന്ദർ: മലയാള...

പൻവേലിൽ പതിനഞ്ചാമത് വടംവലി മത്സരം നവംബർ 22ന്; രജിസ്ട്രേഷൻ ആരംഭിച്ചു

പുരുഷ–വനിതാ വിഭാഗങ്ങൾക്കൊപ്പം കൗമാരക്കാർക്കും മത്സരം; പുരുഷ വിഭാഗം ജേതാക്കൾക്ക് 50,000 രൂപ സമ്മാനം പൻവേൽ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ...

ലോകസാഹിത്യത്തിലേക്ക് തുറന്ന ജാലകം; അക്ഷരസന്ധ്യയിൽ ‘പ്ലേഗിന്റെ രാത്രികൾ’ ചർച്ച ചെയ്തു

നെരൂൾ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ (NBKS) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന ‘അക്ഷരസന്ധ്യ’യുടെ ഭാഗമായി നൊബേൽ സമ്മാനജേതാവായ തുർക്കിഷ് എഴുത്തുകാരൻ...
spot_img

More like this