Homeഗുരുശിഷ്യബന്ധത്തിന്റെ മധുരസ്മരണകൾക്ക് ആദരം; പി.കെ. ഭരതൻ മാസ്റ്ററെ ആദരിച്ച് ഏക യു.എ.ഇ

ഗുരുശിഷ്യബന്ധത്തിന്റെ മധുരസ്മരണകൾക്ക് ആദരം; പി.കെ. ഭരതൻ മാസ്റ്ററെ ആദരിച്ച് ഏക യു.എ.ഇ

Published on

അജ്മാൻ: അധ്യാപനത്തിലൂടെയും സാഹിത്യസൃഷ്ടികളിലൂടെയും മലയാള ഭാഷയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ ദേശീയ അധ്യാപക പുരസ്കാര ജേതാവ് പി.കെ. ഭരതൻ മാസ്റ്ററെ കരുവന്നൂർ പ്രവാസികളുടെ കൂട്ടായ്മയായ ഏക യു.എ.ഇ (Expatriates of Karuvannur) ആദരിച്ചു.

നവംബർ എട്ടിന് അജ്മാനിലെ തുംബേ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ‘സ്നേഹാദരം’ ചടങ്ങിൽ മാസ്റ്ററെ പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു.

ഏക യു.എ.ഇ ചെയർമാൻ കിഷോർ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളമായ ഓർമകൾ പങ്കുവെച്ച വേറിട്ട സംഗമമായി. മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഭരതൻ മാസ്റ്ററുടെ വിദ്യാർത്ഥിയായിരുന്ന കിഷോർ കുമാർ, മാഷിന്റെ മലയാളം ക്ലാസുകളെയും സ്കൂൾകാല അനുഭവങ്ങളെയും അനുസ്മരിച്ചു.

ജോബ് ചിറ്റിലപ്പിള്ളി സ്വാഗതവും ട്രഷറർ നബീൽ ബക്കർ നന്ദിയും പറഞ്ഞു.

മാസ്റ്ററുടെ പൂർവ്വ വിദ്യാർത്ഥികളായ മാത്യൂസ് സെൽവൻ, രാജേഷ്, ഷാജി അബ്ബാസ്, ചാർളി, ജോബ്, നിതിൻ, ബെന്നി, ബിനോയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകനെന്ന നിലയിൽ ഭരതൻ മാസ്റ്റർ തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും സ്കൂൾകാലത്തെ മറക്കാനാവാത്ത അനുഭവങ്ങളും അവർ പങ്കുവെച്ചു.

മറുപടി പ്രസംഗത്തിൽ തന്റെ അധ്യാപനജീവിതത്തിലെ അനുഭവങ്ങളും പഴയ വിദ്യാർത്ഥികളുമായുള്ള ഹൃദയബന്ധവും ഭരതൻ മാസ്റ്റർ അനുസ്മരിച്ചു. ഏക യു.എ.ഇ ഭാരവാഹികളും രക്ഷാധികാരികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

അധ്യാപനത്തിനൊപ്പം കഥ, നോവൽ, ചലച്ചിത്ര തിരക്കഥ എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പി.കെ. ഭരതൻ മാസ്റ്റർ. ‘ശ്രീരാഗം’, ‘പി.കെ. ഭരതന്റെ കഥകൾ’, ‘സിനിമയുടെ ഗൃഹപാഠം’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.

കാലം എത്ര കടന്നുപോയാലും അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന് മങ്ങലേൽക്കുന്നില്ലെന്ന സന്ദേശം പകർന്നുനൽകുന്നതായി ഏക യു.എ.ഇയുടെ ഈ ആദരസംഗമം.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ബാലസാഹിത്യത്തിന് പുതുതലമുറയുടെ കൈയൊപ്പ്; നിരഞ്ജന്റെ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ നവംബർ മാസത്തെ സാഹിത്യസായാഹ്നം പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ എ.സി. ഓഡിറ്റോറിയത്തിൽ നടന്നു....

ഗുരുദേവഗിരിയിൽ ബാലവേദി സഹവാസ ക്യാമ്പിന് തുടക്കമായി

നവി മുംബൈ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക അഭിരുചികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കണം; എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്ന് സ്നേഹ ദുബെ പണ്ഡിറ്റ്

വസായ്: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് വസായ് എംഎൽഎ സ്നേഹ ദുബെ...

26-ാം വാർഷികാഘോഷത്തിന് ഒരുങ്ങി SNDP യോഗം നെരൂൾ ശാഖ; പുരസ്കാരങ്ങൾ നേടിയ നാടകം അരങ്ങിലെത്തും

നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ–താനെ യൂണിയനിൽപ്പെട്ട നെരൂൾ ശാഖയുടെ 26-ാം വാർഷികാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി....
spot_img

More like this