Homeനോർക്ക കെയർ പ്രീമിയം വർധന പുനഃപരിശോധിക്കണം; കൂട്ടായ ഇടപെടലാണ് വേണ്ടത്: ജോജോ തോമസ്

നോർക്ക കെയർ പ്രീമിയം വർധന പുനഃപരിശോധിക്കണം; കൂട്ടായ ഇടപെടലാണ് വേണ്ടത്: ജോജോ തോമസ്

Published on

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) ജനറൽ സെക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ജോജോ തോമസ് ആവശ്യപ്പെട്ടു. പ്രവാസികൾക്ക് അധിക സാമ്പത്തികബാധ്യത സൃഷ്ടിക്കുന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ രാഷ്ട്രീയവൽക്കരണത്തിനുപകരം കൂട്ടായ ഇടപെടലുകളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയാണ് നോർക്ക കെയർ പദ്ധതിയുടെ ലക്ഷ്യമാകേണ്ടത്. ഇതിനായി ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ വീണ്ടും ചർച്ച നടത്തി പ്രീമിയം വർധനയുടെ കാരണങ്ങൾ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും വേണം. പ്രീമിയം വർധന മൂലമുണ്ടാകുന്ന സാമ്പത്തികപ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. മുംബൈയിലെ വിവിധ മലയാളി സംഘടനകളും വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രിക്കും പ്രവാസികാര്യ വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ജോജോ തോമസ് വ്യക്തമാക്കി.

സർക്കാർതലത്തിൽ വിഷയം ഇതിനകം പരിഗണനയിലിരിക്കെ വിവിധ സംഘടനകൾ സംയുക്തമായി നടത്തുന്ന ഇടപെടലുകൾക്ക് കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകുകയാണ് ഉചിതം. ഈ സാഹചര്യത്തിൽ കേരള ഹൗസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുപകരം, ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടത്തി പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും ജോജോ പറഞ്ഞു.

പ്രവാസി പെൻഷൻ വിതരണം തടസ്സപ്പെട്ടതടക്കമുള്ള വിഷയങ്ങളിലും നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് ജോജോ തോമസ് പറഞ്ഞു. പെൻഷൻ വിതരണം മുടങ്ങിയതും കുടിശ്ശിക ലഭിക്കാത്തതും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പെൻഷൻ വിതരണം പുനരാരംഭിക്കുന്നതിനും കുടിശ്ശിക ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രവാസികളുടെ ക്ഷേമപ്രശ്നങ്ങളിൽ രാഷ്ട്രീയവ്യത്യാസങ്ങൾ മാറ്റിവച്ച് ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. ബന്ധപ്പെട്ട നോർക്ക അധികാരികളെയും പ്രവാസികാര്യ വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിട്ട് സമീപിച്ച് ചർച്ച നടത്തുന്നതാണ് ഫലപ്രദമായ ഇടപെടൽ.

നോർക്ക കെയർ വിഷയത്തിൽ വിവിധ സംഘടനകൾ നടത്തിയ ഇടപെടലുകൾ ഏകോപിപ്പിച്ച് പൊതുവായ ആവശ്യങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി സർക്കാരിന് ശക്തമായ നിവേദനം സമർപ്പിക്കുകയാണ് ഇപ്പോൾ വേണ്ടത്. എല്ലാ സംഘടനകളും ഒരുമിച്ച് സർക്കാരിനുമേൽ ക്രിയാത്മകമായ സമ്മർദം ചെലുത്തി പ്രീമിയം വർധനയിൽ പ്രവാസികൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ കൂട്ടായ ഇടപെടലുകൾ തുടരണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

സ്നേഹത്തിന്റെയും കരുതലിന്റെയും 27 വർഷങ്ങൾ; 800-ലേറെ ജീവിതങ്ങൾക്ക് പുതുപ്രതീക്ഷ നൽകി SEAL ആശ്രമം

വാങ്ഗണി: തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടും ആരോരുമില്ലാതെയും കഴിയുന്ന മനുഷ്യർക്ക് സ്നേഹവും കരുതലും പകർന്നുനൽകി SEAL ആശ്രമം സേവനത്തിന്റെ...

സ്ത്രീത്വത്തിന്റെ കരുത്തും ജീവിതകഥകളും ആഘോഷിക്കാൻ ‘മാത്രിക 2026’; മുഖമായി ബോളിവുഡ് താരം ഇഷ ഡിയോൾ

മുംബൈ: സൗന്ദര്യത്തിന് പ്രായപരിധികളില്ലെന്നും ഓരോ സ്ത്രീയുടെയും ജീവിതയാത്രയും അതിജീവനവും ആദരിക്കപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു ആശയവുമായി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക...

ഭക്തിസാന്ദ്രമായി രുഗ്മിണി സ്വയംവരം; ഉല്ലാസ്നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് ഭക്തിനിർഭരമായ സമാപനം

ഉല്ലാസ്നഗർ: ഭക്തിനിർഭരമായ ചടങ്ങുകളും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയും താലപ്പൊലി അകമ്പടിയുമായി ഉല്ലാസ്നഗർ ഈസ്റ്റിലെ ലാൽചക്കി സാനെ ഗുരുജി നഗറിലുള്ള...

മുംബൈ കേരള ഹൗസിന്റെ നവീകരണത്തിന് 2.35 കോടി രൂപ അനുവദിച്ചു

മുംബൈ: മുംബൈയിലെ കേരള ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കും സമഗ്ര നവീകരണത്തിനുമായി കേരള സർക്കാർ 2.35 കോടി രൂപ അനുവദിച്ചു. കെട്ടിടത്തിന്റെ...
spot_img

More like this