മുംബൈയിലൊരു കേരള ഊട്ടുപുര; ഇനി കുക്ക് ചെയ്യേണ്ട, ബുക്ക് ചെയ്‌താൽ മതി !!

0

ആഘോഷങ്ങളുടെ നഗരമാണ് മുംബൈ. ഉത്സവങ്ങൾ മാത്രമല്ല സ്വകാര്യ ചടങ്ങുകളും ഒത്തു ചേരലുകളും ഏറ്റവും കൂടുതൽ നടക്കുന്ന നഗരമാണ് മുംബൈ. തിരക്ക് പിടിച്ച നഗരത്തിൽ ഇത്തരം അവസരങ്ങളിൽ അതിഥികളെ സ്വീകരിക്കാനും, ആനന്ദിപ്പിക്കുവാനും രുചികരമായ ഭക്ഷണം വിളമ്പാനുമെല്ലാം ആതിഥേയർക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്ന പേരാണ് കേരള ഊട്ടുപുര. സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒരുക്കാൻ ഇനി കുക്ക് ചെയ്തു ബുദ്ധിമുട്ടേണ്ടതില്ല, ചെറിയ ഒത്തുചേരലുകൾ തുടങ്ങി വിവാഹ പാർട്ടികൾക്ക് വരെ അനുയോജ്യമായ കേരളീയ രുചികളുടെ ഊട്ടുപുര ഒരു വിളിപ്പാടകലെയുണ്ട്.

മുംബൈയിലെ  താനെ വസന്ത് വിഹാർ ആസ്ഥാനമായ  കേരള  ഊട്ടുപുര ഇന്ന് മലയാളികൾക്ക് മാത്രമല്ല കേരളീയ രുചികൾ ഇഷ്ടപ്പെടുന്ന ഇതര ഭാഷക്കാരുടെയും ഇഷ്ട കേന്ദ്രമാണ്. കേരളീയ ഭക്ഷണങ്ങൾക്കായി കുടുംബ സമേതം ഓടിയെത്താവുന്ന തന്റെ ഇഷ്ടപെട്ട ഫുഡ് ജോയിന്റ് ആയാണ് ബിന്ദു ആഹിരെ ഊട്ടുപുരയെ കാണുന്നത്. മീൻ കറി മാത്രമല്ല ഇവിടുത്തെ ഇടിയപ്പവും മുട്ടക്കറിയും വേറെ ലെവൽ ആണെന്നാണ് ആഹിരെയുടെ പക്ഷം.

സ്വാദും ഗുണനിലവാരവും മുഖമുദ്രയായ ഊട്ടുപുര മികച്ച സേവന പാരമ്പര്യവും  കാത്തു സൂക്ഷിച്ചാണ് ഈ മേഖലയിൽ കൂടുതൽ സ്വീകാര്യത കൈവരിക്കുന്നത്. സ്വപ്ന നമ്പ്യാർക്കിഷ്ടം ഊട്ടുപുരയിലെ സ്പെഷ്യൽ പൊതിച്ചോറാണ്. വാഴയിലയിൽ പൊതിഞ്ഞ പൊതി ചോറുകളുടെ പ്രത്യേക രുചിയും കൊതിപ്പിക്കുന്ന മണവും ഗൃഹാതുരത പകരുന്നുവെന്ന് സ്വപ്ന പറയുന്നു.

കേരളത്തിന്റെ തനത് രുചി തേടിയുള്ള ഏറെ കാലത്തെ തിരച്ചിലിനൊടുവിലാണ് താനെയിലെ ഊട്ടുപുര കണ്ടെത്തുന്നത് . സ്വാദിന്റെ കാര്യത്തിൽ പറയാൻ വാക്കുകളില്ലെന്നുമാണ് താനെ നിവാസിയായ നിർമ്മല നായർ അഭിപ്രായപ്പെട്ടത്. ഇവിടുത്തെ ചിക്കൻ ഐറ്റംസ് ആണ് നിർമ്മലക്കും കുടുംബത്തിനും ഏറെ പ്രിയം. പിന്നെ മീൻ പൊള്ളിച്ചതും പൊറോട്ടയും.

ഊട്ടുപുരയിലെ ഓണസദ്യയുടെ വിശേഷങ്ങളാണ് മെറിൻ ജോൺസന് പറയാനുള്ളത്. മേലനങ്ങാതെ ചുരുങ്ങിയ ബജറ്റിൽ സ്വാദിഷ്ടമായ ഓണ സദ്യ വിളമ്പി സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ ഊട്ടുപുര തന്നെയാണ് കേമമെന്ന് മെറിൻ സാക്ഷ്യപ്പെടുത്തുന്നു.

