Homeകരുത്തിന്റെയും ആവേശത്തിന്റെയും പോരാട്ടം; പൻവേലിൽ 15-ാമത് വടംവലി മത്സരം സംഘടിപ്പിച്ചു

കരുത്തിന്റെയും ആവേശത്തിന്റെയും പോരാട്ടം; പൻവേലിൽ 15-ാമത് വടംവലി മത്സരം സംഘടിപ്പിച്ചു

Published on

പുരുഷ വിഭാഗത്തിൽ കേരള സമാജം കിം ലയൺസ് സൂറത്തിന് കിരീടം; വനിതാ വിഭാഗത്തിൽ ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റിന് ഒന്നാം സ്ഥാനം

പൻവേൽ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ (റായ്ഗഡിന്റെ) ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് 15-ാമത് പുരുഷ, വനിതാ വടംവലി മത്സരവും യൂത്ത് വിഭാഗം മത്സരവും സംഘടിപ്പിച്ചു. നവംബർ 22 ഞായറാഴ്ച ന്യൂ പൻവേൽ സെക്ടർ 2-ൽ അംബേ മാതാ മന്ദിറിന് സമീപമുള്ള മൈതാനത്തായിരുന്നു മത്സരം.

പുരുഷ വിഭാഗത്തിൽ എട്ട് ടീമുകളും വനിതാ വിഭാഗത്തിൽ അഞ്ച് ടീമുകളും യൂത്ത് വിഭാഗത്തിൽ രണ്ട് ടീമുകളും മാറ്റുരച്ചു. ആവേശകരമായ മത്സരങ്ങൾ കാണാൻ നിരവധി കായികപ്രേമികളും എത്തിയിരുന്നു.

മത്സരവിജയികൾ

പുരുഷ വിഭാഗം

  • ഒന്നാം സ്ഥാനം: കേരള സമാജം കിം ലയൺസ്, സൂറത്ത്
  • രണ്ടാം സ്ഥാനം: ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ്
  • മൂന്നാം സ്ഥാനം: കേരള സമാജം, പൂനെ

വനിതാ വിഭാഗം

  • ഒന്നാം സ്ഥാനം: ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ്
  • രണ്ടാം സ്ഥാനം: കേരളീയ കൾച്ചറൽ സൊസൈറ്റി
  • മൂന്നാം സ്ഥാനം: നായ്ഗാവ് മുംബൈ പെർഫെക്റ്റ് മോൾഡേഴ്സ്

യൂത്ത് വിഭാഗം

  • ഒന്നാം സ്ഥാനം: കെ.സി.എസ്. ആവേശം ടീം
  • രണ്ടാം സ്ഥാനം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, പൻവേൽ – ഫാന്റം ടീം

ക്യാഷ് അവാർഡുകളും ട്രോഫികളും

പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5,111 രൂപയും ക്യാഷ് അവാർഡായി നൽകി.

വനിതാ വിഭാഗത്തിൽ യഥാക്രമം 15,111 രൂപ, 7,111 രൂപ, 3,111 രൂപ എന്നിങ്ങനെയായിരുന്നു സമ്മാനത്തുക. യൂത്ത് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 10,000 രൂപയും 5,000 രൂപയും സമ്മാനിച്ചു.

എല്ലാ വിജയികൾക്കും ട്രോഫിയും പ്രശസ്തിപത്രവും നൽകി. മത്സരത്തിൽ പങ്കെടുത്ത മറ്റു ടീമുകളെയും ട്രോഫിയും പ്രശസ്തിപത്രവും നൽകി ആദരിച്ചു.

മലയാളി സമൂഹത്തിന്റെ കായികമികവും കൂട്ടായ്മയും വിളിച്ചോതിയ മത്സരങ്ങൾ ഓണാഘോഷത്തിന് ആവേശകരമായ മാനം നൽകി.

കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്റ് മനോജ് കുമാർ എം.എസ്., സെക്രട്ടറി മുരളി കെ. നായർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

പ്രകൃതിയുടെ മടിത്തട്ടിൽ കുട്ടികൾക്കായി ‘ഗ്രാമിക 2026’ സംഘടിപ്പിച്ച് സീവുഡ്സ് മലയാളി സമാജം

നവിമുംബൈ: സീവുഡ്സ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രകൃതി ക്യാമ്പായ ‘ഗ്രാമിക 2026’ വേറിട്ട അനുഭവമായി....

മുംബൈ നവംബർ 26; ഒരോർമ്മ

നവംബർ 26, 2008 ബുധനാഴ്ച സമയം ഏതാണ്ട് രാത്രി 9.30 മണി. ഡിസംബറിൻ്റെ തണുപ്പിലേക്ക് വഴുതി വീഴാനൊരുങ്ങുന്ന നഗരം...

മുംബൈ ഭീകരാക്രമണം; മരണം വേട്ടയാടിയ രാത്രി

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു രാത്രിയുടെ ഓർമകൾ ചില രാത്രികൾ അങ്ങനെയാണ്. കാലം എത്ര പിന്നിട്ടാലും അവയുടെ ഭീതിയും നടുക്കവും മനസ്സിൽ...

എംഎസ്എംഇ രംഗത്തെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ‘സല്യൂട്ട് മഹാരാഷ്ട്ര’

മുംബൈ: മഹാരാഷ്ട്രയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയിലെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ഇൻഡോ ഗൾഫ് ആൻഡ്...
spot_img

More like this