ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സമാജപക്ഷം സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം. ജനപക്ഷവും സമാജപക്ഷവും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ സമാജപക്ഷം സ്ഥാനാർഥികൾ വിജയിച്ചതോടെ നിലവിലെ ഭരണനേതൃത്വത്തിന് ഭരണത്തുടർച്ച ഉറപ്പായി.
നവംബർ ഒന്നിന് ഖാംബൽപാഡയിലെ മോഡൽ കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ സമാജത്തിലെ അംഗങ്ങൾ ആവേശപൂർവം വോട്ടെടുപ്പിൽ പങ്കെടുത്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി തുടങ്ങി പ്രധാന ഭാരവാഹി സ്ഥാനങ്ങളിലേക്കും ഗവേണിങ് കൗൺസിൽ അംഗത്വത്തിലേക്കുമായിരുന്നു മത്സരം.
സമാജപക്ഷം പാനലിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജോസഫ് എം.ജെ., വൈസ് പ്രസിഡന്റ് മേനോൻ എം.എസ്., ചെയർമാൻ ഡോ. ഭാസ്കരൻ കെ.എം., വൈസ് ചെയർമാൻ മാത്യു സി.ടി., ജനറൽ സെക്രട്ടറി നാരായണൻകുട്ടി ആർ. മേനോൻ എന്നിവരടക്കമുള്ള സ്ഥാനാർഥികൾ വിജയിച്ചു.
ഫിനാൻസ് സെക്രട്ടറിയായി ബിജു വളയങ്കാടൻ, വിദ്യാഭ്യാസ സെക്രട്ടറിയായി പ്രദീപ്കുമാർ ഇ.വി., കലാ-സാംസ്കാരിക സെക്രട്ടറിയായി മുരളീധരൻ നായർ, ട്രഷററായി നന്ദകുമാർ വി. എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഇന്റേണൽ ഓഡിറ്റർമാരായി ബിജു രാജനും മഹേഷ് സി. മേനോനും വിജയിച്ചു.
ഗവേണിങ് കൗൺസിൽ അംഗങ്ങളായി അനൂപ് കെ. ശിവദാസ്, ബിന്ദു ശിവൻകുട്ടി, കേശവൻ നായർ എ., വിജയകുമാർ നായർ, രാജേഷ് കുമാർ സി. നായർ, സന്തോഷ് കുമാർ ഉണ്ണിത്താൻ, സാബു പി.വി., ശ്രീജേഷ് എസ്. നായർ, ഉണ്ണികൃഷ്ണൻ ആർ. നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലത്തോടെ സമാജപക്ഷത്തിന് ഭരണത്തുടർച്ച ലഭിച്ചു. വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച സമാജപക്ഷം പ്രവർത്തകർ അംഗങ്ങൾക്ക് നന്ദി അറിയിച്ചു. സമാജത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും പുതിയ ഭരണസമിതി നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
