HomeBusinessരാഷ്ട്രപതിയുടെ ഔദ്യോഗിക ബിസിനസ് പ്രതിനിധിസംഘത്തിൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

രാഷ്ട്രപതിയുടെ ഔദ്യോഗിക ബിസിനസ് പ്രതിനിധിസംഘത്തിൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ

Published on

മുംബൈ: ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മോൾഡോവയിലേക്കും റൊമാനിയയിലേക്കും നടത്തുന്ന ഔദ്യോഗിക രാഷ്ട്രസന്ദർശനത്തിൽ അനുഗമിക്കുന്ന ഇന്ത്യൻ ബിസിനസ് പ്രതിനിധിസംഘത്തിലെ അംഗമായി സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനനെ ഭാരത സർക്കാർ നാമനിർദ്ദേശം ചെയ്തു.

ഈ സന്ദർശനത്തിന് പ്രത്യേക ചരിത്രപ്രാധാന്യമുണ്ട്. ഒരു ഇന്ത്യൻ രാഷ്ട്രപതി ആദ്യമായാണ് മോൾഡോവ സന്ദർശിക്കുന്നത്. അതുപോലെ, മൂന്ന് പതിറ്റാണ്ടിലേറെയ്ക്ക് ശേഷമാണ് റൊമാനിയയിലേക്ക് ഒരു ഇന്ത്യൻ രാഷ്ട്രതല സന്ദർശനം നടക്കുന്നത്. ഇന്ത്യയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നിർമ്മാണം, ഊർജം, നൈപുണ്യ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷ.

രാഷ്ട്രപതിക്കൊപ്പമുള്ള ഈ വിശിഷ്ട ബിസിനസ് പ്രതിനിധിസംഘത്തിൽ ഇടംനേടിയത്, അന്താരാഷ്ട്ര റിക്രൂട്ട്മെന്റ്, നൈപുണ്യ വികസനം, ആഗോള വ്യവസായ സഹകരണം എന്നീ മേഖലകളിൽ ഡോ. സുരേഷ്‌കുമാർ നാല് പതിറ്റാണ്ടിലേറെയായി നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയുടെ ബഹുമാനപ്പെട്ട രാഷ്ട്രപതിക്കൊപ്പമുള്ള ഈ വിശിഷ്ട ബിസിനസ് പ്രതിനിധിസംഘത്തിൽ അംഗമാകാൻ അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്. ഈ അവസരം നൽകിയ ഭാരത സർക്കാരിനോട് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഇന്ത്യ, മോൾഡോവ, റൊമാനിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം, നൈപുണ്യ വികസനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നതിനും ഈ സന്ദർശനം സഹായകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പറഞ്ഞു:

ഡോ. സുരേഷ്‌കുമാറിന്റെ ഈ ശ്രദ്ധേയമായ നേട്ടത്തിൽ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജ്മെന്റും ജീവനക്കാരും അഭിനന്ദനം അറിയിച്ചു.

1985-ൽ സ്ഥാപിതമായ സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുപ്പതിലധികം രാജ്യങ്ങളിലേക്ക് മൂന്ന് ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിൽ ഡോ. സുരേഷ്‌കുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സുതാര്യവും നൈതികവുമായ റിക്രൂട്ട്മെന്റ് രീതികളും നൈപുണ്യ വികസന പ്രവർത്തനങ്ങളും, ഇന്ത്യൻ പ്രതിഭകളെ ആഗോള തൊഴിൽ വിപണിയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ദീർഘദർശിത്വവും സീഗൾ ഇന്റർനാഷണലിന് ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

അന്നദാനം അർഹതപ്പെട്ടവരിലേക്ക്; ശ്രീ നാരായണ ചൈതന്യാ ട്രസ്റ്റിന്റെ സേവനപദ്ധതിക്ക് തുടക്കം

ഇമാനുവൽ മേഴ്സി ഹോമിൽ ഓണസദ്യ; വനവാസി കല്യാൺ ആശ്രമത്തിലെ കുട്ടികൾക്ക് രണ്ട് ദിവസത്തെ അന്നദാനം പൻവേൽ: അർഹതപ്പെട്ടവരിലേക്ക് ഭക്ഷണവും സ്നേഹവും...

ഓണാഘോഷത്തിന് നിറവും രുചിയും പകരാൻ പ്രതീക്ഷ ഫൗണ്ടേഷൻ; പൂക്കള, പായസ പാചക മത്സരങ്ങൾ സെപ്റ്റംബർ 5ന്

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ 26-ാം വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൂക്കള മത്സരവും പായസ പാചക...

കേരളീയം 2026: കേരളപ്പിറവി ദിനത്തിൽ മീരാ റോഡിൽ കലയുടെ മഹോത്സവം

മീരാ റോഡ്: കേരളപ്പിറവി ദിനമായ നവംബർ 1ന് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യമാർന്ന ആഘോഷവുമായി മലയാള ഭാഷാ പ്രചാരണ...

ഓണക്കിറ്റിൽ നിറച്ചത് സ്നേഹം; പരംശാന്തിധാമിലെ ഓണം ഹൃദയസ്പർശിയായി

ഓണം ആഘോഷിക്കുന്നത് ഒരുമിച്ചിരുന്ന് സദ്യ കഴിച്ചും സന്തോഷം പങ്കിട്ടുമാണ്. എന്നാൽ, ആരുമില്ലെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങായി എത്തുമ്പോഴാണ്...
spot_img

More like this