Homeഎംഎസ്എംഇ രംഗത്തെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ‘സല്യൂട്ട് മഹാരാഷ്ട്ര’

എംഎസ്എംഇ രംഗത്തെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ‘സല്യൂട്ട് മഹാരാഷ്ട്ര’

Published on

മുംബൈ: മഹാരാഷ്ട്രയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയിലെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക്ക്) മുംബൈയിൽ ‘സല്യൂട്ട് മഹാരാഷ്ട്ര’ സംഘടിപ്പിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക വ്യവസായങ്ങളുടെ വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും സംഭാവന നൽകുകയും ചെയ്ത സംരംഭകരെയാണ് ആദരിക്കുക. വനിതാ സംരംഭകരുടെ നേട്ടങ്ങൾക്ക് പ്രത്യേക പരിഗണന നൽകും.

പുരസ്‌കാരങ്ങൾക്കായി സംസ്ഥാനത്തുടനീളം നാമനിർദേശങ്ങൾ ക്ഷണിക്കും. ലഭിക്കുന്ന നാമനിർദേശങ്ങൾ വിലയിരുത്തി മൂന്നംഗ ജൂറി ഓരോ വ്യവസായ മേഖലയിലെയും ജേതാക്കളെ തിരഞ്ഞെടുക്കും. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസ്സുകാരുമായി നേരിട്ട് ചർച്ച നടത്താൻ ചെറുകിട സംരംഭകർക്ക് ചടങ്ങിൽ അവസരമൊരുക്കും.

പരിപാടിയുടെ രൂപരേഖ ചർച്ച ചെയ്യാൻ നവംബർ 24-ന് മുംബൈയിലെ പവായിൽ ചേർന്ന ആസൂത്രണ യോഗത്തിൽ ഇൻമെക്ക് മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ് ഡോ. പി. ജെ. ഏപ്രൈൻ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി തോമസ് ഒലിക്കൽ സ്വാഗതം ആശംസിച്ചു. എംഎസ്എംഇകൾക്കായി നിലവിലുള്ള പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ച് ഡോ. രമേഷ് കുമാർ ട്രയിനിംഗ് നയിച്ചു. ഈ ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കാൻ ഇൻമെക്ക് അംഗങ്ങൾക്കായി വെബിനാറും സംഘടിപ്പിക്കും. ചാപ്റ്റർ ട്രഷറർ ഹരി കുമാർ മേനോൻ നന്ദി രേഖപ്പെടുത്തി

“നിരവധി കുടുംബങ്ങൾക്ക് ഉപജീവനമാർഗം നൽകുന്നവരാണ് നമ്മുടെ ചെറുകിട സംരംഭകർ. അവരുടെ സംഭാവനകൾക്ക് അംഗീകാരം നൽകുന്നതിനൊപ്പം പുതിയ വിപണികൾ കണ്ടെത്താനും ദീർഘകാല വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനും ‘സല്യൂട്ട് മഹാരാഷ്ട്ര’യിലൂടെ അവസരമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ഇൻമെക്ക് സെക്രട്ടറി ജനറൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പറഞ്ഞു.

കൊച്ചിയിൽ സംഘടിപ്പിച്ച ‘സല്യൂട്ട് കേരള 2024’ന്റെ മാതൃകയിലാണ് മഹാരാഷ്ട്രയിലെ പരിപാടി. കേരള വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വിശിഷ്ടാതിഥിയുമായിരുന്നു. വിവിധ മേഖലകളിലെ പത്ത് സംരംഭകരെ ചടങ്ങിൽ ആദരിച്ചു. വ്യവസായ, ആതിഥ്യ, സാമൂഹിക മേഖലകളിലെ സമഗ്ര സംഭാവനകൾക്കുള്ള ‘ഇൻമെക്ക് ലീഡർഷിപ്പ് സല്യൂട്ട്’ ഗൾഫാർ ഡോ. പി. മുഹമ്മദ് അലിക്ക് സമ്മാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.inmecc.com Tune in Amchi Mumbai for the highlights of the event

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

എസ്.എൻ.ഡി.പി യോഗം ഭാണ്ഡുപ് ശാഖയ്ക്ക് പുതിയ നേതൃത്വം

സന്തോഷ് വാസു സെക്രട്ടറി, പുഷ്പരാജൻ പ്രസിഡന്റ്, ഭാസി കെ.വി.വൈസ് പ്രസിഡന്റ്: മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി...

കാർത്തിക വിളക്കിനോടനുബന്ധിച്ച് ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ദീപകാഴ്ച നടത്തി

താനെ: കാർത്തിക വിളക്കിനോടനുബന്ധിച്ച് താനെ ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ഹിൽഗാർഡൻ ഗുൽമോഹർ ബിൽഡിംഗിന്റെ പ്രധാന...

എൻ.ബി.കെ.എസ് – അപ്പോളോ ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 6ന്

നേരൂൾ: ന്യൂ ബോംബെ കേരളീയ സമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രത്യേക ആരോഗ്യ പരിശോധനാ...

മുംബൈയിൽ കാസർകോടിന്റെ ഉത്സവരാവ്; സംഗമം 2.0 നവംബർ 29-ന്

മുംബൈയുടെ തിരക്കുകൾക്കിടയിലും കാസർകോടിന്റെ നാടൻമണവും സൗഹൃദവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഒരുമിച്ച് അനുഭവിക്കാൻ ഒരുങ്ങുകയാണ് മുംബൈ കാസർഗോഡിയൻ കൂട്ടായ്മ. മുംബൈയിൽ...
spot_img

More like this