Homeതാനെയിലെ മേവയ്ക്ക് പുതിയ ഭരണസമിതി; അഡ്വ. പ്രേമാ മേനോൻ പ്രസിഡന്റ്

താനെയിലെ മേവയ്ക്ക് പുതിയ ഭരണസമിതി; അഡ്വ. പ്രേമാ മേനോൻ പ്രസിഡന്റ്

Published on

മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷനും (MEWA) വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിനും പുതിയ ഭരണസമിതി നിലവിൽ വന്നു.

താനെ: മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷന്റെയും (മേവ) വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിന്റെയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബർ 22 ഞായറാഴ്ച താനെ വർത്തക് നഗറിലെ ലക്ഷ്മി പാർക്കിലുള്ള സ്കൂൾ ഓഫീസിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

അഡ്വ. പ്രേമാ മേനോൻ പ്രസിഡന്റായും ശ്രീകാന്ത് നായർ ജനറൽ സെക്രട്ടറിയായും സീനാ മനോജ് ട്രഷററായും ചുമതലയേറ്റു. അഡ്വ. രവീന്ദ്രൻ നായരെ സ്കൂൾ കമ്മിറ്റി ചെയർമാനായും ദാമോദരൻ പി. നമ്പ്യാരെ വൈസ് പ്രസിഡന്റായും പി.വി. തോമസിനെ സെക്രട്ടറിയായും കെ. മുരളീധരനെ ജോയിന്റ് ട്രഷററായും തെരഞ്ഞെടുത്തു.

അഡ്വ. രാജ്കുമാർ, അഡ്വ. എസ്. ബാലൻ, എം.പി. വർഗീസ്, അനിൽ ബാലകൃഷ്ണൻ എന്നിവരാണ് പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. അശ്വതി കിരണിനെ ഇന്റേണൽ ഓഡിറ്ററായും തെരഞ്ഞെടുത്തു.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷം ഡിസംബർ 7-ന് താനെ ഗഡ്കരി രംഗായതൻ ഓഡിറ്റോറിയത്തിൽ നടത്താനും ജനറൽ ബോഡി യോഗം തീരുമാനിച്ചു.

വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന മേവയുടെ പുതിയ ഭരണസമിതി സംഘടനയുടെയും വിദ്യാലയത്തിന്റെയും പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്നാണ് പ്രതീക്ഷ.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

മുംബൈയിൽ ആദ്യമായി ഇടയ്ക്ക തായമ്പക. പ്രായത്തെ തോൽപ്പിച്ച് ഇടയ്ക്കയിൽ വിസ്മയം തീർക്കാൻ മോഹൻദാസ് വാരിയർ

അഞ്ചു വർഷത്തെ നിരന്തര പരിശീലനം… പ്രായത്തെയും ശാരീരിക പരിമിതികളെയും വെല്ലുവിളിച്ചുള്ള കലാസപര്യ… മുംബൈയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഇടയ്ക്ക തായമ്പകയിലൂടെ...

കണ്ണൂർ മേയർക്കും ഡെപ്യൂട്ടി മേയർക്കും AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ സ്വീകരണം

മുംബൈയിലെത്തിയ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർക്കും കോർപ്പറേഷൻ അംഗങ്ങൾക്കും...

താനെ വൃന്ദാവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 29ന്

കൈരളി കൾച്ചറൽ അസോസിയേഷനും ഡോ. അഗർവാൾസ് ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ നേത്ര, ദന്ത, പൊതുജനാരോഗ്യ...

പ്രവാസികളുടെ അവകാശപ്പോരാട്ടത്തിന് മുംബൈയുടെ ഐക്യദാർഢ്യം; കേരളീയ കേന്ദ്ര സംഘടനയുടെ പത്തംഗ സംഘം സെക്രട്ടേറിയറ്റ് സമരത്തിൽ

തിരുവനന്തപുരം: പ്രവാസി സമൂഹം കാലങ്ങളായി ഉന്നയിച്ചുവരുന്ന അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് നവംബർ 27, 28 തീയതികളിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്...
spot_img

More like this