HomeLifestyleവാശിയിൽ കെ.സി.എ ഫുട്ബോൾ മാമാങ്കം ഡിസംബർ 6ന്

വാശിയിൽ കെ.സി.എ ഫുട്ബോൾ മാമാങ്കം ഡിസംബർ 6ന്

Published on

മുംബൈയിലെ വിവിധ കെ.സി.എ യൂണിറ്റുകളെ പങ്കെടുപ്പിച്ച് ഫുട്ബോൾ ടൂർണമെന്റ്; മത്സരം വാശിയിലെ ഫാദർ ആഗ്നൽ സ്പോർട്സ് സെന്ററിൽ.

മുംബൈ: ദി കേരള കാത്തലിക് അസോസിയേഷൻ, മുംബൈ (Regd.)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെ.സി.എ ഫുട്ബോൾ ടൂർണമെന്റ് 2026 ഡിസംബർ 6 ഞായറാഴ്ച വാശിയിൽ നടക്കും. ഫാദർ ആഗ്നൽ സ്പോർട്സ് സെന്ററാണ് മത്സരവേദി.

മുംബൈയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് കേരള കാത്തലിക് അസോസിയേഷൻ. സമൂഹത്തിൽ ഐക്യവും സൗഹൃദവും പരസ്പര സഹകരണവും വളർത്തുന്നതിനൊപ്പം യുവജനങ്ങളുടെ ഉന്നമനത്തിനും സംഘടന വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സംഭാവനകൾ നൽകിവരുന്നു.

വിവിധ കെ.സി.എ യൂണിറ്റുകളിലെ അംഗങ്ങളെ കായികവേദിയിൽ ഒരുമിച്ചണിനിരത്തി സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഒൻപത് അംഗങ്ങൾ വീതമുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 കെ.സി.എ യൂണിറ്റുകൾക്കാണ് ടൂർണമെന്റിൽ അവസരം ലഭിക്കുക.

കായികക്ഷമത, ടീം സ്പിരിറ്റ്, പരസ്പര ഐക്യം, സൗഹൃദം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ടൂർണമെന്റ് മുംബൈയിലെ മലയാളി കായികപ്രേമികൾക്ക് ആവേശകരമായ അനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി കെ.സി.എ കേന്ദ്ര നേതൃത്വവും വിവിധ യൂണിറ്റുകളും വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മത്സരവീര്യത്തിനൊപ്പം സംഘടനയുടെ ഐക്യവും കൂട്ടായ്മയും ആഘോഷിക്കുന്ന കായികമേളയായി കെ.സി.എ ഫുട്ബോൾ ടൂർണമെന്റ് മാറുമെന്നാണ് പ്രതീക്ഷ.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

മുംബൈയിൽ ആദ്യമായി ഇടയ്ക്ക തായമ്പക. പ്രായത്തെ തോൽപ്പിച്ച് ഇടയ്ക്കയിൽ വിസ്മയം തീർക്കാൻ മോഹൻദാസ് വാരിയർ

അഞ്ചു വർഷത്തെ നിരന്തര പരിശീലനം… പ്രായത്തെയും ശാരീരിക പരിമിതികളെയും വെല്ലുവിളിച്ചുള്ള കലാസപര്യ… മുംബൈയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഇടയ്ക്ക തായമ്പകയിലൂടെ...

താനെയിലെ മേവയ്ക്ക് പുതിയ ഭരണസമിതി; അഡ്വ. പ്രേമാ മേനോൻ പ്രസിഡന്റ്

മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷനും (MEWA) വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിനും പുതിയ ഭരണസമിതി...

കണ്ണൂർ മേയർക്കും ഡെപ്യൂട്ടി മേയർക്കും AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ സ്വീകരണം

മുംബൈയിലെത്തിയ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർക്കും കോർപ്പറേഷൻ അംഗങ്ങൾക്കും...

താനെ വൃന്ദാവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 29ന്

കൈരളി കൾച്ചറൽ അസോസിയേഷനും ഡോ. അഗർവാൾസ് ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ നേത്ര, ദന്ത, പൊതുജനാരോഗ്യ...
spot_img

More like this