Homeമഹാരാഷ്ട്രയിൽ മലയാളി വയോധികയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി അന്വേഷണ സംഘം. 3 ദിവസത്തിനകം പ്രതികളെ പിടികൂടുമെന്ന്...

മഹാരാഷ്ട്രയിൽ മലയാളി വയോധികയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി അന്വേഷണ സംഘം. 3 ദിവസത്തിനകം പ്രതികളെ പിടികൂടുമെന്ന് പോലീസ്.

Published on

മഹാരാഷ്ട്രയിൽ ഖോപോളിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത.

71 വയസ്സുകാരിയായ മഹേശ്വരി രാമചന്ദ്രൻ പണിക്കറെ ഫ്ലാറ്റിൽ കൈകാലുകൾ ബന്ധിച്ച നിലയിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊലപാതകത്തിന് പിന്നിലെ ദുരൂഹത നീക്കാൻ വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടാതെ മഹേശ്വരിയുമായി പരിചയമുണ്ടായിരുന്ന പ്രദേശത്തെ മലയാളികൾ, സമീപത്തെ കടക്കാർ, ക്ഷേത്രവുമായി ബന്ധപ്പെട്ടവർ എന്നിവരെയും പോലീസ് പലതവണ ചോദ്യം ചെയ്തതായ വിവരങ്ങളാണ് പുറത്ത് വരുന്നത്. സംശയമുള്ളവരുടെ വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്.

മഹേശ്വരിയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത നിലയിലാണ് പോലീസിന് ലഭിച്ചത്. ഇതിൽനിന്ന് ഡിജിറ്റൽ ഡാറ്റ വീണ്ടെടുത്ത ശേഷമാണ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചത്. ഫോൺ വിവരങ്ങളിൽനിന്ന് ലഭിച്ച സൂചനകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സീനിയർ ഓഫീസർമാരുടെ അടിയന്തിര യോഗങ്ങളും നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളും പ്രദേശത്തെ മലയാളികളും വലിയ ആശങ്കയിലാണ്.

വീട്ടിലെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കൂടാതെ, വയോധിക ധരിച്ചിരുന്ന സ്വർണ്ണമാലയും രണ്ട് സ്വർണ്ണവളകളും നഷ്ടപ്പെട്ടിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മണിക്കും 2 മണിക്കും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക സൂചന

പ്രതികളെ പിടികൂടാനായി ഖലാപൂർ ഡിവിഷനിൽ നിന്നുള്ള 6 ടീമുകളും ലോക്കൽ ക്രൈം ബ്രാഞ്ചിന്റെ 6 ടീമുകളും ഉൾപ്പെടെ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അടുത്ത രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്നും സീനിയർ പോലീസ് ഇൻസ്പെക്ടർ സച്ചിൻ ഹിരെ പറയുന്നു.

മോഷണം മാത്രമാണോ കൊലപാതകത്തിന് പിന്നിൽ, അതോ മറ്റെന്തെങ്കിലും ആസൂത്രിത നീക്കമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ഭക്തർക്ക് ആത്മീയ നിർവൃതിയേകി മാതാ അമൃതാനന്ദമയി പുനെയിൽ

പുനെ: ഭക്തർക്ക് ആത്മീയ നിർവൃതിയേകി മാതാ അമൃതാനന്ദമയി ദേവി പുനെയിലെത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പുനെ നിഗിഡിയിലെ...

ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ അടിമുടി ദുരൂഹത; ബന്ധുക്കളെയും സുഹൃത്തുക്കളെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് പോലീസ്

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് പിന്നാലെ അന്വേഷണം വിപുലമാക്കി; അടുപ്പമുള്ളവരുടേതടക്കം വിരലടയാളങ്ങൾ ശേഖരിക്കുന്നു; ആസൂത്രിത കൊലപാതകമെന്ന സംശയവും പരിശോധിക്കുന്നു ഖോപോളി: മഹാരാഷ്ട്രയിലെ റായ്ഗഡ്...

കൊങ്കൺ റെയിൽവേയിലെ മോഷണപരാതികൾ ഗൗരവമായി പരിശോധിക്കണം; യാത്രക്കാരുടെ പരാതികൾ ശേഖരിക്കാൻ ജനകീയ ക്യാമ്പയിനുമായി ജോജോ തോമസ്‌.

മുംബൈ:കൊങ്കൺ റെയിൽവേ വഴി യാത്ര ചെയ്യുന്ന മലയാളികളടക്കമുള്ള ട്രെയിൻ യാത്രക്കാരുടെ സാധനങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഏകോപിപ്പിച്ച്...

ഏഴര വർഷങ്ങൾക്കുശേഷം അമ്മ മുംബൈയിൽ; സ്വീകരിക്കാനൊരുങ്ങി നെരുൾ അമൃതാനന്ദമയി മഠം

നവംബർ 18, 19 തീയതികളിൽ പതിനായിരങ്ങൾ അമ്മയുടെ ദർശനത്തിനെത്തുമെന്ന് പ്രതീക്ഷ നവി മുംബൈ: ഏഴര വർഷത്തെ ഇടവേളയ്ക്കുശേഷം മഹാനഗരത്തിലെത്തുന്ന മാതാ...
spot_img

More like this