Homeനോർക്ക കെയർ പ്രീമിയം വർധന: ബോംബെ കേരളീയ സമാജം പ്രതിഷേധിച്ചു

നോർക്ക കെയർ പ്രീമിയം വർധന: ബോംബെ കേരളീയ സമാജം പ്രതിഷേധിച്ചു

Published on

നോർക്ക കെയർ ഇൻഷുറൻസിന്റെ വാർഷിക പ്രീമിയത്തിൽ കേരള സർക്കാർ വരുത്തിയ അശാസ്ത്രീയവും ക്രമരഹിതവുമായ വർധനയിൽ ബോംബെ കേരളീയ സമാജം ഭരണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സമാജം വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ. ദേവദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പ്രീമിയം വർധന പിൻവലിച്ച് നിരക്ക് മുൻകാല പ്രാബല്യത്തോടെ പൂർവസ്ഥിതിയിലാക്കണമെന്നും പദ്ധതി കൂടുതൽ ജനകീയമാക്കണമെന്നും ആവശ്യപ്പെട്ട് സമാജം സെക്രട്ടറി എ.ആർ. ദേവദാസ് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചു.

ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനങ്ങൾ അയക്കാനും യോഗം തീരുമാനിച്ചു. ആവശ്യം നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനുമായി തിരുവനന്തപുരത്തെത്തി ബന്ധപ്പെട്ടവരെ കാണാൻ സമാജം പ്രസിഡന്റ് ഡോ. എസ്. രാജശേഖരൻ നായരെ യോഗം ചുമതലപ്പെടുത്തി.

കഴിഞ്ഞ നിരവധി വർഷങ്ങളായി അംഗങ്ങൾക്കിടയിൽ നോർക്ക പദ്ധതികളെക്കുറിച്ച് സമാജം നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ നൂറുകണക്കിന് പേർ നോർക്ക തിരിച്ചറിയൽ കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി പേർ നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷയുടെ ഗുണഭോക്താക്കളായിട്ടുമുണ്ട്.

പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനകരമായ നോർക്ക കെയർ പദ്ധതിയുടെ പ്രീമിയം വർധന സാധാരണക്കാരായ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പദ്ധതി കൂടുതൽ ജനങ്ങൾക്ക് പ്രാപ്യമാക്കുന്ന തരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമാജം ഭരണസമിതി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

നോർക്ക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർധന: മുംബൈയിൽ മലയാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു; നവംബർ 4-ന് സംയുക്ത യോഗം

മൂന്നിരട്ടിയിലധികം വർധന പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയെന്ന് പരാതി; മലയാളി സമാജങ്ങളെ ഏകോപിപ്പിച്ച് പ്രതിഷേധ നീക്കത്തിന് ഒരുങ്ങുന്നു മുംബൈ: പ്രവാസി...

മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ഗുരുദേവ സ്മരണയുമായി ‘ശിവദം’; അണിനിരന്നത് നൂറുകണക്കിന് കലാപ്രതിഭകൾ

മുംബൈയുടെ സായാഹ്നത്തിന് ഗുരുദേവ സ്മരണയുടെ ആത്മീയപ്രഭ പകർന്നാണ് 'ശിവദം' നൃത്താവിഷ്കാരം അരങ്ങേറിയത്. ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ...

ചിരിയും സംഗീതവും നൃത്തവും ഒരേ വേദിയിൽ; ‘ദി ബിഗ് മിക്സ് 2026’ നവംബർ ഒന്നിന് മുംബൈയിൽ

ആനന്ദ് സുബ്രഹ്മണ്യന്റെ സ്റ്റാൻഡ്-അപ് കോമഡിയും ലൈവ് മ്യൂസിക്കും റാപ്പും നൃത്തവും; വിനോദത്തോടൊപ്പം സാമൂഹിക സേവനവും മുംബൈ: ചിരിയും സംഗീതവും നൃത്തവും...

കൊങ്കൺ ട്രെയിനുകളിൽ മോഷ്ടാക്കളുടെ വിളയാട്ടം; മലയാളി കുടുംബത്തിന്റെ പണവും ആഭരണങ്ങളും കവർന്നു

മൊബൈൽ ഫോണും പണവും എടിഎം കാർഡും ആഭരണങ്ങളും നഷ്ടമായി; യാത്രക്കാരുടെ സുരക്ഷയിൽ ആശങ്ക രത്നഗിരി: കൊങ്കൺ റെയിൽവേ പാതയിൽ ട്രെയിൻ...
spot_img

More like this