ദീപാവലി ദിനത്തിൽ കൊല്ലൂർ ശ്രീ മൂകാംബിക ദേവിയുടെ തിരുസന്നിധിയിൽ നൃത്താർച്ചനയുമായി നൂപുര സ്കൂൾ ഓഫ് ഡാൻസിലെ നർത്തകിമാർ. നവി മുംബൈയിൽ നിന്നുള്ള 18 കലാകാരികളാണ് ഭക്തിനിർഭരമായ നൃത്താർച്ചനയിലൂടെ ദേവീസന്നിധിയിൽ തങ്ങളുടെ കലാസമർപ്പണം നടത്തിയത്.
നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂപുര സ്കൂൾ ഓഫ് ഡാൻസിന് ഉൽവെ, സീവുഡ്‌സ്, ഖാർഘർ, കാമോത്തെ, ചെമ്പൂർ എന്നിവിടങ്ങളിലായി നൂറിലധികം ശിഷ്യരുണ്ട്. കലാമണ്ഡലം ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. എറണാകുളം സ്വദേശിനിയായ ശ്രീലക്ഷ്മി കഴിഞ്ഞ പതിനഞ്ച് വർഷമായി മുംബൈയിലെ കലാസാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമാണ്. കുടുംബസമേതം ഉൽവെയിലാണ് താമസം.

കുട്ടികളടക്കമുള്ള 18 കലാകാരികളെ രണ്ടുമാസത്തെ കഠിനമായ പരിശീലനത്തിലൂടെയാണ് ഈ നൃത്താർച്ചനയ്ക്കായി ഒരുക്കിയത്. ഗുരുവിന്റെ ശിക്ഷണത്തിൽ ഒരുങ്ങിയ നർത്തകിമാർക്ക് ദേവീസന്നിധിയിലെ ഈ കലാസമർപ്പണം അവിസ്മരണീയമായ അനുഭവമായി.
ഇനി ഗുരുവായൂരപ്പന്റെ തിരുസന്നിധിയിലും നൃത്താർച്ചന നടത്താനുള്ള തയ്യാറെടുപ്പിലാണ് നൂപുരയിലെ ഈ കലാകാരികൾ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
