HomeLifestyle93-ാം വയസ്സിലും അധ്വാനിക്കുന്ന മീൻകാരി മൗസി' അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിശബ്ദ പാഠം

93-ാം വയസ്സിലും അധ്വാനിക്കുന്ന മീൻകാരി മൗസി’ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിശബ്ദ പാഠം

Published on

പ്രായം തളർത്താത്ത മനസ്സും അധ്വാനിക്കാൻ മടിക്കാത്ത കൈകളും… ജീവിതത്തിന്റെ വെല്ലുവിളികൾക്കു മുന്നിൽ തോറ്റുകൊടുക്കാതെ, സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മൂമ്മ. തൊണ്ണൂറ്റിമൂന്നാം വയസ്സിലും കുടുംബത്തിന് താങ്ങും തണലുമായി കഴിയുന്ന അമ്പു ഭായി ഭഗവാൻ ബോഹിർ. താക്കൂർലിയിലെ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പ്രിയപ്പെട്ട ഈ അമ്മയെ എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത് ‘മീൻകാരി മൗസി’ എന്നാണ്. അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ജീവിതകഥ …

താനെ ജില്ലയിലെ താക്കൂർലി… ചോലെഗാവിലെ ഋദ്ധി പാർക്ക് സൊസൈറ്റിക്ക് സമീപമുള്ള ഒരു വലിയ മരത്തണൽ. വർഷങ്ങളായി ഈ ഇടമാണ് അമ്പു ഭായി ഭഗവാൻ ബോഹിറിന്റെ ഉപജീവനമാർഗം.

നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഇവിടെ ഒരു പതിവുണ്ട്. മീൻ വാങ്ങാനെത്തുന്ന പരിചയക്കാർ… സ്നേഹത്തോടെ അവരോട് കുശലം ചോദിക്കുന്ന മൗസി… വിശ്വാസത്തോടെ മീൻ വാങ്ങുന്ന നാട്ടുകാർ.

കാലം ഒരുപാട് മാറി. തലമുറകൾ മാറി. പക്ഷേ, മൗസിയുടെ അധ്വാനത്തിന് ഇന്നും മുടക്കമില്ല.

പതിനൊന്നാം വയസ്സിലാണ് അമ്മയ്ക്കൊപ്പം മീൻ വിൽക്കാൻ മൗസി ഇറങ്ങിയത്. അന്ന് ഒരു വാട്ടി മീനിന് 200 രൂപയായിരുന്നു വിലയെന്ന് മൗസി ഓർത്തെടുക്കുന്നു.

സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമാണ് മൗസിയെ മുന്നോട്ടുനയിക്കുന്നത്

കുട്ടിക്കാലം മുതൽ തുടങ്ങിയ അധ്വാനം ജീവിതത്തിന്റെ ഭാഗമായി മാറി. പതിനാലാം വയസ്സിൽ വിവാഹം. ഭർത്താവ് ഭഗവാൻ ബോഹിർ. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഉത്തരവാദിത്വങ്ങൾ മാറിയെങ്കിലും അധ്വാനിക്കാനുള്ള മനസ്സ് മാത്രം മാറിയില്ല. ഇന്ന് 93-ാം വയസ്സിലും കഴിയുന്നത്ര ജോലി ചെയ്ത് കുടുംബത്തിന് താങ്ങാകാനാണ് മൗസിയുടെ ശ്രമം.

താക്കൂർലിയിലെ മലയാളി സമൂഹത്തിന് മൗസി വെറുമൊരു മീൻ വിൽപ്പനക്കാരിയല്ല. വർഷങ്ങളുടെ പരിചയത്തിലൂടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ മാറിയ വ്യക്തിയാണ്.

മൗസിയുടെ കടയിലെത്താൻ പലർക്കും കാരണങ്ങളുണ്ട്. നല്ല ഫ്രഷ് മീൻ ലഭിക്കുമെന്ന വിശ്വാസം… സ്നേഹത്തോടെയുള്ള പെരുമാറ്റം… പരിചയക്കാരെ കാണുമ്പോൾ മുഖത്ത് വിരിയുന്ന പുഞ്ചിരി.

മീൻ വാങ്ങി മടങ്ങുന്നവർക്ക് അത് വെറുമൊരു കച്ചവടമല്ല. സ്നേഹത്തിന്റെ ചെറിയൊരു കൈമാറ്റം കൂടിയാണ്.

കോവിഡ് കാലത്തുപോലും ഉപജീവനത്തിനായി മൗസി ഈ മരത്തണലിൽ കച്ചവടം നടത്തിയിരുന്നുവെന്ന് താക്കൂർലിയിലെ മലയാളികൾ ഓർക്കുന്നു. പ്രതിസന്ധികൾക്കിടയിലും ജീവിതത്തോട് തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല.

