മലയാളത്തിന്റെ അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണാർത്ഥം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരം ഏർപ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി സ്മാരക പുരസ്കാരത്തിന് നവി മുംബൈ സ്വദേശിനി ഷീബ വാസൻ അർഹയായി. 2025-ൽ പുറത്തിറങ്ങിയ ‘കണ്ണനെ തേടി’ എന്ന മ്യൂസിക് ആൽബത്തിലെ ഗാനരചനയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
യുവ സംഗീതസംവിധായകൻ മഹേശ്വർ സംഗീതം നൽകിയ ഗാനം മലയാളത്തിന്റെ പ്രിയഗായകൻ എം.ജി. ശ്രീകുമാറാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികളിലൂടെ ശ്രദ്ധേയയായ ഷീബ വാസന് ലഭിച്ച പുരസ്കാരം നവി മുംബൈയിലെ മലയാളി സാംസ്കാരിക സമൂഹത്തിനും അഭിമാനമായി.
ഡിസംബർ 2-ന് തിരുവനന്തപുരത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്കാരങ്ങൾ വിതരണം ചെയ്ത് ജേതാക്കളെ ആദരിക്കും. മലയാള ഗാനരചനാ രംഗത്തെ ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായ ഗിരീഷ് പുത്തഞ്ചേരി സ്മാരക പുരസ്കാരം ഷീബ വാസന്റെ സർഗാത്മക യാത്രയ്ക്ക് പുതിയ പ്രചോദനമാകും
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
