ഡോംബിവിലി: ഏഷ്യയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരളീയ സമാജം ഡോംബിവിലിയുടെ പുതിയ ഭരണസമിതി നവംബർ 18-ന് അധികാരമേറ്റു.
എം. ജെ. ജോസഫ് (പ്രസിഡന്റ്), എം. എസ്. മേനോൻ (വൈസ് പ്രസിഡന്റ്), ഡോ. കെ. എം. ഭാസ്കരൻ (ചെയർമാൻ), സി. ടി. മത്തായി (വൈസ് ചെയർമാൻ), നാരായണൻകുട്ടി ആർ. മേനോൻ (ജനറൽ സെക്രട്ടറി), ബിജു വളയങ്ങാടൻ (സെക്രട്ടറി–ഫിനാൻസ്), പ്രദീപ് കുമാർ ഇ. വി. (സെക്രട്ടറി–എഡ്യൂക്കേഷൻ), മുരളീധരൻ നായർ വി. (സെക്രട്ടറി–ആർട്സ് ആൻഡ് കൾച്ചർ), നന്ദകുമാർ വി. (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ബിജു രാജനും മഹേഷ് സി. മേനോനും ഇന്റേണൽ ഓഡിറ്റർമാരാണ്.
അനൂപ് കെ. ശിവദാസ്, ബിന്ദു ശിവൻകുട്ടി, കേശവൻ നായർ എ., വിജയകുമാർ നായർ, രാജേഷ് കുമാർ സി. നായർ, സന്തോഷ് കുമാർ ഉണ്ണിത്താൻ, സാബു പി. വി., ശ്രീജേഷ് എസ്. നായർ, ഉണ്ണികൃഷ്ണൻ പി. നായർ, ശശി പി. എൻ., രഘുനാഥൻ വി. കെ., ഉണ്ണി കെ. നായർ, ഉണ്ണികൃഷ്ണൻ ബി. നായർ, വർഗീസ് തോമസ് എന്നിവർ ഗവേണിംഗ് കൗൺസിൽ അംഗങ്ങളാണ്.
നവംബർ 1-ന് നടന്ന തിരഞ്ഞെടുപ്പിൽ 3,994 പേർ വോട്ടുചെയ്തു. രണ്ട് ഗ്രൂപ്പുകൾ ഒന്നിച്ച പ്രതിപക്ഷ മുന്നണിയെ ഒറ്റയ്ക്ക് നേരിട്ട സമാജപക്ഷം പാനൽ ശരാശരി 800 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ശ്രദ്ധേയമായി.
വിദ്യാഭ്യാസം, ജീവകാരുണ്യം, കലാ-കായിക-സാംസ്കാരിക മേഖലകളിലെ സമാജത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അധികാര കൈമാറ്റച്ചടങ്ങിൽ ജനറൽ സെക്രട്ടറി നാരായണൻകുട്ടി ആർ. മേനോനും ചെയർമാൻ ഡോ. കെ. എം. ഭാസ്കരനും അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