പ്രായം കൂടുന്തോറും ശരീരത്തിന് വിശ്രമം ആവശ്യമാണ്. ശാരീരിക ബുദ്ധിമുട്ടുകളും സ്വാഭാവികമാണ്. എന്നിട്ടും കഴിയുന്നിടത്തോളം സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമാണ് മൗസിയെ മുന്നോട്ടുനയിക്കുന്നത്.

അധ്വാനിക്കുന്നവരോട് എന്നും സ്നേഹവും ആദരവും പുലർത്തുന്ന മലയാളി സമൂഹം മൗസിക്കൊപ്പമുണ്ട്. നാട്ടുകാരുടെ സഹായവും പ്രോത്സാഹനവും ഈ അമ്മൂമ്മയ്ക്ക് വലിയ കരുത്താകുന്നു.

മൗസിയുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നത് ഒരു വലിയ കാര്യമാണ്. ജീവിതത്തിൽ പ്രായം ഒരു സംഖ്യ മാത്രമാകാം. എന്നാൽ ആത്മവിശ്വാസവും അധ്വാനിക്കാനുള്ള മനസ്സും മനുഷ്യനെ മുന്നോട്ടുനയിക്കുന്ന ശക്തികളാണ്.

ഒരു വലിയ മരത്തണലിൽ ഉപജീവനം തേടുന്ന ഈ അമ്മൂമ്മയുടെ ജീവിതത്തിന് വലിയ ആഡംബരങ്ങളൊന്നുമില്ല. പക്ഷേ, അതിൽ നിറയെ അനുഭവങ്ങളുണ്ട്… അധ്വാനത്തിന്റെ കരുത്തുണ്ട്… സ്നേഹത്തിന്റെ ഊഷ്മളതയുണ്ട്.

തൊണ്ണൂറ്റിമൂന്നാം വയസ്സിലും ജീവിതത്തോട് പൊരുതുന്ന അമ്പു ഭായി ഭഗവാൻ ബോഹിർ എന്ന മീൻകാരി മൗസി, നൽകുന്ന സന്ദേശം ലളിതമാണ്.

ജീവിതം എത്ര വെല്ലുവിളികൾ നിറഞ്ഞതായാലും പ്രതീക്ഷ കൈവിടരുത്. കഴിയുന്നിടത്തോളം അധ്വാനിക്കുക. സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുക.

ഒരു മരത്തണലിൽ ഇരുന്ന് മീൻ വിൽക്കുന്ന ഈ അമ്മൂമ്മയുടെ ജീവിതം… അതിജീവനത്തിന്റെ നിശ്ശബ്ദമായൊരു പാഠമാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

കേരളീയ സമാജം നാഗ്പൂരിൽ കേരളപ്പിറവി ആഘോഷം; കലാസന്ധ്യയിൽ നിറഞ്ഞത് കേരളീയ തനിമയും വൈവിധ്യവും

നാഗ്പൂർ: കേരളീയ സമാജം നാഗ്പൂരിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കേരളപ്പിറവി ദിനാഘോഷം വർണാഭമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ നടന്ന...

നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ മുംബൈയിൽ പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധം

നവംബർ 11-ന് കേരള ഹൗസിലെ നോർക്ക ഓഫീസിനു മുന്നിൽ വമ്പിച്ച പ്രതിഷേധ ധർണ നവി മുംബൈ, നവംബർ 3, 2026: പ്രവാസി...

തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ; നിർധന കുടുംബത്തിന് ദീപാവലി കൈത്താങ്ങ്

നാസിക്: ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ പത്തുവർഷമായി നാസിക്കിൽ കാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ തണൽ മൾട്ടിപർപ്പസ്...

മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

ബോയ്സർ: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം വിളിച്ചോതി മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി...
spot_img

More like this

കേരളീയ സമാജം നാഗ്പൂരിൽ കേരളപ്പിറവി ആഘോഷം; കലാസന്ധ്യയിൽ നിറഞ്ഞത് കേരളീയ തനിമയും വൈവിധ്യവും

നാഗ്പൂർ: കേരളീയ സമാജം നാഗ്പൂരിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കേരളപ്പിറവി ദിനാഘോഷം വർണാഭമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ നടന്ന...

നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ മുംബൈയിൽ പ്രവാസി സംഘടനകളുടെ ശക്തമായ പ്രതിഷേധം

നവംബർ 11-ന് കേരള ഹൗസിലെ നോർക്ക ഓഫീസിനു മുന്നിൽ വമ്പിച്ച പ്രതിഷേധ ധർണ നവി മുംബൈ, നവംബർ 3, 2026: പ്രവാസി...

തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ; നിർധന കുടുംബത്തിന് ദീപാവലി കൈത്താങ്ങ്

നാസിക്: ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ പത്തുവർഷമായി നാസിക്കിൽ കാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ തണൽ മൾട്ടിപർപ്പസ്...