വസായ്: വസായ് താലൂക്കിലെ ആശാവർക്കർമാർക്കായി പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീപാവലി സ്നേഹവിരുന്ന് സംഘടിപ്പിക്കുന്നു. ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റിന്റെ സഹകരണത്തോടെ ഒക്ടോബർ 31-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് വസായ് റോഡ് വെസ്റ്റിലെ വിശ്വകർമ്മ ഹാളിലാണ് പരിപാടി.
താലൂക്കിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ആശാവർക്കർമാർ, നഴ്‌സുമാർ, ഡോക്ടർമാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. ആശാവർക്കർമാർ അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടും. എംഎൽഎമാരായ സ്നേഹ ദൂബെ പണ്ഡിറ്റ്, രാജൻ നായിക് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കോവിഡ് കാലം മുതൽ ആശാവർക്കർമാരുടെ ക്ഷേമത്തിനായി പ്രതീക്ഷ ഫൗണ്ടേഷൻ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സ്നേഹവിരുന്ന് സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ പറഞ്ഞു. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആശാവർക്കർമാരോടുള്ള ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
Watch >>> മുംബൈ അധോലോകം – കേൾക്കാത്ത പാതി.
