Homeമുംബൈയിൽ ആദ്യമായി ഇടയ്ക്ക തായമ്പക. പ്രായത്തെ തോൽപ്പിച്ച് ഇടയ്ക്കയിൽ വിസ്മയം തീർക്കാൻ മോഹൻദാസ് വാരിയർ

മുംബൈയിൽ ആദ്യമായി ഇടയ്ക്ക തായമ്പക. പ്രായത്തെ തോൽപ്പിച്ച് ഇടയ്ക്കയിൽ വിസ്മയം തീർക്കാൻ മോഹൻദാസ് വാരിയർ

Published on

അഞ്ചു വർഷത്തെ നിരന്തര പരിശീലനം… പ്രായത്തെയും ശാരീരിക പരിമിതികളെയും വെല്ലുവിളിച്ചുള്ള കലാസപര്യ… മുംബൈയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഇടയ്ക്ക തായമ്പകയിലൂടെ വേറിട്ടൊരു കലാനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് മോഹൻദാസ് വാരിയർ. ഗുരുവിന്റെ അനുഗ്രഹവും ശിഷ്യന്റെ അക്ഷീണമായ പരിശ്രമവും ഒത്തുചേരുന്ന ഈ കലാവിരുന്ന് സംഗീതാസ്വാദകർക്കും കലാപ്രേമികൾക്കും അപൂർവമായ അനുഭവമാകും.

കല അഭ്യസിക്കാൻ പ്രായം ഒരു പരിധിയല്ലെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് മോഹൻദാസ് വാരിയർ. ഇടയ്ക്കയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ ഈ കലാപഠനത്തിലേക്ക് നയിച്ചത്. ഏകദേശം അഞ്ചു വർഷം മുമ്പ് കലാശ്രീ കെ.എൻ.പി. നമ്പീശന്റെ കീഴിലാണ് പരിശീലനം ആരംഭിച്ചത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തുപോലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനം മുടക്കാതെ തുടർന്നു.

ഇന്ത്യൻ ശാസ്ത്രീയ വാദ്യകലാരംഗത്ത് 55 വർഷത്തിലേറെ നീണ്ട അനുഭവസമ്പത്തുള്ള കലാകാരനാണ് ഗുരുവായ കലാശ്രീ കെ.എൻ.പി. നമ്പീശൻ. കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാർഡ് ജേതാവായ അദ്ദേഹം ബഹുവാദ്യ കലാരംഗത്തെ ശ്രദ്ധേയ വ്യക്തിത്വമാണ്. നിലവിൽ ഡോംബിവിലിയിലാണ് താമസം.

കുറച്ചുനാൾ മുമ്പ് കല്യാൺ അയ്യപ്പ ക്ഷേത്രത്തിൽ അഷ്ടപദിയോടു കൂടിയ സോപാനസംഗീതത്തിന്റെ അകമ്പടിയോടെ മോഹൻദാസ് വാരിയർ ഇടയ്ക്ക അരങ്ങേറ്റം നടത്തി. എന്നാൽ അവിടെ അവസാനിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കലാമോഹം. ഇടയ്ക്കയിൽ കൂടുതൽ മുന്നേറണമെന്ന ആഗ്രഹം അദ്ദേഹത്തെ തായമ്പകയിലേക്കും നയിച്ചു.

ഒരു കോൽ മാത്രം ഉപയോഗിച്ചുള്ള ഏകകോൽ സമ്പ്രദായത്തിലാണ് അദ്ദേഹം ഇടയ്ക്ക തായമ്പക അഭ്യസിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രകലാരൂപമായി അവതരിപ്പിക്കപ്പെടുന്ന പതിവിൽനിന്ന് വ്യത്യസ്തമായ ഈ അവതരണരീതി കൂടുതൽ ശ്രദ്ധയും കഠിനപരിശീലനവും ആത്മസമർപ്പണവും ആവശ്യപ്പെടുന്നതാണ്.