രുചിഭേദങ്ങൾ കൂടാതെ അച്ചടക്കമുള്ള സ്റ്റാഫിന്റെ കൃത്യനിഷ്ഠയുള്ള സേവനവുമാണ് സരിത നായരുടെ ഇഷ്ടപെട്ട ലിസ്റ്റിൽ ഊട്ടുപുര ഇടം നേടുന്നത്. സദ്യയോടൊപ്പം കിട്ടുന്ന പായസത്തെ കുറിച്ച് വിവരിക്കുമ്പോൾ സരിതയുടെ നാവിൽ വെള്ളമൂറുന്നു.

സ്വകാര്യ പാർട്ടികൾ, വിവാഹങ്ങൾ, ജന്മദിനങ്ങൾ, വാർഷികങ്ങൾ, വീട് താമസം, കോർപ്പറേറ്റ് കാറ്ററിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ  പ്രത്യേകം പരിശീലനം നേടിയ ടീമിന്റെ മികച്ച സേവനം  ഊട്ടുപുരയെ നഗരത്തിലെ മികച്ച കാറ്ററിംഗ് ആൻഡ് ഈവന്റ് മാനേജ്‌മന്റ് കമ്പനിയായി അടയാളപ്പെടുത്തുന്നു.  

വൈവിധ്യമാർന്ന ബിരിയാണികളുടെ കലവറ കൂടിയാണ് ഊട്ടുപുര. കിഷി ബിരിയാണി, തലശേരി ചിക്കൻ  ബിരിയാണി, കൂടാതെ പരമ്പരാഗത വിഭാഗത്തിൽ ‘കേരള സദ്യ’,  എല്ലാത്തരം വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങളും കൂടാതെ  അറബി ഗ്രില്ലുകളും അതിഥികളെ രുചിയുടെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

ബിസിനസ്സ് സംബന്ധമായ കോൺഫറൻസുകൾക്കായി സ്ഥിരമായി ഊട്ടുപുരയുടെ സേവനം തേടുന്ന വ്യവസായിയാണ് മുളണ്ടിലെ പ്രകാശ് മേനോൻ. ക്ലയന്റുകളും വിതരണക്കാരുമെല്ലാം പങ്കെടുക്കുന്ന ഇത്തരം സെമിനാറുകളിലും ഭക്ഷണ കാര്യങ്ങളുടെ ചുമതല പൂർണമായും ഊട്ടുപുരയാണ് ഏറ്റെടുക്കുന്നതെന്നും പ്രകാശ് കൂട്ടിച്ചേർത്തു. പ്രത്യേക പരിശീലനം നേടിയ യുവതീ യുവാക്കളുടെ സേവനം ഇത്തരം അവസരങ്ങളിൽ ഏറെ ഗുണകരമാണെന്നാണ് പ്രകാശിന്റെ അഭിപ്രായം. രുചികരമായ ഭക്ഷണങ്ങൾ സൗകര്യാനുസരണം അതിഥികൾക്ക് നൽകാനും ശുചിത്വം, സുരക്ഷ തുടങ്ങിയ ക്രമീകരണങ്ങൾ ഉറപ്പാക്കുന്ന വിദഗ്ദരുടെ സേവനവുമാണ് പ്രകാശിനെ മാത്രമല്ല ബിസിനസ്സ് അസ്സോസിയേറ്റ്സിനെയും തൃപ്തരാക്കുന്നത്.

ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന നഗരത്തിലെ മികച്ച  കാറ്ററിംഗ് സേവനങ്ങളിൽ ഒന്നായാണ് മുംബൈയിൽ കേരള ഊട്ടുപുര ഇന്നറിയപ്പെടുന്നത്.

വീട്ടിലെ ഭക്ഷണത്തിന്റെ മഹിമയും സൗഹൃദമായ അന്തരീക്ഷവുമൊരുക്കിയാണ് ഊട്ടുപുരയിലെ പ്രൊഫഷണൽ ടീം  അതിഥികളെ പ്രത്യേകം പരിചരിക്കുന്നത്. ഓരോ ആഘോഷ വേളകളുടെയും ആവശ്യങ്ങൾ മനസിലാക്കി തയ്യാറാക്കുന്ന സേവനം ആഘോഷ വേളകളുടെ  അനാവശ്യമായ ചിലവുകൾ ഒഴിവാക്കാനും സഹായകമാകുന്നു.

ഉപഭോക്താവിന്റെ സംതൃപ്തിയാണ് ബിസിനസ്സിന്റെ മാനദണ്ഡമായി കാണുന്നതെന്നാണ് ഊട്ടുപുരയുടെ ഉടമയായ മധു അടിവരയിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :: 7977243749 e-mail : [email protected]

Please like our facebook page for regular update

LEAVE A REPLY

Please enter your comment!
Please enter your name here