Homeനോർക്ക കെയർ പ്രീമിയം വർധനയിൽ ആശ്വാസസൂചന; നിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

നോർക്ക കെയർ പ്രീമിയം വർധനയിൽ ആശ്വാസസൂചന; നിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

Published on

അടിസ്ഥാന ഇൻഷുറൻസ് പദ്ധതി സാധാരണ പ്രവാസികൾക്ക് താങ്ങാവുന്ന നിലയിലാക്കും; പരാതി വിശദമായി പരിശോധിക്കുമെന്ന് ഉറപ്പ്

തിരുവനന്തപുരം: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം അപ്രതീക്ഷിതമായി വർധിപ്പിച്ച നടപടിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കിടെ പ്രവാസികൾക്ക് ആശ്വാസം പകരുന്ന ഉറപ്പുമായി മുഖ്യമന്ത്രി വി ഡി സതീശൻ. പ്രഖ്യാപിച്ച പുതിയ പ്രീമിയം നിരക്ക് കുറച്ച് അടിസ്ഥാന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി എല്ലാവർക്കും താങ്ങാവുന്നതും പ്രായോഗികവുമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി പരാതിയുമായി മുഖ്യമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘം അറിയിച്ചു.

നവംബർ 10 ചൊവ്വാഴ്ച വൈകിട്ട് 5.30ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും കെയർ ഫോർ മുംബൈയുടെ പ്രതിനിധി സംഘം അവതരിപ്പിച്ചത്. വിഷയത്തിൽ വിശദമായ ചർച്ച നടത്തിയ സംഘം, പ്രീമിയം നിരക്ക് കുറച്ച് പദ്ധതി സാധാരണ പ്രവാസികൾക്ക് താങ്ങാവുന്ന രീതിയിൽ പുനഃക്രമീകരിക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചു.

പ്രവാസി മലയാളികൾക്ക് സാമ്പത്തിക ബാധ്യതയാകാത്ത വിധത്തിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നിർദേശങ്ങളും മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചു. കെയർ ഫോർ മുംബൈ പ്രസിഡന്റ് എം കെ നവാസ്, ജനറൽ സെക്രട്ടറി പ്രിയ വർഗീസ്, ട്രഷറർ പ്രേംലാൽ, ട്രസ്റ്റികളായ തോമസ് ഓലിക്കൽ, മെറിഡിയൻ വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട് ചർച്ച നടത്തിയത്. അഡ്വ. ഹാരിസ് ബീരാൻ എം പിയും ചർച്ചയിൽ പങ്കെടുത്തു.

നോർക്ക കെയർ പ്രീമിയം കുറയ്ക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; പ്രതീക്ഷയോടെ പ്രവാസി സമൂഹം

പ്രതിനിധി സംഘത്തിന്റെ പരാതികളും നിർദേശങ്ങളും ശ്രദ്ധാപൂർവം ശ്രവിച്ച മുഖ്യമന്ത്രി വിഷയം വിശദമായി പരിശോധിക്കുമെന്ന് ഉറപ്പുനൽകിയതായി എം.കെ. നവാസ് പറഞ്ഞു. വർധിപ്പിച്ച പ്രീമിയം നിരക്ക് കുറയ്ക്കുന്നതിനും സാധാരണ പ്രവാസികൾക്ക് സാമ്പത്തികമായി താങ്ങാനാകുന്ന വിധത്തിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ പുനഃക്രമീകരിക്കുന്നതിനുമുള്ള നടപടികൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രിയ വർഗീസും വ്യക്തമാക്കി.

