നവി മുംബൈ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക അഭിരുചികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാലവേദി സഹവാസ ക്യാമ്പിന് ഗുരുദേവഗിരിയിൽ തുടക്കമായി.
10 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ വ്യക്തിത്വവികസനം, സാമൂഹിക അവബോധം, കലാ-സാംസ്കാരിക മേഖലയിലെ കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിനാവശ്യമായ വിവിധ ക്ലാസുകളും പ്രവർത്തനങ്ങളുമാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
മുൻ തഹസിൽദാറും ഗുരുധർമ പ്രചാരകനുമായ വിജയലാൽ നെടുംകണ്ടം ക്യാമ്പിൽ ക്ലാസുകൾ നയിക്കുന്നു. ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണൽ സെക്രട്ടറിമാർ, യൂണിറ്റ് സെക്രട്ടറിമാർ, ഗുരുദേവഗിരി കമ്മിറ്റി കൺവീനർ വി.കെ. പവിത്രൻ, സാംസ്കാരിക വിഭാഗം, വനിതാ വിഭാഗം, യുവജനവേദി ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