പ്രായവും ശാരീരിക പരിമിതികളും ആത്മവിശ്വാസത്തിനും കഠിനാധ്വാനത്തിനും മുന്നിൽ തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട്, പുതിയ ഊർജത്തോടെയും ആവേശത്തോടെയുമാണ് മോഹൻദാസ് വാരിയർ ഈ കലാവിഷ്കാരത്തിന് ഒരുങ്ങുന്നത്.

ഇടയ്ക്ക തായമ്പകയ്ക്ക് കലാശ്രീ കെ.എൻ.പി. നമ്പീശൻ, പള്ളിമണ്ണ രാജീവ് മാരാർ, രാജേഷ് നമ്പീശൻ, പത്മനാഭൻ എന്നിവർ ഇടയ്ക്കയിൽ അകമ്പടി സേവിക്കും. പ്രശാന്ത് ചെണ്ടയിലും നെടുമ്പിള്ളി കൃഷ്ണമോഹൻ താളത്തിലും അകമ്പടിയേകും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനായ ഇ പി വാസു മുഖ്യാതിഥിയായിരിക്കും

കല പഠിക്കാൻ പ്രായമൊരു തടസ്സമല്ല; മനസ്സിൽ ആഗ്രഹവും പരിശ്രമത്തിൽ ആത്മാർത്ഥതയും സമർപ്പണത്തിൽ ഉറച്ച വിശ്വാസവുമുണ്ടെങ്കിൽ ഏതു പ്രായത്തിലും പുതിയ ഉയരങ്ങൾ കീഴടക്കാം. മോഹൻദാസ് വാരിയരുടെ ഇടയ്ക്ക തായമ്പക ആ സന്ദേശത്തിന്റെ സംഗീതാവിഷ്കാരമാകട്ടെ.

ഗുരുവിന്റെ അനുഗ്രഹവും ശിഷ്യന്റെ സമർപ്പണവും ഒന്നുചേരുന്ന മുംബൈയിലെ ഈ ആദ്യ ഇടയ്ക്ക തായമ്പക സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായി മാറട്ടെ.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

താനെയിലെ മേവയ്ക്ക് പുതിയ ഭരണസമിതി; അഡ്വ. പ്രേമാ മേനോൻ പ്രസിഡന്റ്

മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷനും (MEWA) വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിനും പുതിയ ഭരണസമിതി...

കണ്ണൂർ മേയർക്കും ഡെപ്യൂട്ടി മേയർക്കും AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ സ്വീകരണം

മുംബൈയിലെത്തിയ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർക്കും കോർപ്പറേഷൻ അംഗങ്ങൾക്കും...

താനെ വൃന്ദാവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 29ന്

കൈരളി കൾച്ചറൽ അസോസിയേഷനും ഡോ. അഗർവാൾസ് ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ നേത്ര, ദന്ത, പൊതുജനാരോഗ്യ...

പ്രവാസികളുടെ അവകാശപ്പോരാട്ടത്തിന് മുംബൈയുടെ ഐക്യദാർഢ്യം; കേരളീയ കേന്ദ്ര സംഘടനയുടെ പത്തംഗ സംഘം സെക്രട്ടേറിയറ്റ് സമരത്തിൽ

തിരുവനന്തപുരം: പ്രവാസി സമൂഹം കാലങ്ങളായി ഉന്നയിച്ചുവരുന്ന അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് നവംബർ 27, 28 തീയതികളിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്...
spot_img

More like this

താനെയിലെ മേവയ്ക്ക് പുതിയ ഭരണസമിതി; അഡ്വ. പ്രേമാ മേനോൻ പ്രസിഡന്റ്

മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷനും (MEWA) വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിനും പുതിയ ഭരണസമിതി...

കണ്ണൂർ മേയർക്കും ഡെപ്യൂട്ടി മേയർക്കും AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ സ്വീകരണം

മുംബൈയിലെത്തിയ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർക്കും കോർപ്പറേഷൻ അംഗങ്ങൾക്കും...

താനെ വൃന്ദാവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 29ന്

കൈരളി കൾച്ചറൽ അസോസിയേഷനും ഡോ. അഗർവാൾസ് ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ നേത്ര, ദന്ത, പൊതുജനാരോഗ്യ...