Homeപൈതൃകവും പാരമ്പര്യവും ചേർത്തുപിടിച്ച് മുളുണ്ട് കേരള സമാജം; ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ലക്ഷ്മി പൂജ നടത്തി

പൈതൃകവും പാരമ്പര്യവും ചേർത്തുപിടിച്ച് മുളുണ്ട് കേരള സമാജം; ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ലക്ഷ്മി പൂജ നടത്തി

Published on

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും മഹാരാഷ്ട്രയുടെ ആഘോഷപ്പെരുമയും ഒരുപോലെ ചേർത്തുപിടിച്ച് മുളുണ്ട് കേരള സമാജം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സമാജം പ്രവർത്തക സമിതിയുടെ ആഭിമുഖ്യത്തിൽ ലക്ഷ്മി പൂജ സംഘടിപ്പിച്ചു.

സമാജം പ്രസിഡന്റ് ടി.കെ. രാജേന്ദ്ര ബാബു ദീപം തെളിയിച്ച് പൂജയ്ക്ക് തുടക്കം കുറിച്ചു.

മാതൃസംസ്ഥാനമായ കേരളത്തിന്റെ പൈതൃകവും ആഘോഷങ്ങളും സാംസ്കാരിക സ്വത്വവും സംരക്ഷിക്കുന്നതിനൊപ്പം, കർമ്മഭൂമിയായ മുംബൈയിലെയും മഹാരാഷ്ട്രയിലെയും ദീപാവലി, ഗണേശോത്സവം, നവരാത്രി തുടങ്ങിയ ആഘോഷങ്ങളിലും സജീവമായി പങ്കുചേരുകയാണ് സമാജത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് രാജേന്ദ്ര ബാബു പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമാജം പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാജം വൈസ് പ്രസിഡന്റ് എ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ബി.കെ.കെ. കണ്ണൻ, സെക്രട്ടറി ഇടശ്ശേരി രാമചന്ദ്രൻ, സുജാത നായർ, കമ്മിറ്റി അംഗങ്ങളായ കെ. ബാലകൃഷ്ണൻ നായർ, എ.വി. കൃഷ്ണൻ, ടി.കെ. ബാലചന്ദ്രൻ, സുരേഷ് നായർ, സുപ്രിയ നായർ എന്നിവർ പൂജാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഡോ. ദിനേശൻ നമ്പൂതിരി, ഡിസ്പെൻസറി അസിസ്റ്റന്റ് നളിനി നായർ, സമാജം ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ നടത്തിപ്പുകാരായ തതാസ്തു കേരള ആയുർവേദയിലെ രണഞ്ജയ് പാണ്ഡെ, പാരുൽ സേതിയ പാണ്ഡെ എന്നിവരും സമാജം കമ്മിറ്റി അംഗങ്ങളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ സാംസ്കാരിക ആഘോഷങ്ങളും പരസ്പരം ചേർത്തുപിടിക്കുന്ന സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ ദീപാവലി ആഘോഷം മറ്റൊരു അടയാളമായി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

കരുതലിന്റെ കൈത്താങ്ങായി പി.കെ. ലാലി; സാമൂഹിക സേവനത്തിന് വൃക്ഷ് ഫൗണ്ടേഷന്റെ ആദരം

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർക്കൊപ്പം ചേർന്നുനിൽക്കുക എന്നത് കേവലം കാരുണ്യപ്രവർത്തനമല്ല, മറിച്ച് അവർക്കൊരു ജീവിതവും ആത്മവിശ്വാസവും തിരിച്ചുനൽകുന്ന വലിയ സാമൂഹിക...

ബാലസാഹിത്യത്തിന് പുതുതലമുറയുടെ കൈയൊപ്പ്; നിരഞ്ജന്റെ ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു

ഡോംബിവിലി: ഡോംബിവിലി കേരളീയ സമാജത്തിന്റെ നവംബർ മാസത്തെ സാഹിത്യസായാഹ്നം പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിലെ എ.സി. ഓഡിറ്റോറിയത്തിൽ നടന്നു....

ഗുരുദേവഗിരിയിൽ ബാലവേദി സഹവാസ ക്യാമ്പിന് തുടക്കമായി

നവി മുംബൈ: കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും കലാ-സാംസ്കാരിക അഭിരുചികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ട്രാൻസ്‌ജെൻഡർ സമൂഹത്തെ മുഖ്യധാരയിലെത്തിക്കണം; എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്ന് സ്നേഹ ദുബെ പണ്ഡിറ്റ്

വസായ്: ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് വസായ് എംഎൽഎ സ്നേഹ ദുബെ...
spot_img

More like this