ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന്റെ (HGABS) നേതൃത്വത്തിൽ പരംശാന്തിദാം വൃദ്ധാശ്രമത്തിലെ അന്തേവാസികൾക്കായി ദീപാവലി മധുരപലഹാരങ്ങളും മറ്റ് വിഭവങ്ങളും ഉൾപ്പെടുത്തിയ സമ്മാനപ്പൊതികൾ (ദീപാവലി ഫറാൾ) വിതരണം ചെയ്തു.
നവംബർ 7 ശനിയാഴ്ച നടന്ന ചടങ്ങിൽ ഭക്തസംഘത്തെ പ്രതിനിധീകരിച്ച് ശശികുമാർ നായർ, രഞ്ജീവ് പിള്ള, രമേശ് എസ്. ഗോപാലൻ, രമ രമേശ്, രാധാ നാരായണൻ എന്നിവർ പങ്കെടുത്തു.

ഉത്സവാഘോഷങ്ങളുടെ വേളയിൽ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് സന്തോഷവും ആശ്വാസവും പകരുന്നതിനും അവരോടൊപ്പം സ്നേഹവും കരുതലും പങ്കുവെക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ജീവകാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചത്.
ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ സ്നേഹം, കാരുണ്യം, സഹാനുഭൂതി, സാഹോദര്യം എന്നിവയുടെ സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കാനും ദീപാവലിയുടെ പ്രകാശവും സന്തോഷവും എല്ലാവരിലേക്കും എത്തിക്കാനുമാണ് HGABS ലക്ഷ്യമിടുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
