Homeകരുതലിന്റെ കൈത്താങ്ങായി പി.കെ. ലാലി; സാമൂഹിക സേവനത്തിന് വൃക്ഷ് ഫൗണ്ടേഷന്റെ ആദരം

കരുതലിന്റെ കൈത്താങ്ങായി പി.കെ. ലാലി; സാമൂഹിക സേവനത്തിന് വൃക്ഷ് ഫൗണ്ടേഷന്റെ ആദരം

Published on

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർക്കൊപ്പം ചേർന്നുനിൽക്കുക എന്നത് കേവലം കാരുണ്യപ്രവർത്തനമല്ല, മറിച്ച് അവർക്കൊരു ജീവിതവും ആത്മവിശ്വാസവും തിരിച്ചുനൽകുന്ന വലിയ സാമൂഹിക ഉത്തരവാദിത്വമാണ്. അത്തരത്തിൽ ഒറ്റപ്പെടലിന്റെയും അവഗണനയുടെയും വേദന അനുഭവിക്കുന്നവർക്കായി കരുതലിന്റെ കൈത്താങ്ങാകുകയാണ് പി.കെ. ലാലി.

സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് പലപ്പോഴും അകറ്റിനിർത്തപ്പെടുന്നവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം പകരുന്ന പ്രവർത്തനങ്ങളാണ് പി.കെ. ലാലിയുടെ സാമൂഹിക ഇടപെടലുകളുടെ സവിശേഷത.

ഇത്തരം സാമൂഹിക ഇടപെടലുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വൃക്ഷ് ഫൗണ്ടേഷൻ മൂവായിരത്തോളം സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ വ്യക്തികൾക്ക് താങ്ങും തണലുമാകുന്ന സംഘടനയാണ്. നിരാലംബരായ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും അതിജീവനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിലും സംഘടന സജീവമാണ്. മനുഷ്യസ്നേഹവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ചേർത്തുപിടിക്കുന്ന പ്രവർത്തനരീതിയാണ് ഫൗണ്ടേഷനെ വ്യത്യസ്തമാക്കുന്നത്.

ഈ സാമൂഹിക സേവനങ്ങൾക്കുള്ള അംഗീകാരമായി 2026 നവംബർ 7-ന് വൃക്ഷ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ദീപാവലി ആഘോഷച്ചടങ്ങിൽ പി.കെ. ലാലിയെ ആദരിച്ചു. ഉല്ലാസ്നഗർ എം.എൽ.എ കുമാർ ഐലാനി, മേയർ അശ്വനി കമലേഷ് നികം, വൃക്ഷ് ഫൗണ്ടേഷൻ ചെയർപേഴ്സണും ഡി.വൈ.എഫ്.ഐ ദക്ഷിണ താനെ താലൂക്ക് പ്രസിഡന്റുമായ ജ്യോതി തായഡെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ബാലസാഹിത്യത്തിന് പുതുതലമുറയുടെ കൈയൊപ്പ്; നിരഞ്ജന്റെ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ നവംബർ മാസത്തെ സാഹിത്യസായാഹ്നം പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ എ.സി. ഓഡിറ്റോറിയത്തിൽ നടന്നു....

ഗുരുദേവഗിരിയിൽ ബാലവേദി സഹവാസ ക്യാമ്പിന് തുടക്കമായി

നവി മുംബൈ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക അഭിരുചികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കണം; എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്ന് സ്നേഹ ദുബെ പണ്ഡിറ്റ്

വസായ്: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് വസായ് എംഎൽഎ സ്നേഹ ദുബെ...

ഗുരുശിഷ്യബന്ധത്തിന്റെ മധുരസ്മരണകൾക്ക് ആദരം; പി.കെ. ഭരതൻ മാസ്റ്ററെ ആദരിച്ച് ഏക യു.എ.ഇ

അജ്മാൻ: അധ്യാപനത്തിലൂടെയും സാഹിത്യസൃഷ്ടികളിലൂടെയും മലയാള ഭാഷയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ ദേശീയ അധ്യാപക പുരസ്കാര ജേതാവ് പി.കെ....
spot_img

More like this