HomeEntertainmentമുംബൈ മലയാളികളുടെ സിനിമാ സ്വപ്നങ്ങൾക്ക് പുതിയ വേദി; 'Eye' ഇന്ന് സ്വിച്ച് ഓൺ ചെയ്യും

മുംബൈ മലയാളികളുടെ സിനിമാ സ്വപ്നങ്ങൾക്ക് പുതിയ വേദി; ‘Eye’ ഇന്ന് സ്വിച്ച് ഓൺ ചെയ്യും

Published on

ഡോംബിവ്‌ലി: സിനിമയെ നെഞ്ചിലേറ്റുന്ന മുംബൈ മലയാളികളുടെ ചലച്ചിത്ര സ്വപ്നങ്ങൾക്ക് പുതിയൊരു വേദിയൊരുങ്ങുന്നു. സിനിമയെ ഗൗരവമായി സമീപിക്കുന്ന പ്രതിഭകളെ ഒരുമിപ്പിച്ച് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച Mumbai Film Movement – A Collective for Cinema എന്ന കൂട്ടായ്മയുടെ ആദ്യ ചലച്ചിത്ര സംരംഭമായ ‘EYE’യുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് (നവംബർ 4) വൈകിട്ട് ആറിന് ഡോംബിവ്‌ലി താക്കുർളി ഈസ്റ്റിലെ മഹ്‌സോബ ചൗക്ക്, 90 ഫീറ്റ് റോഡിൽ നടക്കും.

സിനിമയുടെ പേരിൽ പണപ്പിരിവും വ്യാജ ഓഡിഷനുകളും അഭിനയ പരിശീലന ക്യാമ്പുകളുമൊക്കെയായി മുംബൈ മലയാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകൾക്ക് വിരാമമിടുക, സിനിമയെ ആത്മാർഥമായി സ്വപ്നം കാണുന്നവർക്ക് വിശ്വസനീയമായൊരു വേദി ഒരുക്കുക എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങൾ.

Sound and Soul Creations-ന്റെ സഹകരണത്തോടെ Mumbai Film Movement ഒരുക്കുന്ന ചിത്രമാണ് ‘EYE’. ‘A Shine Ravi Experiment’ എന്ന വിശേഷണത്തോടെയാണ് ചിത്രം ഒരുങ്ങുന്നത്. മറാത്തി, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകൻ ഷൈൻ രവിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

മുംബൈ ഫിലിം മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഒരു മലയാള ഫീച്ചർ ഫിലിം നിർമിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ ചുവടുവെപ്പായാണ് ഈ ഹ്രസ്വചിത്ര സംരംഭത്തെ കാണുന്നത്.

മലയാളം, ഹിന്ദി, മറാത്തി ചലച്ചിത്ര മേഖലകളിലെ പരിചയസമ്പന്നരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ അണിയറയിൽ

ഈ വർഷം തന്നെ മുംബൈ ഫിലിം മൂവ്മെന്റിന്റെ ബാനറിൽ ഒരു മലയാള ഫീച്ചർ ഫിലിമിന് തുടക്കം കുറിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രൊഡക്ഷൻ മാനേജർ ഷജിൻ കൽപകയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മോഹൻ സി. നായരും പറഞ്ഞു.

സിനിമയുടെ പേരിൽ മുംബൈയിലെത്തുന്ന ചിലർ ആക്ടിംഗ് ക്യാമ്പുകളുടെയും ഓഡിഷനുകളുടെയും മറവിൽ മലയാളികളിൽനിന്ന് പണം പിരിച്ച് വഞ്ചിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നതും ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് മുംബൈ ഫിലിം മൂവ്മെന്റ് പ്രവർത്തകനും നടനുമായ കൃഷ്ണകുമാർ വ്യക്തമാക്കി.

സന ഹയാത്, ചിത്ര നായർ, അക്ഷര സുമേഷ്, അനില വിജയൻ, മുരളി മാട്ടുമ്മൽ, ഷജിൻ കൽപക, കൃഷ്ണകുമാർ, ആർ. രാജേഷ്, രാജീവ് പിള്ള, മഹേഷ് പടിക്കൽ, ജോയ് ഗുരുവായൂർ സുരേഷ്, ശ്രീരാജ് പിള്ള, ഹരീന്ദ്രനാഥ് ഇ., ഉണ്ണികൃഷ്ണൻ മേനോൻ, യോഗേഷ് സാത്തെ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

മലയാളം, ഹിന്ദി, മറാത്തി ചലച്ചിത്ര മേഖലകളിലെ പരിചയസമ്പന്നരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ അണിയറയിൽ അണിനിരക്കുന്നുണ്ട്.

മുംബൈയിലെ മലയാളി സിനിമാപ്രേമികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയ്ക്ക് പുതിയ ദിശാബോധം നൽകുന്നതാണ് ഈ സംരംഭം. സിനിമയെ വെറുമൊരു സ്വപ്നമായി കാണാതെ കൂട്ടായ പരിശ്രമത്തിലൂടെ യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയുടെ പുതിയ വാതിൽ തുറക്കുകയാണ് Mumbai Film Movement.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

കേരളീയ സമാജം നാഗ്പൂരിൽ കേരളപ്പിറവി ആഘോഷം; കലാസന്ധ്യയിൽ നിറഞ്ഞത് കേരളീയ തനിമയും വൈവിധ്യവും

നാഗ്പൂർ: കേരളീയ സമാജം നാഗ്പൂരിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കേരളപ്പിറവി ദിനാഘോഷം വർണാഭമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ നടന്ന...

നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ മുംബൈയിൽ പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധം

നവംബർ 11-ന് കേരള ഹൗസിലെ നോർക്ക ഓഫീസിനു മുന്നിൽ വമ്പിച്ച പ്രതിഷേധ ധർണ നവി മുംബൈ, നവംബർ 3, 2026: പ്രവാസി...

തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ; നിർധന കുടുംബത്തിന് ദീപാവലി കൈത്താങ്ങ്

നാസിക്: ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ പത്തുവർഷമായി നാസിക്കിൽ കാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ തണൽ മൾട്ടിപർപ്പസ്...

93-ാം വയസ്സിലും അധ്വാനിക്കുന്ന മീൻകാരി മൗസി’ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിശബ്ദ പാഠം

പ്രായം തളർത്താത്ത മനസ്സും അധ്വാനിക്കാൻ മടിക്കാത്ത കൈകളും... ജീവിതത്തിന്റെ വെല്ലുവിളികൾക്കു മുന്നിൽ തോറ്റുകൊടുക്കാതെ, സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന...
spot_img

More like this

കേരളീയ സമാജം നാഗ്പൂരിൽ കേരളപ്പിറവി ആഘോഷം; കലാസന്ധ്യയിൽ നിറഞ്ഞത് കേരളീയ തനിമയും വൈവിധ്യവും

നാഗ്പൂർ: കേരളീയ സമാജം നാഗ്പൂരിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കേരളപ്പിറവി ദിനാഘോഷം വർണാഭമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ നടന്ന...

നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ മുംബൈയിൽ പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധം

നവംബർ 11-ന് കേരള ഹൗസിലെ നോർക്ക ഓഫീസിനു മുന്നിൽ വമ്പിച്ച പ്രതിഷേധ ധർണ നവി മുംബൈ, നവംബർ 3, 2026: പ്രവാസി...

തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ; നിർധന കുടുംബത്തിന് ദീപാവലി കൈത്താങ്ങ്

നാസിക്: ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ പത്തുവർഷമായി നാസിക്കിൽ കാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ തണൽ മൾട്ടിപർപ്പസ്...