നവി മുംബൈ: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കിയ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ കൂട്ടിയതിനെതിരെ മുംബൈയിലെ മലയാളി സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി രാവിലെ 11 മണിക്ക് മുംബൈ കേരള ഹൗസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരളീയ കേന്ദ്ര സംഘടനയുടെ (കെകെഎസ്) ആഭിമുഖ്യത്തിൽ നടന്ന ധർണയിൽ മുംബൈയുടെ നാനാഭാഗത്തുനിന്നും നിരവധി പേർ പങ്കെടുത്തു.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും മുതിർന്ന പൗരന്മാർക്കും കനത്ത തിരിച്ചടിയാകുന്ന പ്രീമിയം വർധന പുനഃപരിശോധിക്കണമെന്നും പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വർധിച്ച സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസവും കുടിശ്ശികയും അടിയന്തരമായി തീർപ്പാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ധർണയിൽ അവതരിപ്പിച്ചു.
എൻ കെ ഭൂപേഷ് ബാബു, ആത്മ പ്രസിഡന്റ് ശശികുമാർ നായർ, ശിവസേന നേതാവ് ശ്രീകാന്ത് നായർ തുടങ്ങിയവർ ധർണയിൽ പങ്കെടുത്ത് സംസാരിച്ചു. കൂടാതെ T V K അബ്ദുള്ള, മുംബൈ കേരള മുസ്ലിം ജമായത്ത്, കെ. കുഞ്ഞികൃഷ്ണൻ, വൈസ് പ്രസിഡന്റ് മീരാ റോഡ് മലയാളി സമാജം, രാജേഷ് നാരായണൻ, സെക്രട്ടറി, കേരളീയ സമാജം, നല്ലസൊപ്പാറ, സണ്ണി മാത്യു, പനവേൽ മലയാളി സമാജം, എൻ.ബാലകൃഷ്ണൻ, ജീവ രാജൻ, സതീഷ് കുമാർ, രഘുനന്ദനൻ നായർ, ജയപ്രകാശ്, അനിൽ പ്രകാശ്, രാജശ്രീ, രാജൻ നായർ, രതീഷ്, ബാബുരാജ്, മിനി അനിൽ പ്രകാശ്, ജനാർദ്ദനൻ, എസ്. മോഹനൻ, സ്വപ്ന ശ്രീകുമാർ തുടങ്ങി നിരവധി പേർ പ്രതിഷേധ ധർണയിൽ അണിനിരന്നു.

ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും
സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം പ്രീമിയം തുക ഉയർത്തിയതിലുള്ള ബുദ്ധിമുട്ടുകൾ പ്രവാസികൾ യോഗത്തിൽ പങ്കുവെച്ചു. വിഷയത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെട്ട് തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ഉൾപ്പെടെ ധർണ സംഘടിപ്പിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. തുടർന്ന് കേരള സർക്കാരിനുള്ള നിവേദനം കെകെഎസ് ഭാരവാഹികളായ ഹരിഹരൻ,മാത്യു തോമസ്, ശ്രീകുമാർ, കേരള ഹൗസ് മാനേജർ സുനിൽ കുമാറിന് കൈമാറി. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുവാനാണ് യോഗം തീരുമാനിച്ചത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
