Homeകേരളപ്പിറവി ദിനത്തിൽ ധ്വനി തരംഗത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കേരളപ്പിറവി ദിനത്തിൽ ധ്വനി തരംഗത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Published on

നവിമുംബൈയിൽ വ്യത്യസ്തങ്ങളായ സംഗീതപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്, ഇത്തവണ സംഗീതപ്രേമികൾക്കായി ഒരുക്കുന്നത് മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ ശ്രീ. മോഹൻ സിതാര നയിക്കുന്ന സംഗീതസായാഹ്നം.

ആയിരത്തിലേറെ മലയാളഗാനങ്ങൾക്ക് ഈണമേകിയ മോഹൻ സിതാര, സംഗീതസംവിധായകൻ എന്നതിലുപരി മികച്ച ഗായകൻ കൂടിയാണ്. ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹത്തെ ആദ്യമായി നവിമുംബൈയിലെ സംഗീതപ്രേമികൾക്കു മുന്നിലെത്തിക്കുന്നു എന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്.

‘ധ്വനി തരംഗം – Dhwani Tarangam’ എന്ന പേരിൽ ജനുവരി 17ന് വാഷിയിലെ CIDCO എക്സിബിഷൻ സെന്ററിൽ അരങ്ങേറുന്ന ഈ സംഗീതസായാഹ്നത്തിൽ മോഹൻ സിതാരയുടെ ശ്രദ്ധേയമായ ഗാനങ്ങളും അവയുടെ നൃത്താവിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളെയും ജീവിതാനുഭവങ്ങളെയും കുറിച്ച് പ്രേക്ഷകരുമായി സംവദിക്കാൻ ബെസ്റ്റ് ഇന്റർവ്യൂവർ അവാർഡ് ജേതാവ് ശ്രീ. രജനീഷും നാട്ടിൽനിന്ന് എത്തുന്നു.

മെലഡിയും നൃത്തവും ഗൃഹാതുരസ്മരണകളും ഒത്തുചേരുന്ന ഈ സായാഹ്നം നവിമുംബൈയിലെ സംഗീതപ്രേമികൾക്ക് മറക്കാനാവാത്ത പുതുവത്സരസമ്മാനമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കേരളപ്പിറവി ദിനത്തിൽ നെരൂളിലെ ആശ്രയഭവനിൽ കഴിയുന്ന ക്യാൻസർ രോഗികൾക്കൊപ്പം സമയം ചെലവഴിച്ചാണ് തരംഗ് ഇവന്റ്സ് ഈ പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടത്തിയത്. ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മുപ്പതോളം രോഗികൾക്ക് സാന്ത്വനമേകുന്ന ഗാനങ്ങൾ ആലപിക്കുകയും അവർക്കായി ഉച്ചഭക്ഷണം ഒരുക്കുകയും ചെയ്തു.

ഈ സ്നേഹനിമിഷങ്ങൾക്കിടയിൽ ആശ്രയഭവനിലെ അന്തേവാസികളുടെ സാന്നിധ്യത്തിൽ ആശ്രയഭവന്റെ നടത്തിപ്പുകാരനായ ജോൺസൺ പുനലൂരും ഭാര്യ ബിന്ദു ജോൺസണും ചേർന്നാണ് ധ്വനി തരംഗത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

ആഘോഷങ്ങൾക്കൊപ്പം കാരുണ്യത്തിനും മാനവികതയ്ക്കും ഇടം നൽകണമെന്ന തരംഗ് ഇവന്റ്സിന്റെ കാഴ്ചപ്പാടിന്റെ മനോഹരമായ ഉദാഹരണമായി ഈ സംരംഭം മാറി.

മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ മോഹൻ സിതാരയുടെ അനശ്വരഗാനങ്ങൾക്കൊപ്പം മെലഡിയും ഡാൻസും നൊസ്റ്റാൾജിയയും നിറയുന്ന ഈ സംഗീതവിരുന്നിലേക്ക് നവിമുംബൈയിലെ എല്ലാ കലാസ്വാദകരെയും തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി ബന്ധപ്പെടുക:

📞 72084 84216 / 7738159911 / 7738686944

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ രജതജൂബിലി പെരുന്നാളിന് ഭക്തിനിർഭരമായ സമാപനം

വിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് വഴികാട്ടിയാകണം: വിശിഷ്ടാതിഥികൾ മുംബൈ, നവംബർ 2: മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ...

ഡോംബിവിലി കേരളീയ സമാജത്തിൽ സമാജപക്ഷത്തിന് സമ്പൂർണ വിജയം; ഭരണത്തുടർച്ച ഉറപ്പിച്ചു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സമാജപക്ഷം സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം. ജനപക്ഷവും സമാജപക്ഷവും തമ്മിൽ നടന്ന...

മലയാളപ്പാട്ടുകളുടെ ഗൃഹാതുരത്വത്തിൽ കേരളപ്പിറവി ആഘോഷം; കൈരളി സി.ബി.ഡി.യുടെ സംഗീതസായാഹ്നം ശ്രദ്ധേയമായി

നവി മുംബൈ: മലയാളത്തിന്റെ മധുരവും പഴയകാല ചലച്ചിത്രഗാനങ്ങളുടെ ഗൃഹാതുരത്വവും കോർത്തിണക്കി കൈരളി സി.ബി.ഡി.യുടെ കേരളപ്പിറവി ആഘോഷം സംഗീതസായാഹ്നമായി. സി.ബി.ഡി....

കണ്ണനെ തേടി’യിലെ വരികൾക്ക് അംഗീകാരം; ഷീബ വാസന് ഗിരീഷ് പുത്തഞ്ചേരി പുരസ്കാരം

മലയാളത്തിന്റെ അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്മരണാർത്ഥം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് തിരുവനന്തപുരം ഏർപ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി സ്മാരക...
spot_img

More like this