Home26-ാം വാർഷികാഘോഷത്തിന് ഒരുങ്ങി SNDP യോഗം നെരൂൾ ശാഖ; പുരസ്കാരങ്ങൾ നേടിയ നാടകം അരങ്ങിലെത്തും

26-ാം വാർഷികാഘോഷത്തിന് ഒരുങ്ങി SNDP യോഗം നെരൂൾ ശാഖ; പുരസ്കാരങ്ങൾ നേടിയ നാടകം അരങ്ങിലെത്തും

Published on

നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ–താനെ യൂണിയനിൽപ്പെട്ട നെരൂൾ ശാഖയുടെ 26-ാം വാർഷികാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 14 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നെരൂളിലെ തേര്ണ ഓഡിറ്റോറിയത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

സാമുദായിക, സാമൂഹിക, കലാ-സാംസ്കാരിക മേഖലകളിലും പ്രത്യേകിച്ച് ആതുരസേവന, വിദ്യാഭ്യാസ രംഗങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച മാതൃകാ ശാഖയാണ് നെരൂൾ ശാഖായോഗം.

ശാഖാ പ്രസിഡന്റ് എ.ആർ. ശശിധരന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിനുശേഷം തൃശ്ശൂർ വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്ന സാമൂഹിക സംഗീതനാടകം അരങ്ങേറും.

കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകം, നാടക രചന, സംവിധാനം, നടൻ, ഗാനരചന, ഗായകൻ എന്നീ വിഭാഗങ്ങളിലായി ആറു പുരസ്കാരങ്ങൾ നേടിയ നാടകമാണിത്. നിരവധി പ്രാദേശിക പുരസ്കാരങ്ങളും നാടകത്തിന് ലഭിച്ചിട്ടുണ്ട്.

വാർഷികാഘോഷത്തിൽ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഭാരവാഹികൾ, കലാ-സാംസ്കാരിക, സാമുദായിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശാഖാ സെക്രട്ടറി രതീഷ് ബാബു അറിയിച്ചു.

പങ്കെടുക്കുന്നവർക്കായി ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: രതീഷ് ബാബു – 98211 95381

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

കരുതലിന്റെ കൈത്താങ്ങായി പി.കെ. ലാലി; സാമൂഹിക സേവനത്തിന് വൃക്ഷ് ഫൗണ്ടേഷന്റെ ആദരം

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർക്കൊപ്പം ചേർന്നുനിൽക്കുക എന്നത് കേവലം കാരുണ്യപ്രവർത്തനമല്ല, മറിച്ച് അവർക്കൊരു ജീവിതവും ആത്മവിശ്വാസവും തിരിച്ചുനൽകുന്ന വലിയ സാമൂഹിക...

ബാലസാഹിത്യത്തിന് പുതുതലമുറയുടെ കൈയൊപ്പ്; നിരഞ്ജന്റെ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ നവംബർ മാസത്തെ സാഹിത്യസായാഹ്നം പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ എ.സി. ഓഡിറ്റോറിയത്തിൽ നടന്നു....

ഗുരുദേവഗിരിയിൽ ബാലവേദി സഹവാസ ക്യാമ്പിന് തുടക്കമായി

നവി മുംബൈ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക അഭിരുചികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കണം; എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്ന് സ്നേഹ ദുബെ പണ്ഡിറ്റ്

വസായ്: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് വസായ് എംഎൽഎ സ്നേഹ ദുബെ...
spot_img

More like this