നിലവിൽ മൂന്നിരട്ടിയിലധികം വർധനവുണ്ടായതായി ചൂണ്ടിക്കാട്ടപ്പെടുന്ന പ്രീമിയം നിരക്കിനെതിരെ മഹാരാഷ്ട്ര ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവാസി മലയാളി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പദ്ധതിയുടെ അടിസ്ഥാന പരിരക്ഷ സാധാരണക്കാരായ പ്രവാസികൾക്ക് ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളി സംഘടനകളുടെ നിർദേശപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 64 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ അംഗത്വം ലഭ്യമാക്കുന്നതിനായി പ്രീമിയം തുക അടച്ച് സഹായം നൽകിയ സന്നദ്ധ സംഘടന കൂടിയാണ് കെയർ ഫോർ മുംബൈ. അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് തുടർന്നും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നൽകുമെന്ന് എം.കെ. നവാസ് വ്യക്തമാക്കി.

നോർക്ക കെയർ പദ്ധതിയുടെ അടിസ്ഥാന ഇൻഷുറൻസ് സ്കീമിന്റെ പ്രീമിയം നിരക്ക് വർധിപ്പിക്കാതെ നിലനിർത്തിയാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി പ്രവാസി കുടുംബങ്ങളെക്കൂടി പദ്ധതിയുടെ ഗുണഭോക്താക്കളാക്കാൻ കഴിയുമെന്ന് തോമസ് ഓലിക്കൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ ലഭിച്ച ഉറപ്പ് പ്രവാസി സമൂഹത്തിന് പുതിയ പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ പുതുക്കിയ പ്രീമിയം നിരക്ക് എത്രയായിരിക്കുമെന്നോ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രായോഗിക നടപടികളിലേക്ക് മാറുന്നതും പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കുന്നതുമാണ് ഇനി പ്രവാസി മലയാളികൾ ഉറ്റുനോക്കുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

കരുതലിന്റെ കൈത്താങ്ങായി പി.കെ. ലാലി; സാമൂഹിക സേവനത്തിന് വൃക്ഷ് ഫൗണ്ടേഷന്റെ ആദരം

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർക്കൊപ്പം ചേർന്നുനിൽക്കുക എന്നത് കേവലം കാരുണ്യപ്രവർത്തനമല്ല, മറിച്ച് അവർക്കൊരു ജീവിതവും ആത്മവിശ്വാസവും തിരിച്ചുനൽകുന്ന വലിയ സാമൂഹിക...

ബാലസാഹിത്യത്തിന് പുതുതലമുറയുടെ കൈയൊപ്പ്; നിരഞ്ജന്റെ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ നവംബർ മാസത്തെ സാഹിത്യസായാഹ്നം പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ എ.സി. ഓഡിറ്റോറിയത്തിൽ നടന്നു....

ഗുരുദേവഗിരിയിൽ ബാലവേദി സഹവാസ ക്യാമ്പിന് തുടക്കമായി

നവി മുംബൈ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക അഭിരുചികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കണം; എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്ന് സ്നേഹ ദുബെ പണ്ഡിറ്റ്

വസായ്: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് വസായ് എംഎൽഎ സ്നേഹ ദുബെ...
spot_img

More like this

കരുതലിന്റെ കൈത്താങ്ങായി പി.കെ. ലാലി; സാമൂഹിക സേവനത്തിന് വൃക്ഷ് ഫൗണ്ടേഷന്റെ ആദരം

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർക്കൊപ്പം ചേർന്നുനിൽക്കുക എന്നത് കേവലം കാരുണ്യപ്രവർത്തനമല്ല, മറിച്ച് അവർക്കൊരു ജീവിതവും ആത്മവിശ്വാസവും തിരിച്ചുനൽകുന്ന വലിയ സാമൂഹിക...

ബാലസാഹിത്യത്തിന് പുതുതലമുറയുടെ കൈയൊപ്പ്; നിരഞ്ജന്റെ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ നവംബർ മാസത്തെ സാഹിത്യസായാഹ്നം പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ എ.സി. ഓഡിറ്റോറിയത്തിൽ നടന്നു....

ഗുരുദേവഗിരിയിൽ ബാലവേദി സഹവാസ ക്യാമ്പിന് തുടക്കമായി

നവി മുംബൈ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക അഭിരുചികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...